ചുംബിക്കുന്നവര്‍ സൂക്ഷിക്കുക ; ഒരൊറ്റ ചുംബനത്തില്‍ പകരുന്നത് 80 കോടി ബാക്ടീരിയകള്‍

137

o-GAY-KISS-facebook

ചുംബനം കേരളത്തിന്റെ ട്രെന്‍ഡായി കഴിഞ്ഞിരിക്കുന്നു. സ്‌നേഹിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും മലയാളി ഇന്നുപയോഗിക്കുന്ന മാധ്യമമായി ചുംബനം മാറിയിരിക്കുന്നു. ചുംബനമിത്ര തീഷ്ണ്മായ കാലഘട്ടത്തില്‍ തന്നെയാണ് ചുംബനത്തെ കുറിച്ച് ഒരു ഞെട്ടിക്കുന്ന പഠനം പുറത്തുവരുന്നത്

ഓരോ ചുംബനത്തിലും പങ്ക് വയ്ക്കപ്പെടുന്നത് സ്‌നേഹം മാത്രമല്ല എട്ടുകോടിയോളം വരുന്ന ബാക്ടിരിയകള്‍ കൂടിയാണെന്ന് ഡച്ച് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. വെറും പത്ത് സെക്കന്റ് നീണ്ടുനില്‍ക്കുന്ന ചുംബനത്തിലാണ് ഇത്രയും ബാക്ടിരിയകള്‍ കൈമാറുന്നതെന്നാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം.

നെതര്‍ലാന്റ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അപ്ലൈഡ് സൈന്റിഫിക് റിസര്‍ച്ച് (ടി എന്‍ എ)യിലെ ഗവേഷകര്‍ ഇരുപത്തൊന്ന് ദമ്പതികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചുംബനസമരമെന്ന് കേള്‍ക്കുമ്പോള്‍ ചാടിപുറപ്പെടാന്‍ തയ്യാറായിനില്‍ക്കുന്നവര്‍ ഇനിയൊന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് ചുരുക്കം.