ചുവന്ന പാലപ്പൂക്കള്‍
മനയ്ക്കല്‍ നിന്നും അധികം ദൂരമില്ല കുളത്തിലേക്ക്,ചുറ്റിനും മതില് കെട്ടിയിട്ടുണ്ട്, കുളത്തിലേക്ക് ഇറങ്ങുന്ന പടവുകള്‍ക്ക് മുകളില്‍ ഓടു മേഞ്ഞിട്ടുണ്ട് . അതിനു എതിര് വശത്തായി ഒരു വലിയ പാല യുണ്ട് , പാലപ്പൂക്കള്‍ പരിമളം പരത്തി കുളത്തിലൂടെ ഒഴുകി നടന്നു…
153 total views

മനയ്ക്കല്‍ നിന്നും അധികം ദൂരമില്ല കുളത്തിലേക്ക്,ചുറ്റിനും മതില് കെട്ടിയിട്ടുണ്ട്, കുളത്തിലേക്ക് ഇറങ്ങുന്ന പടവുകള്‍ക്ക് മുകളില്‍ ഓടു മേഞ്ഞിട്ടുണ്ട് . അതിനു എതിര് വശത്തായി ഒരു വലിയ പാല യുണ്ട് , പാലപ്പൂക്കള്‍ പരിമളം പരത്തി കുളത്തിലൂടെ ഒഴുകി നടന്നു…
പതിവു പോലെ അന്നും പാറു തുണി നനയ്ക്കാനും കുളിക്കാനുമായി, കുളത്തിലേക്കു പോയി.. അവള് തുണിയെല്ലം നനച്ചു തൂണിനരികിലുള്ള കല്ലിന്റെ പുറത്ത് വയ്ച്ചു, ഇരുപതു വയസില്‍ നിറഞ്ഞ് നിന്ന ആ യൗവന സൗന്ദര്യം, സ്ഫടികമയമാര്ന്ന കുളിര്മയിലേക്കിറങ്ങി നീരാട്ടു തുടങ്ങി.
നേര്‍ത്ത ഓളങ്ങളൊട് കിന്നാരം പറഞ്ഞു മതിയായില്ലെങ്കിലും, നേരമേറെയായതിനാല്‍, അവള് കുളി മതിയാക്കി കയറി, തുണിയെല്ലം എടുത്തു തിരിഞ്ഞപ്പോള്‍ അവളുടെ നില തെറ്റുന്നതും ഒരു ശബ്ദത്തൊടെ കല്ലു ഇളകുന്നതും അവളറിഞ്ഞു. പെട്ടെന്നു അടുത്തുള്ള തൂണില്‍ പിടിക്കുവാനയി മുന്നൊട്ടാഞ്ഞു, അപ്പൊഴെക്കും കാല് വഴുതി, അവളുടെ നെറ്റി കല്ലിന്റെ കൂര്‍ത്ത അരികില്‍ വന്നു ശക്തിയായി ഇടിച്ചു. രക്തം ചീറ്റിത്തെറിച്ചു, ഒരു നിലവിളിയോടെ അവളൊന്നു പിടഞ്ഞു. പിന്നെ വെള്ളത്തിലേക്കു മലച്ചു.
മനയ്ക്കലുള്ളവര്‍ നിലവിളി കേട്ടു ഓടി വരുമ്പൊഴെക്കും അവള് മരണത്തിന്റെ നിലയില്ലാക്കയത്തിലെത്തിയിരുന്നു. കടും പച്ചയില്‍ തത്തിക്കളിച്ച കുഞ്ഞോളങ്ങല് അസ്തമയ സൂര്യന്റെ കടും ചുവപ്പിനോടൊപ്പം, പടര്‍ന്ന രക്തത്തില്‍ നിഷ്ചലമായി. പടര്‍ന്ന സിന്ദൂരം പോലെ വലിയ ഒരു മുറിവുമായി അവള് വെള്ളതില്‍ മലര്‍ന്നു കിടന്നു, എല്ലാവരും സ്നെഹത്തോടെ പാറുന്നു വിളിക്കുന്ന മനയ്ക്കലെ വേലക്കാരി പാര്‍വ്വതി.. ചുറ്റിനും രക്ത ഗന്ധവുമായി ചുവന്ന പാലപൂക്കളും.
100 വര്‍ഷം പഴക്കമുള്ള കഥയാണു. ഇന്നും അവളുടെ ആത്മാവു മോക്ഷം കിട്ടാതെ ഇവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു എന്നു പറയുന്നു, പക്ഷെ ഇവിടെ താമസിക്കുമ്പോഴൊന്നും അങ്ങനൊരു ആത്മാവിനെ ഞാന്‍ കണ്ടിട്ടില്ല. എന്റെ മുത്തശ്ശിക്കു 14-15 വയസുള്ളപ്പോഴായിരുന്നു ഇങ്ങനെയൊരു ദുര്‍മരണം സംഭവിച്ചത്. കുളപ്പടവുകളില്‍ ഇരുന്നു ആദിത്യ പറഞ്ഞ കഥ കേട്ടപ്പോള്‍ ഉള്ളിലൊരു ഭയം തോന്നിയെങ്കിലും ആരും പുറത്തു കാണിച്ചില്ല. അശ്വിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാനു രഞ്ജിതും ഷിയാസും വെക്കേഷനു ആദിത്യന്റെ തറവാട്ടിലെത്തിയത്, ഇപ്പോള്‍ അവിടെ ആരും താമസമില്ല.ഒരു കാര്യസ്ഥനന് ഉണ്ടെങ്കിലും വൈകുന്നേരം വീട്ടില്‍ പോകും.
അച്ചന് പെട്ടെന്നു ചെല്ലാന്‍ അറിയിച്ച്തിനെത്തുടര്ന്ന് ആദിത്യ വേഗം വരാമെന്നു പറഞ്ഞു സന്ധ്യയോടെ അവന്റെ വീട്ടിലേക്കു പോയി. ആ വലിയ തറവട്ടില്‍ മൂന്നുപേര്‍ മാത്രമായി. അശ്വിനു വളരെ ത്രില്ലിംഗ് ആയി തോന്നി, ബാക്കി രണ്ടു പേരുടെയും ഭയന്ന മുഖഭാവം കണ്ടിട്ടു അവനു ചിരി വന്നു, അവര്‍ അവനോടു ഇങ്ങനെയൊരിടത്തു കൊണ്ട് വന്നതിന്റെ ദേഷ്യം പ്രകടിപ്പിച്ചു.മൂന്നുപേരും രാത്രി ഒരു മുറിയില്‍ കിടന്നു, നിദ്രയുടെ ഇരുണ്ട വീഥിയിലേക്കാഴ്ന്നു.
എന്തോ ശബ്ദം കേട്ടു അശ്വിന് ഞെട്ടിയുണര്‍ന്നു, രഞ്ജിതും ഷിയാസും അവിടെ ഇല്ലായിരുന്നു. അവന് അവരുടെ പേരു ഉറക്കെ വിളിച്ചു കൊണ്ട് അവിടെല്ലാം നോക്കി. അവസാനം പുറത്തേക്കിറങ്ങി, അവനു ധൈര്യം ചോര്‍ന്നു പോകുന്നതു പോലെ തോന്നി, പെട്ടെന്ന് കുളത്തില്‍ നിന്നും ശബ്ദം കേട്ടു. അവന് ഭയത്തോടെയാണെങ്കിലും അവിടേക്കു ഓടി ചെന്നു. പെട്ടെന്നു വലിയ ശബ്ദതൊടെ ഒരു വലിയ കല്ലു കുളത്തിലേക്കു വന്നു പതിച്ചു.
അശ്വിന് ഞെട്ടി നിലവിളിച്ചു.
പാറുവിന്റെ രക്തം വീണ കല്ലാണു കുളതിലേക്കു പതിച്ചതെന്നു അവന് കണ്ടു , പുറത്തേയ്ക്ക് ഓടാന്‍ തുടങ്ങിയതും പിന്നില്‍ നിന്നു ആരോ പിടിച്ചു വലിച്ചു.അവന് മരവിച്ചു തിരിഞ്ഞു നോക്കിയതും, അവനു ചിരിക്കണോ കരയണൊ എന്നു അറിയാത്ത അവസ്ഥയായിരുന്നു.
പിന്നില്‍ ചിരിച്ചു കൊണ്ട് രഞ്ജിതും ഷിനാസും നില്ക്കുന്നു,പേടിക്കണ്ട പ്രേതത്തെ പേടിയില്ലാത്ത ധൈര്യവാന്റെ ചങ്കുറപ്പ് ഒന്നു അളന്നതല്ലേ ക്ഷമിക്കൂ മകനേ, രഞ്ജിതു പറഞ്ഞതു കേട്ട് ദേഷ്യമാണു തോന്നിയതെങ്കിലും അശ്വിന് പൊട്ടിച്ചിരിച്ചു പോയി,അപ്പോഴും ചമ്മിയ മുഖത്തു നിന്നു അത്ഭുതം വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല.
അവര്‍ മൂന്നുപേരും പൊട്ടിച്ചിരിച്ചു കൊണ്ട് കുളത്തിനു പുറതെക്കു നടന്നു. അപ്പോള്‍ വീണ്ടും കുളതില് വെള്ളം ഉലയുന്ന ശബ്ദം. ഇത്തവണ മൂന്നുപേരും ഒരുമിച്ചു ഞെട്ടി.അവര്‍ അവിടേയ്ക്ക് പതുക്കെ നടന്നു,
ഷിനാസ് ചൂണ്ടിയ ഭാഗത്തേക്കു നോക്കിയ അവര്‍ മൂന്നുപേരും ഭയന്ന് പിന്നോട്ടോടി.
അശ്വിനെ പേടിപ്പിയ്ക്കാനായി അവര്‍ കുളത്തിലേക്കെറിഞ്ഞ കല്ല് പഴയ്സ്ഥാനത്തിരിക്കുന്നു, പാറുവിന്റെ രക്തം പതിഞ്ഞ അതേ കല്ല്.
കുളത്തിലെ ഓളങ്ങള്‍ ശാന്തമായി ഇളകുന്നു, കൂടെ രക്തവര്‍ണ്ണമായ പാലപ്പൂക്കളും.
കാറ്റിലെവിടെയോ പാലപ്പൂ മണം ഒഴുകി വന്നു, രക്ത ഗന്ധവുമായി …
154 total views, 1 views today
