ചുവപ്പ് മായാത്ത സൂര്യന്‍

0
535
kc8oA66Mi

ക്ലാരയെ അടക്കം ചെയ്ത കല്ലറയ്ക്കു മുന്നില്‍നിന്ന് കൊണ്ട് ഡിസൂസ പറഞ്ഞു:

” മൈ ഡിയര്‍ ക്ലാര, ഐ മിസ്സ് യു ബാഡ്‌ലി. സ്വീറ്റ് ഹാര്‍ട്ട്,ഐ വാണ്ട്
ടു ബി വിത്ത് യു ഓള്‍വയ്‌സ് ”

കയ്യിലെ മദ്യക്കുപ്പിയില്‍ നിന്നും അയാള്‍ നന്നായി വലിച്ചു കുടിച്ചു. പിന്നെ തന്റൊപ്പം ഉള്ള അഞ്ചു വയസ്സുകാരന്‍ മകനോട് പറഞ്ഞു:

” ഡാനി, മൈ ബോയ്,many many happy returns of the day .. ഇന്ന് നീ ജനിച്ച ദിവസമാണ് ,നിന്റെ മമ്മി മരിച്ച ദിവസവും.പപ്പ ഇന്ന് സന്തോഷിക്കും, സങ്കടപ്പെടും, ചിരിക്കും, കരയും..ആടും, പാടും, തേങ്ങും… മോനത് കാര്യമാക്കെണ്ടാ… പറയ് എന്ത് വേണം എന്റെ കണ്മണിക്ക്…?”

ഡാനി ഒന്നും മിണ്ടിയില്ല. ഡിസൂസ മകനെ വാരിയെടുത്തു. പിന്നെ തന്റെ ബെന്‍സില്‍ കയറി നേരെ സകല കടകളിലും
കയറി ഇറങ്ങി…. തന്റെ മുറിയില്‍ നിറയെ കഥാ പുസ്തകങ്ങളും , കാര്‍ട്ടൂണ്‍ സീഡികളും, വീഡിയോ ഗെയ്മുകളും കണ്ട ഡാനി സന്തോഷം കൊണ്ട് പപ്പയെ കെട്ടി പിടിച്ചു മുത്തി ”ഐ ലവ് യു പപ്പാ”

ആ സന്തോഷം ഡാനിക്ക് അധിക നാള്‍ നീണ്ടു നിന്നില്ല. കൂറ്റന്‍ ബംഗ്ലാവിലെ മനം മടുപ്പിക്കുന്ന ഏകാന്തത അവനെ
അന്തര്‍മുഖനാക്കി മാറ്റി. മദ്യപിച്ചു കാലുറക്കാതെ വരുന്ന പപ്പയ്ക്ക് അവനെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

അവന്റെ ഇരുപതാം പിറന്നാളിന് രാത്രിയാണ് പപ്പ എത്തിയത്. ഇംഗ്ലീഷ് കവിത പാടി ഭാര്യയെ വിളിച്ചു വിലപിച്ച് അയാള്‍ നേരെ തന്റെ മുറിയില്‍ ചെന്ന് വീണു.

ഡാനി മെല്ലെ പപ്പയുടെ മുറിയില്‍ ചെന്ന് അയാളുടെ ഷൂവൊക്കെ അഴിച്ചു മാറ്റി, നേരെയാക്കി കിടത്തി. പിന്നെ സ്വന്തം മുറിയിലെ ജനാലയിലൂടെ പുറത്തെ പൂര്‍ണ ചന്ദ്രനെ നോക്കി അല്‍പ നേരം നിന്നു.
”Bless me , Today is my birth day”

ഈയടുത്ത് തുടങ്ങിയ സ്വഭാവമാണ്, സ്വയം സംസാരിക്കും, മനുഷ്യരൊഴിച്ചു എല്ലാത്തിനോടും സംസാരിക്കും. ചന്ദ്രന്‍, സൂര്യന്‍, പൂക്കള്‍ അങ്ങനെയങ്ങനെ..

ഡിസൂസ മരിച്ചപ്പോള്‍ ഡാനിക്കു ഏകാന്തത കൂടിയതായി തോന്നിയില്ല , കുറെ ബില്‍ഡിംഗ് ഉള്ളത് കൊണ്ട്ജീവിക്കാന്‍ പ്രയാസവുമില്ല ഏകാന്തത മൂക്കുമ്പോള്‍കടല്‍ തീരത്തുള്ള പാര്‍ക്കില്‍ ചെന്നിരിക്കുക ഡാനിയുടെ പതിവായി.

കൈ കോര്‍ത്ത്നടക്കുന്ന യുവ മിഥുനങ്ങള്‍.

ഒരുത്തന്‍ ഓരോ ദിവസവും കാമുകിമാരെ മാറ്റി വരുന്നു..
ഒരുത്തി കാമുകന്മാരെയും..!
നല്ല മിടുക്കുവേണം അതിന്…!
തനിക്കതില്ല എന്ന് ഡാനിക്ക് നന്നായി അറിയാം..
ആരും കാണാതെ അവന്‍ സ്വയം സംസാരിച്ചു കൊണ്ടേ ഇരുന്നു…..

അങ്ങനെയിരിക്കെ ഒരുവള്‍ ഡാനിയുമായി പരിചയപ്പെട്ടു..
അനു.. അവളോടോപ്പമുള്ള സൗഹൃദം അവനെ ഒരുപാട് മാറ്റി..
അവന്റെ കണ്ണട അനുവിനു സഹിക്കാന്‍ കഴിഞ്ഞില്ല,
പക്ഷെ അവനതു മാറ്റാന്‍ കഴിഞ്ഞില്ല .

” പപ്പ നല്‍കിയതാണിത് ” പിന്നെ അവളൊന്നും മിണ്ടിയില്ല.

അനു അവനെ നന്നായി പഠിച്ചു. അപ്പൊ കുറെ ആവശ്യങ്ങളായി. അവള്‍ക്കു വേണ്ടതെല്ലാം അവന്‍ വാങ്ങിച്ചു നല്‍കി… ഒരു ദിവസം അനു പറഞ്ഞു

” വീട്ടുകാരെ എതിര്‍ക്കാന്‍ എനിക്കാവില്ല…. അമേരിക്കയില്‍ എഞ്ചിനീയറാണ് സഞ്ജീവ്… പിന്നെ സിക്‌സ് പാക്കും ആണ് ..” ഡാനി വീണ്ടും അസ്തമയം നോക്കിയിരുന്നു…. അതേ സൂര്യന്‍…. അതേ ചുവപ്പ്….

അപ്പോഴാണ് ഒരു വയസ്സന്‍ കുറെ പുസ്തകങ്ങളുമായി വന്നത്. പുസ്തകങ്ങള്‍ കണ്ട പാടെ വെറുപ്പ് വന്നു.

” മോനെ, ഇത് വിറ്റിട്ട് വേണം ഒരു കുടുംബത്തെ പോറ്റാന്‍….”
അതു കേട്ടതും ബുക്കുകള്‍ മുഴുവനും അവന്‍ വാങ്ങിച്ചു. ആയിരം രൂപ അധികം നല്‍കി..ആ വയസ്സന്‍ അവന്റെ തല പിടിച്ചു അനുഗ്രഹിച്ചു

” നല്ലത് വരട്ടെ”

നല്ലത് വന്നില്ലേലും അവനെ അത് ബാധിക്കില്ലായിരുന്നു. അത്രമേല്‍ അവനെന്തും പ്രശ്‌നമല്ലാതായി.വെറുതെ നോക്കിയ ബുക്കുകളില്‍ ഒന്ന് റൂമിയുടെതായിരുന്നു.

”നിസ്സഹായരാവുക,കണ്ണും കാതുമടഞ്ഞവരാവുക,
അതെയെന്നോ അല്ലയെന്നോ പറയാനാവാതെയാവുക.
എങ്കിലുന്നതത്തില്‍ നിന്നൊരു മഞ്ചമിറങ്ങിവരും,
നമ്മെ വാരിയെടുത്തുകൊണ്ടുപോകും…”
ഡാനിയുടെ കണ്ണുകള്‍ തിളങ്ങി.. ആ വരികളുടെ മനോഹാരിതയില്‍ അസ്തമയ സൂര്യനെ നോക്കി അവന്‍ ഇരുന്നു… താനും, സൂര്യനും ഒരേ പോലെയല്ലേ…? ഒരിക്കലും രൂപം മാറാത്തവര്‍…

പള്ളീലച്ഛന്‍ പറഞ്ഞതിനാല്‍ അനാഥയായ റോസിയെഡാനിഭാര്യയായി സ്വീകരിച്ചു. ആദ്യ രാത്രി തന്നെ അവള്‍ ഒരുheart patientആണെന്നറിഞ്ഞിട്ടും അവന്‍ അവളെ ഗര്‍ഭിണിയാക്കി. അവനൊരു കൂട്ട് വേണമായിരുന്നു. അങ്ങനെ ഒരു മകന്‍ ജനിച്ചു. ഒരിക്കല്‍ ഒരു മാളില്‍ വെച്ച് മകന്‍ ഒരു കൊച്ചു പെണ്‍കുട്ടിയോട് കളിക്കുന്നത് കണ്ട ഡാനിക്ക് ആ കുട്ടിയെ നല്ല പരിചയം തോന്നി. അവിടെയ്ക്ക് വന്നു ആ കുട്ടിയെ വിളിച്ച അനു,ഡാനിയെകണ്ടു ചിരിച്ചു

”what a pleasant suprise! ഡാനിയെന്താ കൊച്ചീല് ? മുംബൈ വിട്ടോ?”

”ഉം ”

അപ്പോഴേക്കും ഒരു ആറടി മനുഷ്യന്‍ അവിടെയ്ക്ക് വന്നു . അവളുടെ ഭര്‍ത്താവ് സിക്‌സ് പാക്.. പരിചയപ്പെട്ടു

”ഡാനിയുടെ വൈഫ് ?”

”മരിച്ചു , ഒരു കൊല്ലമായി”

അന്ന് രാത്രി ബംഗ്ലാവിലെ പുല്‍ത്തകിടിയില്‍ ഇരിക്കവെ മകന്‍ അടുത്ത് വന്നു
” പപ്പ, ആ കുട്ടി എന്ത് രസാ അല്ലെ?”

” ഏതു കുട്ടി ? ‘

” ഇന്ന് കണ്ട ആ കുട്ടി ? ആ കുട്ടീടെ മമ്മിയെ എന്ത് ഭംഗിയാ കാണാന്‍ ”

” ഉം”

”നമ്മളെന്താ പപ്പാ ഇങ്ങനെ ? ”

”എങ്ങനെ ?”

”ആരും ഇല്ലാതെ ?”

അയാള്‍ മകനെ അല്‍പ നേരം നോക്കി നിന്നു…. പിന്നെ പറഞ്ഞു
”നമ്മള്‍…നമ്മള്‍ഇങ്ങനെയാണ്”

അത് കേട്ടതും അവനൊന്നും മിണ്ടാതെ നടന്നകന്നു.

ഓര്‍മ്മകള്‍ അലയടിച്ചുയര്‍ന്നതും ഒരു ഭ്രാന്തനെ പോലെ ഡാനി കാറുമെടുത്തു കുതിച്ചു.

തന്റെ മുന്നില്‍ കുമിഞ്ഞുകൂടിയ കാര്‍ട്ടൂണുകളും ,ടോയ്‌സും, ചോക്ലേറ്റുകളും കണ്ട മകന്‍ ഡാനിയെകെട്ടി പ്പിടിച്ചു ഉമ്മ വെച്ചു
”ഐ ലവ് യു പപ്പാ”

അയാള്‍ അവന്റെ സന്തോഷം കണ്ടു പുഞ്ചിരിച്ചു, പിന്നെ വാതില്‍ ചാരി മെല്ലെ പുറത്തേയ്ക്കിറങ്ങി. കണ്ണട മാറ്റി കണ്ണുകള്‍ തുടച്ച അയാള്‍ വീണ്ടും കണ്ണട വെച്ചു.. എന്നിട്ട് പിറുപിറുത്തു നടന്നു നീങ്ങി

” അതിനെന്തായിപ്പോ…?നിനക്കെന്തിനാ ഒരു കുറവ്? വലിയ വീടില്ലേ? കാറില്ലേ? നിനക്കൊരു മകനില്ലേ..?Dani,you are not alone,you are so lucky , that is enough… enough andmore ..”