Featured
ചെകുത്താന്റെ ‘ക്രൂരത’ ദൈവത്തിന്റെ ‘കരുണ’
ചെകുത്താനും ദൈവവും തമ്മില്‍ ഉള്ള ഒരു സംഭാഷണം രണ്ടു മാസികകളില്‍ വന്നു. ഒന്ന് ചെകുത്താന്റെ ‘ക്രൂരത’ എന്നതിലും മറ്റേതു ദൈവത്തിന്റെ ‘കരുണ’ എന്നതിലും. അഭിമുഖം നടന്നു എന്ന് വേണം വായനക്കാര്‍ അനുമാനിക്കാന്‍.. (കാരണം രണ്ടിലും വന്നു എന്നത് കൊണ്ട് തന്നെ). പക്ഷെ രണ്ടിലും അച്ചടിച്ച് വന്നത് രണ്ടു രീതിയില്‍. അവനവനു മേല്‍കോയ്മ ഉള്ള മാസികയില്‍ അഭിമുഖം വളച്ചൊടിച്ചു തന്നെ അവതരിപ്പിച്ചു എല്ലായിടത്തും നടക്കുന്ന പോലെ, ചോദ്യങ്ങള്‍ ചിലപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ആയിരിക്കാം വളച്ചു ഒടിച്ച് വായനക്കാര്‍ക്ക് വിളമ്പുന്നത്.
72 total views

ആദ്യം നമുക്ക് ചെകുത്താന്റെ ക്രൂരത എന്നതിലെ കാണാം
ദൈ : എന്ത് കൊണ്ട് ഇപ്പോള്‍ കാണുന്നില്ല നിങ്ങളെ ?
ചെ : ഞാന്‍ ബിസി ആണ് …എന്തൊക്കെ ചെയ്താലും ഒരു തൃപ്തി ഇല്ല
ദൈ : ഇത്രയും ഒക്കെ കാണിച്ചു കൂട്ടിയിട്ടു മതിയായില്ല എന്നാണോ ?
ചെ : എങ്ങനെ മതി ആകും …എനിക്ക് സപ്പോര്‍ട്ട് കൂടി വരുകയാണ്
ദൈ : ഇതൊക്കെ താല്കാലികം മാത്രം , സപ്പോര്‍ട്ട് തരുന്നവര്‍ പിന്മാറാന് അധികം നേരം വേണ്ട …വിശ്വസിക്കരുത്
ചെ : ഇത് അനുഭവം കൊണ്ട് പറയുന്നതാണ് എന്ന് തോന്നുന്നു …
ദൈ : നാം തമ്മില്‍ നേരില്‍ യുദ്ധം ചെയ്യാന്‍ ആയി എന്ന് തോന്നുന്നു
ചെ : ആ സമയം പണ്ടേ കഴിഞ്ഞു , ഞാന്‍ എപ്പോഴും തയ്യാര്‍
ദൈ : ആയുധം എടുക്കാന്‍ ഈ ഇടെ ആയി എനിക്ക് ഒരു ബുദ്ധി മുട്ട് , അത് കൊണ്ട് ഞാന്‍ എടുക്കുന്നില്ല
ചെ : ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തും എന്നല്ലേ പണ്ടേ ശീലം
ദൈ : എനിക്ക് സമയം ഇല്ല എല്ലാ നന്മകളും നേരുന്നു
ചെ : ഇത് വെറുതെ പറയുന്നതാണ് , നിങ്ങളുടെ പേര് പറഞ്ഞു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന ആളുകള്‍ക്ക് സമയം ഇല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാം , എല്ലാ തിന്മകളും നേരുന്നു
ഇത് കരുണ മാസികയില്‍ വന്നത് ഇങ്ങനെ
ചെ : എന്താ ഇപ്പോള്‍ കാണുന്നില്ല നിങ്ങളെ ?
ദൈ : ഞാന്‍ ബിസി ആണ് …എന്തൊക്കെ ചെയ്താലും ഒരു തൃപ്തി ഇല്ല
ചെ : ഇത്രയും ഒക്കെ കാണിച്ചു കൂട്ടിയിട്ടു മതിയായില്ല എന്നാണോ ?
ദൈ : എങ്ങനെ മതി ആകും …എനിക്ക് സപ്പോര്‍ട്ട് കൂടി വരുകയാണ്
ചെ : ഇതൊക്കെ താല്കാലികം മാത്രം , സപ്പോര്‍ട്ട് തരുന്നവര്‍ പിന്മാറാന് അധികം നേരം വേണ്ട …വിശ്വസിക്കരുത്
ദൈ : ഇത് അനുഭവം കൊണ്ട് പറയുന്നതാണ് എന്ന് തോന്നുന്നു …
ചെ : നാം തമ്മില്‍ നേരില്‍ യുദ്ധം ചെയ്യാന്‍ ആയി എന്ന് തോന്നുന്നു
ദൈ : ആ സമയം പണ്ടേ കഴിഞ്ഞു , ഞാന്‍ എപ്പോഴും തയ്യാര്‍
ചെ: പിന്നെ എനിക്ക് സമയം ഇല്ല വേറെ ആളെ നോക്ക്
ദൈ : ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തും എന്നല്ലേ പണ്ടേ ശീലം , സമയം ഇല്ലാത്തോണ്ട് വെറുതെ വിടുന്നു
ചെ : എനിക്ക് സമയം ഇല്ല എല്ലാ തിന്മകളും നേരുന്നു
ദൈ : സത്യം ആയിട്ടും സമയം എനിക്കും ഇല്ല, എല്ലാ നന്മകളും നേരുന്നു
അപ്പോള്‍ വായനക്കാര്‍ തന്നെ തീരുമാനിക്കുക അവിടെ ഇങ്ങനെ എങ്കില്‍ ഇവിടെ എങ്ങനെ ആയിരിക്കും മാധ്യമങ്ങള്‍ …..
73 total views, 1 views today