fbpx
Connect with us

ചെകുത്താന് സ്നേഹപൂര്‍വ്വം ദൈവം

ഈ മെയില്‍ വിവാദത്തില്‍ ചോര്‍ത്തപ്പെട്ട ഒരു രഹസ്യ സന്ദേശം ഇവിടെ ഫോര്‍വേഡ് ചെയ്യുന്നു . ഇതെഴുതിയ ദൈവം എന്ന ആളുടെ പേരിലെ മത തീവ്രവാദ ബന്ധം ഇതുവരെ തെളിയിക്കപ്പെടാത്തതിനാല്‍ വിവാ ദങ്ങളുണ്ടാകില്ലെന്നു പ്രതീക്ഷിക്കാം

 114 total views

Published

on

‘ഈ മെയില്‍ വിവാദത്തില്‍ ചോര്‍ത്തപ്പെട്ട ഒരു രഹസ്യ സന്ദേശം ഇവിടെ ഫോര്‍വേഡ് ചെയ്യുന്നു . ഇതെഴുതിയ ദൈവം എന്ന ആളുടെ പേരിലെ മത തീവ്രവാദ ബന്ധം ഇതുവരെ തെളിയിക്കപ്പെടാത്തതിനാല്‍ വിവാ ദങ്ങളുണ്ടാകില്ലെന്നു പ്രതീക്ഷിക്കാം’.

From:daivam@email.com
To:chekuthaan@aamail.com

പ്രിയ സ്‌നേഹിതാ…താങ്കള്‍ക്കു സുഖമല്ലേ?

ആശയപരമായ ചില തെറ്റിദ്ധാരണകള്‍ മൂലം ഞാന്‍ താങ്കളെ ഇത്രനാളും അകറ്റി നിര്‍ത്തിയതില്‍ ക്ഷമിക്കുക.ഈ പ്രപഞ്ചത്തില്‍ ഏറ്റവും മോശക്കാരന്‍ താങ്കളാണെന്ന് കരുതിയ എനിക്ക് തെറ്റ് പറ്റിയെന്നു ഭൂമിയിലെ എന്റെ അനുയായികള്‍ എന്നു പറഞ്ഞു നടക്കുന്നവരുടെ ചെയ്തികള്‍ കണ്ടപ്പോള്‍ മനസ്സിലായി.എന്റെ പേരില്‍ അവര്‍ അവിടെ പല മതങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ എന്റെ മാര്‍ഗം അതിവേഗം ബഹുദൂരം കൂടുതല്‍പ്പേരില്‍ എത്തുമെന്ന് ഞാന്‍ കരുതി. പക്ഷെ …മതപണ്ഡിതന്മാര്‍ എന്ന കൂട്ടര്‍ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു. യേശു, നബി, കൃഷ്ണന്‍ തുടങ്ങിയ പ്രവാചകരിലൂടെ ഞാന്‍ നല്‍കിയ പ്രമാണങ്ങള്‍ അവരവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ചു വ്യാഖ്യാനം നല്‍കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്.

ആദ്യം തന്നെ ഞാനൊരു കൈക്കൂലിക്കാരനും സ്വജനപക്ഷപാതിയുമാണെന്നു അവര്‍ പറഞ്ഞു പരത്തി. ക്ഷിപ്രകോപവും ക്ഷിപ്രപ്രസാദവും ആണ് എന്റെ സ്വഭാവമെന്നു പറഞ്ഞു സംഭാവനകള്‍ വാരിക്കൂട്ടി. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും പേര് പറഞ്ഞു ആളുകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സ്വന്തം മതത്തിലേക്ക് ആളെക്കൂട്ടി ശക്തികാണിക്കാന്‍ അവര്‍ ശ്രമിച്ചു.

Advertisementമറ്റൊന്ന് പൊതുസ്ഥലങ്ങളും പാതയുമൊക്കെ കയ്യേറി അവയ്ക്ക് മുന്‍പില്‍ വലിയ ഭണ്ടാരങ്ങള്‍ നിരത്തി നടത്തുന്ന കച്ചവടം. ലക്ഷക്കണക്കിനു പേര്‍ താമസിക്കാനൊരു കൂരയില്ലാതെ ചൂടും തണുപ്പുമേറ്റു മരിച്ചു വീഴുന്ന ഭൂമിയിലാണ് ഈ കയ്യേറ്റവും മണിമന്ദിരങ്ങളും വാഹനങ്ങളില്‍ നിന്നും ഭണ്ടാരത്തിലേക്ക് ചില്ലറകള്‍ വലിച്ചെറിഞ്ഞു വണങ്ങി മനുഷ്യര്‍ പോകുമ്പോള്‍ അവരിലെ ‘പിച്ചക്കാര്‍’ എന്ന കൂട്ടരിലൊരുവനാണോ ഞാനെന്നു ചിന്തിച്ചിട്ടുണ്ട്.കുരിശില്‍ നിന്ന് വെള്ളമിറ്റിച്ചും തക്കാളിയില്‍ വചനങ്ങളെഴുതിവച്ചും വിഗ്രഹ രൂപത്തില്‍ പാല്‍കുടിച്ചും പരസ്യം ചെയ്യുന്ന കോര്‍പ്പറേറ്റ് മുതലാളിയാണ് ഞാനെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.എന്റെ കാലടിപ്പാടെന്നും മുടിയെന്നും കണ്ണീരെന്നും പറഞ്ഞു പുതിയ പുതിയ വിപണന സാധ്യതകളാണ് അവര്‍ തുറക്കുന്നത്.വലം പിരി ശംഖെന്നും രുദ്രാക്ഷമെന്നും പറഞ്ഞു മറ്റു ചിലര്‍.അതുകൊണ്ട് അബദ്ധത്തില്‍പ്പോലും എന്റെ മുടിയോ നഖമോ ഭൂമിയില്‍ വീഴാതെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

മറ്റൊരു കാര്യം സ്ത്രീകളുടെ ഉടുപ്പിലും നടപ്പിലും നിബന്ധനകള്‍ വയ്ക്കുന്ന ഒരു മെയ്ല്‍ ഷോവനിസ്റ്റാണ് ഞാനെന്നുള്ള കള്ള പ്രചരണം. അതില്‍ ഓരോ മതങ്ങളും മത്സരിക്കുകയാണ്. വിശുദ്ധ ദിനങ്ങളില്‍ തലയറ്റു വീഴുന്ന കോഴിയുടെയും ആടിന്റെയും വെയിലേറ്റു വാടുന്ന ആനകളുടെയും ശാപം…ഹോ … പലപ്പോഴും ഉറക്കം കൂടി കെടുത്താറുണ്ട്.ആ വെള്ളി മൂങ്ങകള്‍ പരാതിയുമായി വന്ന ദിവസം ഞാന്‍ നാണക്കേട് കൊണ്ട് ചൂളിപ്പോയി.എന്റെ പേരില്‍ നേര്‍ച്ചയും ബലിയും നടത്തി പങ്കിട്ടു വെജ്ജും നോണ്‍ വെജ്ജും മദ്യവുമൊക്കെ ഭക്തിപുരസ്സരം അകത്താക്കുന്ന മനുഷ്യരുടെ വിഡ്ഢിത്തം പലപ്പോഴും ഒരു തമാശയായി തോന്നിയിട്ടുണ്ട്.പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല തിന്നാനും വേണ്ടേ ഓരോരോ കാരണങ്ങള്‍…!

മാലിന്യം കൊണ്ട് വീര്‍പ്പു മുട്ടുന്ന ഗംഗാ നദി മുതല്‍ പമ്പാ നദി വരെയുള്ളവയുടെ നിലവിളി ഇപ്പോഴും എന്റെ കാതില്‍ അലയടിക്കുന്നു.ജീവജാലങ്ങള്‍ക്ക് കുടിക്കാനും ദേഹശുദ്ധി വരുത്താനും വളരാനും ഞാന്‍ കൊടുത്ത ജലാശയങ്ങള്‍ ശവങ്ങളും വെണ്ണീറും വസ്ത്രങ്ങളും മുതല്‍ മലം വരെ നിറച്ചു പുണ്യ നദിയായി കൊണ്ടാടുകയാണല്ലോ.വ്യവസായ വികസനത്തിന് വേണ്ടി അവര്‍ ജലവും പരിസ്ഥിതിയും മലിനമാക്കിയപ്പോള്‍ അത് വികസനം എന്ന് തള്ളിയ എനിക്ക് എന്റെ പേരില്‍ നടത്തുന്ന ഈ മലിനീകരണം ന്യായീകരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.

എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് എന്നെക്കാള്‍ ശക്തിയുണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു സര്‍വ്വസുഖങ്ങളോടെ വാണരുളുന്ന സൊ കാള്‍ഡ് ആള്‍ദൈവങ്ങളും അവരുടെ അനുയായികളുമാണ്.(ആഡംബരത്തിലെങ്കിലും അവര്‍ എന്നേക്കാള്‍ മുകളിലാണ് കേട്ടോ!) ശൂന്യതയില്‍ നിന്ന് ഭസ്മവും മാലയും ആപ്പിളുമൊക്കെ എടുക്കുന്ന ഇവര്‍ക്ക് ഒരു ചാക്ക് അരി ശൂന്യതയില്‍ നിന്ന് വരുത്തി പട്ടിണി ക്കാര്‍ക്ക് കൊടുത്തു കൂടെ?ത്രികാല ജ്ഞാനികളായി ചമയുന്ന ഇവര്‍ക്ക് ഭൂകമ്പവും സുനാമിയുമൊക്കെ മുന്‍കൂട്ടിക്കണ്ട് ജനങ്ങളെ രക്ഷിക്കാമായിരുന്നു.തെരുവ് സര്‍ക്കസുകാര്‍ക്കു പോലും സാധ്യമായ മാജിക്കുകള്‍ സുവര്‍ണ്ണ സിംഹാസനത്തിലിരുന്നു ഇവര്‍ കാണിക്കുമ്പോള്‍ വാ പൊളിച്ചു കൂടെ പോകുന്ന മനുഷ്യര്‍ക്ക് ഞാന്‍ നല്‍കിയത് വിവേചന ബുദ്ധി തന്നെയായിരുന്നോ എന്ന് സംശയമുണ്ട്.അതിലേറെ രസകരം സ്വന്തം അച്ഛനമ്മമാരെ ചവിട്ടിപ്പുറത്താക്കി വൃദ്ധമന്ദിരങ്ങളിലും തെരുവിലും ഉപേക്ഷിച്ചു അധ്യാപകരെ പരിഹസിച്ചു നടന്നിട്ട് സമാധാനം തേടി ആള്‍ദൈവങ്ങളെ കുമ്പിടുന്നവരെ കാണുമ്പോളാണ്.

Advertisementഅടുത്ത വീട്ടിലെ പട്ടിണിയും രോഗവും കണ്ടില്ലെന്നു നടിച്ചു അമ്പലങ്ങളും പള്ളികളും സംഭാവന കൊണ്ട് മൂടി എന്റെ അനുഗ്രഹത്തിന് കാത്തു നില്‍ക്കുന്ന അവരറിയുന്നില്ല..എന്റെ അനുഗ്രഹം സഹജീവികളെ സഹായിക്കുന്നവരിലാണെന്ന്.എന്നെത്തേടി ആരാധനാലയങ്ങളില്‍ തിരക്കു കൂട്ടി ചവിട്ടു കൊണ്ട് വീഴുന്ന അവരറിയുന്നില്ല, എന്നെ തേടേണ്ടത് സ്വന്തം മനസ്സിലാണെന്ന്.ഞാനുമായി സംവദിക്കാനുള്ള സ്വകാര്യം മാത്രമാണ് മതങ്ങളെന്നു മനസ്സിലാക്കാനും ,ആള്‍ക്കൂട്ടത്തിന്റെ മതങ്ങളല്ല വ്യക്തികളുടെ മതബോധവും ശുദ്ധിയുമാണ് എന്നിലേക്കുള്ള എളുപ്പവഴിയെന്നും അറിയിക്കാന്‍ ഞാന്‍ പരാജയപ്പെട്ടതായി തോന്നുന്നു.അതു കൊണ്ട് സ്‌നേഹിതാ…. ഈ ഭൂമിയും അവിടത്തെ മനുഷ്യരെയും ഞാന്‍ താങ്കള്‍ക്കു തരുന്നു.താങ്കളുടെ സമാധാന ജീവിതം കണ്ടു അസൂയ തോന്നിയതു കൊണ്ടോ താങ്കള്‍ക്കു പാരവെക്കാനോ അല്ല ഞാനീ അഭ്യര്‍ത്ഥന നടത്തുന്നത്.എന്റെ സദു ദ്ദേശത്തെ തെറ്റിദ്ധരിക്കില്ലെന്ന വിശ്വാസത്തോടെ….

യുവേര്‍സ് ഫൈത്ത്ഫുളി,

ദൈവം (ഒപ്പ്)

 115 total views,  1 views today

AdvertisementAdvertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment7 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema9 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge10 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science11 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment12 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment12 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment17 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement