ചെന്നൈക്ക് 203 റണ്‍സ് വിജയലക്ഷ്യം

153

rohit_boolokam

ഐ.പി.എല്‍. ഫൈനലില്‍ ചെന്നൈക്ക് മുന്‍പില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയത്‌ 203 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മയുടെയും (26 ബോളില്‍ 50) സിമന്‍സിന്റെയും (45 ബോളില്‍ 68) അവസാനം കൂറ്റനടികള്‍ നടത്തിയ കീറന്‍ പൊള്ളാര്‍ഡിന്റെയും (18 ബോളില്‍ 36) അമ്പാട്ടി റായിഡുവിന്റെയും (24 ബോളില്‍ 36) മികവില്‍ ആണ് മുംബൈ 202 റണ്‍സ് നേടിയത്.

ആദ്യ ഓവറില്‍ തന്നെ പട്ടേലിനെ നഷ്ടമായ മുംബൈ ശ്രദ്ധിച്ചാണ് മുന്നോട്ടു നീങ്ങിയത്. എന്നാല്‍ റണ്‍ റേറ്റ് താഴാതെ നോക്കുകയും ചെയ്തു. ഒരു അവസരത്തില്‍ 220ന് മുകളില്‍ പോകും എന്ന് തോന്നിച്ച സ്കോര്‍ 202 ല്‍ ഒതുങ്ങിയത് അവസാന 2 ഓവറുകളില്‍ നഷ്ടപ്പെട്ട 2 വിക്കറ്റുകള്‍ മൂലമാണ്. ബോളിങ്ങില്‍ ബ്രാവോ രണ്ടും സ്മിത്തും ശര്‍മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അശ്വിന് രണ്ട് ഓവറുകള്‍ മാത്രമേ ധോണി നല്‍കിയുള്ളൂ.