Featured
ചെറു കഥ – ബ്രേക്കിംഗ് ന്യൂസ്
നേരം പാതിരായായി.. ഇന്നും പതിവുപോലെ സുകേഷ് വീട്ടിലെത്തിയപ്പോള്‍ മണി പന്ത്രണ്ടു കഴിഞ്ഞു. ചാനലിലെ ന്യൂസ് ഹവര്‍ എന്നത്തേയും പോലെ ഇന്നും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വേദിയായി. എന്തായാലും പീടനകാലം തുടങ്ങിയതിനു ശേഷം വിഷയ ദാരിദ്ര്യമില്ല!കുറേക്കാലം ചീപ്പ് വിഴുപ്പലക്കലിന്റ്റ്റെ കലാപരിപാടി ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങള്‍ എളുപ്പത്തിലായി. അങ്ങേരു മിണ്ടാ മഠത്തില്‍ ചേര്‍ന്നെന്നു തോന്നുന്നു. തന്നെ നികൃഷ്ട്ട ജീവി എന്നു വിളിച്ച പൂഞ്ജാട്ടീലെ പാവം ‘ഗ്രാമീണന് ‘ വാ മൂടികെട്ടി കഴിയുകയാണെങ്കിലും സുകെഷിന്റ്റെ രക്ഷക്കായി പീഡനകഥകള്‍ ഒന്നൊന്നായി ദിവസവും എത്തികൊണ്ടിരുന്നു .ആരെ കൊന്നിട്ടാനെങ്കിലും ചാനലിനു റേറ്റിങ്ങ്കൂട്ടണം .പലപ്പോഴും ചെയ്യുന്നത് മാധ്യമ വ്യഭിചാരം ആണെന്ന് അറിയാമെങ്കിലും ചാനലുകള്‍ തമ്മില്‍ ഉള്ള ആരോഗ്യകരമല്ലാത്ത കിടമത്സരം സുകെഷിനെ പോലുള്ളവരെ വാര്‍ത്തയ്ക്ക് വേണ്ടി എന്തും ചെയ്യിക്കാന്‍ പ്രേരിതരാക്കുന്നു.
88 total views

നേരം പാതിരായായി.. ഇന്നും പതിവുപോലെ സുകേഷ് വീട്ടിലെത്തിയപ്പോള്‍ മണി പന്ത്രണ്ടു കഴിഞ്ഞു. ചാനലിലെ ന്യൂസ് ഹവര്‍ എന്നത്തേയും പോലെ ഇന്നും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വേദിയായി. എന്തായാലും പീടനകാലം തുടങ്ങിയതിനു ശേഷം വിഷയ ദാരിദ്ര്യമില്ല!കുറേക്കാലം ചീപ്പ് വിഴുപ്പലക്കലിന്റ്റ്റെ കലാപരിപാടി ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങള്‍ എളുപ്പത്തിലായി. അങ്ങേരു മിണ്ടാ മഠത്തില്‍ ചേര്‍ന്നെന്നു തോന്നുന്നു. തന്നെ നികൃഷ്ട്ട ജീവി എന്നു വിളിച്ച പൂഞ്ജാട്ടീലെ പാവം ‘ഗ്രാമീണന് ‘ വാ മൂടികെട്ടി കഴിയുകയാണെങ്കിലും സുകെഷിന്റ്റെ രക്ഷക്കായി പീഡനകഥകള്‍ ഒന്നൊന്നായി ദിവസവും എത്തികൊണ്ടിരുന്നു .ആരെ കൊന്നിട്ടാനെങ്കിലും ചാനലിനു റേറ്റിങ്ങ്കൂട്ടണം .പലപ്പോഴും ചെയ്യുന്നത് മാധ്യമ വ്യഭിചാരം ആണെന്ന് അറിയാമെങ്കിലും ചാനലുകള്‍ തമ്മില്‍ ഉള്ള ആരോഗ്യകരമല്ലാത്ത കിടമത്സരം സുകെഷിനെ പോലുള്ളവരെ വാര്‍ത്തയ്ക്ക് വേണ്ടി എന്തും ചെയ്യിക്കാന്‍ പ്രേരിതരാക്കുന്നു. എന്തായാലും ഡോര്‍ തുറക്കേണ്ടി വന്നില്ല പതിവുപോലെ തുളസി വാതില്ക്കല് തന്നെ ഉണ്ട്.അടുത്ത കാലത്തായി വാതില്‍ തുറക്കാന്‍ താന്‍ വളരെ കഷ്ട്ടപ്പെടുന്നതായി അവള്‍ക്കു മനസ്സിലായി തുടങ്ങി എന്ന് തോന്നുന്നു .ചാനലിലെ ന്യൂസ് ഹൗരും തിരക്കും ഒക്കെ കഴിഞ്ഞാല്‍ ഒരല്പം കഴിക്കണം .ഒന്നേ ഉള്ളൂ എന്ന് തുടങ്ങുന്നത് ക്ലബിലാകുമ്പോള് രണ്ടും മൂന്നും നാലുമൊക്കെ ആയിപോകും .അവിടെയും ചര്‍ച്ചകള്‍ക്ക് പഞ്ഞമില്ല !ഈ ലോകത്തിന്റെ കടിഞ്ഞാന്‍ ഞങ്ങളെപോലെയുള്ള മാധ്യമ വീരന്മാരുടെ കൈകളില്‍ അല്ലെ?ചര്‍ച്ച നീണ്ടു പോകുന്ന ദിവസങ്ങളില്‍ വീട്ടില്‍ എത്തുമ്പോള്‍ ഡോറും താക്കോല്‍ ദോരവുമൊക്കെ മാറി പോകും .ഇല്ലെങ്കില്‍ തന്നെ ഏതു ദിവസ്സമാണ് ചര്‍ച്ചകള്‍ നീണ്ടു പോകാത്തത് .കാര്യങ്ങള്‍ അവള്‍ക്ക് മനസിലായി തുടങ്ങിയപ്പോള്‍ മുതല്‍ പൂമുഖ വാതുക്കല് സ്നേഹം തുളുമ്പുന്ന പൂന്തിങ്കള്‍ ആയി അവള് എന്നും കാണും.ഏതു പാതിരാത്രിക്കും !
‘മോളുരങ്ങിയോ തുളസി’ ,നിലത്തു പൂര്‍ണമായും ഉറക്കാത്ത ചുവടുകളോടെ അവ്യക്തമായി നികേഷ് ചോദിച്ചു .
തുളസി പറഞ്ഞ മറുപടി അയാള്‍ കേട്ടോ എന്നറിയില്ല .സുകേഷ് വെച്ച് വെച്ച് നേരെ പോയത് അന്ജൂട്ടിയുടെ മുറിയിലേക്കാണ്.ഇപ്പോളായാല് പിന്നെ പിന്നെ മിക്ക ദിവസങ്ങളിലും അച്ഛനും മകളും തമ്മില്‍ കാണാറില്ല.’എങ്ങനെ കാണാനാ എന്നും ഈ വാത്സല്യമുളള അപ്പന് പാതിരാത്രി അല്ലെ കേറി വരുന്നത് ‘.
സുകേഷ് അത് കേട്ട ഭാവം കാണിച്ചില്ല .അയാല്‍ നേരെ ബെഡ് റൂമിലേക്ക് പോയി .തുളസി വാതിലടച്ചു ലൈറ്റ് ഓഫ് ചെയ്തു ബെഡ് റൂമില്‍ എത്തിയപ്പോഴേക്കും സുകേഷ് കുമാര്‍ എന്ന ലോക മലയാളികള്‍ക്കിടയിലെ മാധ്യമ രംഗത്തെ കുലപതി , പ്രത്യക പരിശീലനം ഒന്നും വേണ്ടാത്ത ആര്‍ക്കും അവതരിപ്പിക്കാന്‍ കഴിയുന്ന കലാരൂപമായ ,പ്രത്യകിച്ചു കുടിയന്മാരുടെ ജന്മാവകാശമായ കൂര്‍ക്കം വലി എന്ന രാത്രി സംഗീതത്തിന് തുടക്കമിട്ടിരുന്നു .തുളസ്സിക്ക് ആകെ ദേഷ്യം വന്നു ഇന്നത്തെ ന്യൂസ് ഹവറില് നടന്ന ചര്‍ച്ച അവള്‍ക്കു തീരെ പിടിച്ചിരുന്നില്ല.പീടനത്തിനിരയായ കുട്ടിയെക്കുരിച്ചുള്ള ,ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരും ,മഹിളാ മണികലുമൊക്കെ അതൊരു ആഘോഷമാക്കി മാറ്റുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത് ,സുകെഷു ചേട്ടനാനെങ്ക്കില് ഒരു മയവുമില്ലാതെയാണ് ഓരോന്ന് ചോദിക്കുന്നത് .അടുത്ത കാലത്തായി ഫേസ് ബൂക്കിലോക്കെ വരുന്ന കമെന്ദുകല് കണ്ടാള് കണ്ണ് പോട്ടിപോകും!ഒക്കെ ഒന്ന് സംസാരിക്കണം എന്ന് കരുതിയിരുന്നത്താണ് .അപ്പോളാണ് ഈ കൂര്‍ക്കം വലി .അഞ്ജലിയോടു സ്കൂളിലെ കുട്ടികളുമൊക്കെ ഓരോന്ന് ചോദിച്ചു തുടങ്ങി .അവളും പ്രായമായി വരുകയല്ലെ .അടുത്തവര്‍ഷം ഏഴിലാകും.എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്ന് തുളസിക്കറിയാം .ബ്രക്കിംഗ് ന്യൂസും ,എക്സ്ക്ലൂസീവ് വാര്‍ത്തകളും മാത്രം നോക്കി നടക്കുന്നവര്‍ക്കു ഇതിനൊക്കെ എവിടെ സമയം .ഓരോന്ന് ഓര്‍ത്ത് ന്യൂസ് റൂമിലെ ഗര്‍ജിക്കുന്ന സിംഹംതിന്റെ കൂര്‍ക്കം വലിയും കേട്ട് തുളസി എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു ………..
രാവിലെ നിര്‍ത്താതെയുള്ള ഫോണ്‍ ബെല്ലടി കേട്ടാണ് സുകേഷ് ഉണര്ന്നെഴുന്നെട്ടത് തലേ ദിവസത്തെ ‘ വൈകിട്ടെത്തെ പരിപാടി’യുടെ ക്ഷീണം പ്രകടമായി മുഖത്തു കാണാന്‍ ഉണ്ടായിരുന്നു .അയാല്‍ ദേഷ്യത്തോട് കൂടിയാണ് ഫോണ്‍ അറ്റെണ്ട് ചെയ്തത് .പകുതി ഉറക്കത്തിലും ഒപ്പം അടുക്കളയില്‍ നിന്നും വരുന്ന കൂക്കരിന്റ്റെ വിസിലടി ശബ്ദത്തിലും അയാള്‍ക്ക് പറഞ്ഞതൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല.പക്ഷെ പീഡനം എന്നയാള്‍ പറഞ്ഞത് സുകേഷ് വ്യക്തമായി കേട്ടു.അതെ ഒരു പീഡനം കൂടി നടന്നിരിക്കുന്നു !..ഇത്തവണ ഒരു സ്കൂള്‍ കുട്ടിയാണ് ഇര.എക്സ്ക്ലൂസീവു ന്യുസിനു വേണ്ടി പരക്കം പായുന്നവര്‍ എന്നും നാടിന്റ്റെ പലഭാഗത്തു ഒരു പാട് സൌഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാറുണ്ട് .ഇത്തരം സേവനങ്ങള്‍ക്കു നല്ല പണവും കൊടുക്കാറുണ്ട്.ഇപ്പോള്‍ വിളിച്ചതും അതുപോലൊരു അഭ്യുതകാംഷിയാണ്
പീഡനം എന്ന് കേട്ടതും പിന്നെ സുകെഷിന്റ്റെ വക ചോദ്യ ശരങ്ങള്‍ ആയിരുന്നു..ആവിടെ ആരൊക്കെ ഉണ്ട് ?മറ്റു പത്രക്കാര് ആരെങ്കിലും അറിഞ്ഞോ ?പോലീസ് വന്നോ ? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ‘ഇല്ല ‘എന്നതായിരുന്നു .ഇതില്‍പ്പരം സന്തോഷം എന്ത് വേണം .പിന്നെ എല്ലാം പെട്ടെന്നായിരുന്നു .നിമിഷനേരം കൊണ്ട് സുകേഷ് കര്‍മ്മ നിരതനായി .ധിരുതിയിട്ടു വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അയാല്‍ ഒന്ന് തുളസിയോട് പറയാന്‍ മറന്നില്ല.’മോള് എഴുന്നേല്ക്കുമ്പോള് ഒരു സോറി പറയണം .ഇന്ന് രാവിലെ എങ്കിലും അല്പ നേരം അവളുമായി ഇരിക്കാം എന്നോര്ത്തിരുന്നതാണ് ,അതിനിടക്കാണ് ഇങ്ങനെ ഒരു പുകില്.’ തുളസിയുടെ മറുപടി ഉടനെ വന്നു .അതിനു അവളിവടെ ഉണ്ടായിട്ടു വേണ്ടേ .ഇന്ന് ടുഷേന്‍ ഉള്ളത് കൊണ്ട് അന്ജൂട്ടി രാവിലെ തന്നെ പോയി .അച്ഛനോട് പിണക്കമാനെന്നും പറഞ്ഞു.’ ശേ !കഷ്ട്ടമായിപോയി ,എന്തായാലും ഇന്ന് രാത്രി ഞാന്‍ നേരത്തെ വരാം ,നീ അവളോട് ഉറങ്ങാതെ ഇരിക്കാന്‍ പറയണം’ എന്നും പറഞ്ഞു അയാല്‍ ധിറുതിയില്‍ തന്റ്റെ കാറിനെ ലെക്ഷ്യമാക്കി വേഗത്തില്‍ നടന്നു .നടക്കുന്നതിനിടയില്‍ സുകേഷ് നിരവധി ഫോണുകള്‍ ചെയ്യുന്നുണ്ടായിരുന്നു .സുകെഷിന്റ്റെ പോക്ക് കണ്ടപ്പോള്‍ തന്നെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന്തുളസിക്ക് മനസ്സിലായി .ഉടനെ തന്നെ ടീവി ഓണ്‍ ചെയ്തു നോക്കി .സംശയിച്ചത് ശരിയാണ് .പതിവ് പോലെ പീഡനം തന്നെ !വന്നു വന്നു ഇതിനൊരു പുതുമയും ഇല്ലാതായത് പോലെ .തുളസി വീണ്ടും അടുക്കളയിലേക്കു പോയി.മറ്റു പലരില്‍ നിന്നും സുകേഷ് കുമാറിനെ വ്യത്യസ്തനാക്കുന്നത് അയാളുടെ ജോലിയോടുള്ള ആത്മാര്‍ഥത ആണ് .ന്യൂസ് റൂമില്‍ ഇരുന്നു ന്യൂസ് വായിക്കേണ്ട അയാല്‍ എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ കിട്ടിയ്യാല് അത് സംഭവ സ്ഥലത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യാനും പറന്നെത്തും. സുകേഷ് കുമാര്‍ വണ്ടിയില്‍ ഇരുന്നു കൊണ്ട് തന്നെ ക്യാമറമാന് സുധീഷ് വല്ലചിറയെ ബന്ധപ്പെടുന്നുണ്ടായിരുന്നു .ഇതിനിടയില്‍ സുകേഷ് ആദ്യം ഇന്ഫോര്മെഷെന് പാസ് ചെയ്തയാളേ വീണ്ടും ബന്ധപെട്ടു കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു കൊണ്ടിരുന്നു .പീടനത്തിനിരയായ കുട്ടിയുടെ യൂണിഫോം നോക്കി ഏതു സ്കൂളിലെതാനെന്നു കണ്ടു പിടിക്കാനും ,ഒപ്പം കുട്ടിയുടെ മാതാപിതാക്കളുടെ ഡീട്ടെയില്സ് കണ്ടുപിടിക്കാനും ഒപ്പം ആ കുട്ടിയുടെ അധ്യാപകരുടെ ,കൂട്ടുകാരുടെയൊക്കെ കമെണ്ടുകള്‍ എടുക്കാനുമൊക്കെ അയാല്‍ ആളുകളെ ചുമതലപ്പെടുത്തികൊണ്ടിരുന്നു .ഇതിനിടയില്‍ മഹിളാ അധ്യക്ഷകളും ,രാഷ്ട്രീയ കൂതറകളും ലൈവ് ചര്‍ച്ചകള്‍ക്കായി സ്ടുടിയോയിലേക്ക് പരക്കം പാഞ്ഞു .ലോക പ്രവാസി സമൂഹം പതിവുപോലെ കണ്ണീരോടെ ആ വാര്‍ത്ത നെന്ജിലെറ്റു .ഈ തിരക്കിനിടയിലും അന്ജൂട്ടി അയച്ച മെസ്സേജ് അയാള്‍ തുറന്നു വായിക്കാന്‍ സമയം കണ്ടു .’ഐ അം ആഗ്രി വിത് യു .ബട്ട് ഐ ലവ് യു ഡാഡി ,സീ യു ഇന്‍ ദി ഈവെനിനിഗ് .ഒപ്പം ട്യുഷേന്‍ സെന്റെറില്‍ നിന്നും മാലതി ടീച്ചരോടോപ്പം അഞ്ജലി നികേഷ് റിപ്പോര്‍ട്ടിംഗ് എന്ന് കൂടി ഉണ്ടായിരുന്നു .ആ മെസ്സേജ് വായിച്ചപ്പോള്‍ അയാള്‍ക്ക് വിഷമമായി .ഇന്ന് മുഴുവന്‍ ഈ റേപ്പ് കേസുമായി പോകും .ഇന്നത്തെ കാര്യവും കഷ്ട്ടമാകും !വൈകുന്നേരം ഇനി ഞാന്‍ അവളോട് എന്ത് പറയും .എന്തായാലും കൊള്ളാം ഇന്ന് വൈകിട്ട് മറ്റാരെയെങ്കിലും എല്പ്പിച്ചിട്ടു മുങ്ങണം .ചിന്തകളെ ഉണര്‍ത്തി കൊണ്ട് വീണ്ടും ഫോണ്‍ മണി മുഴങ്ങി .’സാര്‍ ഞങ്ങള്‍ റെടി യാണ് പോലീസ് എത്തിയിട്ടുണ്ട് .കുട്ടിയെ ഐടെന്ട്ടിഫയ് ചെയ്യാന്‍ സ്കൂളിലേക്ക് ആള് പോയിട്ടുണ്ട് .സാറ് വണ്ടിയില്‍ നിന്നും വന്നിറങ്ങുന്നത് മുതല്‍ ക്യാമറ റോള്‍ ചെയ്തു തുടങ്ങും .സാര്‍,വണ്ടിയില്‍ നിന്നും ഇറങ്ങിയാല്‍ ഉടനെ ലൈവ് കവരെജു തുടങ്ങും .
വെല്‍ ടണ്‍ സുധീഷ് ! ഒരു മിനിട്ടിനുള്ളില്‍ സുകേഷ് കുമാര്‍ സംഭവസ്ഥലത്തെത്തും .പിന്നെ സുകേഷ് കുമാര്‍ എന്ന മാധ്യമ പ്രേവര്ത്തകന്റ്റെ വാക്ചാതുര്യത്തിന്ന്റെ നിമിഷങ്ങളാണ് .ജനത്തെ മുള്‍മുനയില്‍ നിര്‍ത്താനുള്ള അപാരമായ അദെഹത്തിന്റ്റ്റെ കഴിവ് തന്നെയാണ് സുകേഷ് കുമാര്‍ എന്ന മാധ്യമ ലോകത്തെ ‘എസ്. ക്കെ’യെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് .ആ മൂര്‍ച്ചയേറിയ വാക് ശരങ്ങള്‍ ഏറ്റു പിടഞ്ഞു വീണവരില്‍ കേരള രാഷ്ട്രീയത്തിലെ എല്ലാ കൊല കൊമ്പന് മാരും ഉള്‍പ്പെടും.
പറഞ്ഞത് പോലെ സുകേഷ് കുമാരിന്റ്റെ വണ്ടി വന്നു നിന്നതും ക്യാമറമാന്മാര് പണിതുടങ്ങി കഴിഞ്ഞിരുന്നു .മൈക്ക് കൈയ്യില്‍ കിട്ടിയതും പതിവ് ശയിലിയില്‍ സുകേഷ് കുമാര്‍ കത്തി കയറി
‘ഇന്ന് രാവിലെ പട്ടശ്ശേരി മുക്കില്‍ ഉള്ള റബ്ബര്‍ തോട്ടത്തിലാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത് ,അതി ക്രൂരമായ രീതിയില്‍ കുട്ടി ബലാല് സംഘത്തിനു ഇരയാവുകയായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .നാടിനെ നടുക്കിയ ഈ ധാരുണ സംഭവത്തില്‍ കേരളം മുഴുവന്‍ ലെജ്ജിച്ചു തല താഴ്ത്തുകയാണ് .ഇതിനിടയില്‍ സുകെഷിനെ തേടി ഒരു കുറിപ്പെത്തി അത് പെട്ടെന്ന് നോക്കിയതിനു ശേഷം അയാല്‍ തുടര്‍ന്നു’ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് ധഇത് കേട്ട് സുരേഷ് മനസ്സില്‍ പറഞ്ഞു എന്റ്റ്റമ്മൊ ഇയാളെ സമ്മതിക്കണം എന്ത് കാച്ചാ വച്ച് കാച്ചണേ!പ .സുകേഷ് കുമാര്‍ കത്തി കയറുകയാണ് ‘കുട്ടി പഠിക്കുന്ന സ്കൂളിലെ അധികൃതര്‍ ഇങ്ങോട്ട് തിരിച്ചിട്ടുണ്ട് .നിര്‍ണായകമായ ചില തെളിവുകള്‍ പോലീസിനു ലെഭിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്.കൂടുതല്‍ വിവരങ്ങള്‍ ഉടനെ തന്നെ നല്കുവാന് കഴിയും എന്നാണ് ഞങ്ങള്‍ കരുതുന്നത് .പ്ലീസ് സ്റ്റേ വിത്ത് അസ്.സംഭവ സ്ഥലത്ത് നിന്നും കേരള വിഷെനു വേണ്ടി ക്യാമറ മാന്‍ സുധീഷ് വല്ലച്ചിരകൊപ്പം സുകേഷ് കുമാര്‍ ‘.അപ്പോഴേക്കും കുട്ടിയുടെ ജഡം പോലീസ് അംബുലന്സിലെക്കു മാറ്റാനായി എടുത്തുകൊണ്ടു വന്നു.തങ്ങളുടെ ചാനലിലൂടെ വേണം കുട്ടിയുടെ മുഖം ആദ്യം ലോകം കാണാന്‍ എന്ന് സുകേഷിനു നിര്‍ബന്ധം ഉണ്ടായിരുന്നു .അത് കൊണ്ട് തന്നെ അയാല്‍ ആ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു .സുകേഷിനെ പോലുള്ളവര്‍ക്ക് ഒന്നും അസാധ്യമല്ലതാനും! .സുധീഷിനെ അറിയാത്ത പോലീസ് കേരളത്തിലുണ്ടോ ?പറയാതെ തന്നെ വെള്ള പുതച്ച ആ കുഞ്ഞു മാലാഖയുടെ മുഖത്തു നിന്നും പോലീസുകാര്‍ മെല്ലെ ആ തുണി മാറ്റി കൊടുത്തു .ഒരു നിമിഷം സുകേഷ് കുമാര്‍ ഭ്രാന്തനെ പോലെ സുധീഷിന്റ്റെ കയ്യിലെ ക്യാമറ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു !ഒപ്പം അലറി നില വിളിച്ചൂ .’അന്ജൂട്ടി ……………
ചാനലിലെ ലൈവ് ന്യൂസ് കണ്ടു കൊണ്ടിരുന്ന തുളസിയുടെ കൈയ്യില്‍ നിന്നും രീമോര്ട്ട് താഴേക്ക് വീണു !അടുക്കളയിലെ കുക്കരിന്റ്റെ വിസില്‍ നിരത്താതെ മുഴങ്ങി കൊണ്ടിരുന്നു !അതിനു മരണ മണിയുടെ താളമായിരുന്നു .
അന്ന് കേരള വിഷെനില് ന്യൂസ് ഹൗര്‍ ഉണ്ടായിരുനില്ല !
.
ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരും ആയി യാതൊരു ബന്ധവുമില്ല .അഥവാ സമയം തോന്നിയാല്‍ അത് യാദൃശ്ചീകം മാത്രം കഥാകൃത്ത്
89 total views, 1 views today