ആമിര്‍ ഖാന് നായകനായ രാജ്കുമാര് ഹിറാനി ചിത്രം പി.കെ. തകര്‍ക്കാത്ത ബോക്സ്ഓഫീസ് റിക്കാര്‍ഡുകള്‍ ഒന്നുമുണ്ടാവില്ല ഇന്ത്യയില്‍. ഇപ്പോളിതാ ചൈനയിലും 100 ബോക്സ്ഓഫീസ് കളക്ഷന്‍ എന്ന ആ വലിയ നേട്ടം എത്തിപ്പിടിച്ചിരിക്കുകയാണ് പി.കെ.യും ആമിര്‍ ഖാനും. ചൈനയില്‍ എന്നല്ല, ഏതെങ്കിലും ഒരു വിദേശ രാജ്യത്ത് നിന്ന് മാത്രമായി ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണിത്.
ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി നേരത്തെ ആമിര്‍ ചൈനയില്‍ എത്തിയിരുന്നു. ചൈനയില്‍ വെച്ച് സൂപ്പര്‍ താരം ജാക്കി ചാനെയും ആമിര്‍ കണ്ടിരുന്നു. ഏതായാലും ജാക്കി ചാന് വന്നതുകൊണ്ടാണോ എന്നറിയില്ല, ചൈനയിലും ആമിറിന്റെ നല്ല കാലം തെളിഞ്ഞു. ചിത്രത്തിന്റെ ചൈനീസ് ട്രെയിലര്‍ ഒന്ന് കണ്ടു നോക്കാം.