ചൈനയില്‍ കടിക്കാന്‍ ഓടിച്ച പട്ടിയെ, ഒട്ടിച്ചിട്ട്‌ കഴിക്കും

197

22-1434968210-dog1

പട്ടിയിറച്ചിയ്ക്ക് വേണ്ടിയും വിഭവങ്ങള്‍ തയ്യാറാക്കുന്നതിനും വേണ്ടി യൂലിനില്‍ ആയിരക്കണക്കിന് പട്ടികളെ കൊന്നൊടുക്കുന്നു

വേനല്‍ക്കാലത്ത് സംഘടിപ്പിയ്ക്കുന്ന ഡോഗ് ഫെസ്റ്റിവല്‍ മൃഗസ്‌നേഹികളുടെ പ്രതിഷേധം മൂലം ലോകശ്രദ്ധയാകര്‍ഷിച്ചിരിയ്ക്കുകയാണ്. ചൈനയും ദക്ഷിണ കൊറിയയും ഉള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളില്‍ പട്ടിയിറച്ചി തിന്നുന്ന പതിവ് നൂറ്റാണ്ടുകളായിട്ടുള്ളതാണ്. എന്നാല്‍ യൂലിനിലെ ഡോഗ് മീറ്റ് ഫെസ്റ്റ് തുടങ്ങിയിട്ട് വളരെ കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ.  ചൈനയിലെ യൂലിനില്‍ നടക്കുന്ന ‘ഡോഗ് മീറ്റ് ഫെസ്റ്റി’നെതിരെ വ്യാപക പ്രതിഷേധം.

സൗത്ത് വെസ്റ്റ് ചൈനയിലെ യൂലിനിലാണ് ഡോഗ് ഫെസ്റ്റ് നടക്കുന്നത്. പട്ടിയിറച്ചി തിന്നുന്നവരാണ് ചൈനക്കാരുടെ പൂര്‍വ്വികര്‍. എന്നാല്‍ യൂലിനിലെ ഫെസ്റ്റ് തുടങ്ങിയിട്ട് വളരെ കുറച്ച് വര്‍ഷങ്ങളെ ആയിട്ടുള്ളൂ. പതിനായിരക്കണക്കിന് പട്ടികളെയാണ് കൊന്നൊടുക്കുന്നത്. മൃഗസ്‌നേഹികള്‍ പട്ടികളെ കൊന്നൊടുക്കുന്നതിനെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തുന്നുണ്ട്. 38ലക്ഷത്തിലധികം പേരാണ് ഡോഗ് മീറ്റ് ഫെസ്റ്റിനെതിരെ ഓണ്‍ലൈന്‍ ക്യമ്പയിനില്‍ ഒന്നിച്ചത്.

മൃഗങ്ങളുടെ അവകാശങ്ങള്‍ക്കെതിരെ നടത്തുന്ന ലംഘനത്തിനെതിരെ ചൈനീസ് ഭരണകൂടം ശക്തമായ നിലപാടുകള്‍ ഒന്നും തന്നെ എടുത്തിട്ടില്ല.