ചൈനയില്‍ റംസാന്‍ വൃതം അനുഷ്ട്ടിക്കുന്നതില്‍ നിന്നും മുസ്ലീങ്ങള്‍ക്ക് നിരോധനം !

  0
  188

  new1

  ചൈന വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലോകത്തെ മുഴുവന്‍ മുസ്ലീങ്ങളും റംസാന്‍ വൃതാരംഭമായ ഇന്ന് മുതല്‍ പരിശുദ്ധ റംസാന്‍ വൃതം ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ ചൈന വൃതത്തിനു വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞു. രാജ്യത്തെ ഒരു ഭക്ഷണശാല പോലും പകല്‍ സമയത്ത് അടച്ചിടരുത് എന്നും റംസാന്‍ വൃതത്തെ ഒരു തരത്തിലും അംഗീകരിക്കില്ലയെന്നും ചൈനീസ്‌ സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.

  മുസ്ലീങ്ങള്‍ തിങ്ങിപാര്‍ത്തു ജീവിക്കുന്ന സിങ്ക്ജിന്ക് പ്രവശ്യയിലാണ് നിയമം കര്‍ശനമായി നടപ്പാക്കുന്നത്. മുസ്ലീങ്ങളെ കഴിഞ്ഞ കുറച്ചു നാളുകളായി ചൈന വേട്ടയാടുകയാണ് എന്നും അവര്‍ ഈ നടപടികള്‍ തുടര്‍ന്നാല്‍ പ്രതികരിക്കാന്‍ തങ്ങള്‍ പ്രേരിതര്‍ ആകുമെന്നും ഈ പ്രദേശത്തെ തലമുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

  റേഡിയോ,ടിവി, പത്രം മുതലായവ വഴി റംസാന്‍ ആഘോഷങ്ങളും വൃതങ്ങളും നിരോധിച്ചതായി സര്‍ക്കാര്‍ പ്രച്ചരിപിക്കുന്നുന്നുണ്ട്.മതത്തെ വിദ്യാഭ്യാസത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ഇടയില്‍ കൊണ്ട് വരാതെ ഇരിക്കാന്‍ വേണ്ടിയാണ് ഇത്തരം നിരോധനങ്ങള്‍ എന്നാണ് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.