SLS_nasa_boolokam
മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിനു ശേഷം പിന്നെ നോക്കിയത് ചൊവ്വയിലേയ്ക്ക് ആണ്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ മനുഷ്യനെ ചൊവ്വയില്‍ കാല്‍ കുത്തിക്കുക എന്നതായിരുന്നു ശാസ്ത്രഞ്ജന്‍മാരുടെ ഏറ്റവും വലിയ സ്വപനം. അതിപ്പോഴും സഫലമാകാതെ കിടക്കുകയാണെങ്കിലും സ്വപ്‌നങ്ങള്‍ പഴയതില്‍ നിന്നും ഏറെ വളര്‍ന്നിരിക്കുന്നു. അന്ന് മനുഷ്യനെ ചൊവ്വയില്‍ എത്തിക്കുക എന്ന നേട്ടം സ്വപ്നം കണ്ട നമ്മള്‍ ഇന്ന് ചൊവ്വയില്‍ മനുഷ്യന് കോളനി സ്ഥാപിച്ചു താമസിക്കുവാനുള്ള സാധ്യതകളെക്കുറിച്ചാണ് സ്വപ്നം കാണുന്നത്. മനുഷ്യന്‍ സൗരയൂഥത്തില്‍ വിവിധ ഗ്രഹങ്ങളിലേയ്ക്ക് ചേക്കേറുന്ന കാലം അത്ര വിദൂരമല്ല എന്നാണ് ശാസ്ത്രഞ്ജന്മാര്‍ പറയുന്നത്. ഇതിനുള്ള ഗവേഷണങ്ങള്‍ ലോകത്തെല്ലായിടത്തും തകൃതിയായി നടക്കുന്നുമുണ്ട്.

ഇത്തരം യാത്രകള്‍ക്ക് ആദ്യം ആവശ്യം കൂറ്റന്‍ റോക്കറ്റുകള്‍ ആണ്. ഇപ്പോഴുള്ളതിനേക്കാള്‍ വലിയവ. അങ്ങനെയുള്ള പല പടുകൂറ്റന്‍ റോക്കറ്റുകളും പല രാജ്യങ്ങളില്‍ ഒരുങ്ങുന്നുമുണ്ട്. സ്‌പെയ്‌സ് എക്‌സിന്റെ ഫാല്‍ക്കന്‍ ഹെവി, യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ ഏരിയന്‍6 എന്നിവ അവയില്‍ ചിലതുമാത്രം. എന്നാല്‍, ഇവയെയെല്ലാം അതിശയിക്കുന്ന ഒരു റോക്കറ്റ് ആണ് അമേരിക്കന്‍ സ്‌പെയിസ് ഏജന്‍സിയായ നാസ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. സ്‌പെയ്‌സ് ലോഞ്ച് സിസ്റ്റം അഥവാ എസ്.എല്‍.എസ്. എന്നറിയപ്പെടുന്ന ഈ റോക്കറ്റ് അക്ഷരാര്‍ത്ഥത്തില്‍ ഒരു പടുകൂറ്റന്‍ തന്നെയാണ്. 322 അടി ഉയരമുള്ള ഈ റോക്കറ്റ് 2018 നവംബറില്‍ ആദ്യ പറക്കലിന് തയ്യാറാകും എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം.

ശാസ്ത്രകുതുകികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നാസ എസ്.എല്‍.എസ്. ന്റെ ആദ്യ വീഡിയോ ആനിമേഷന്‍ ഈയാഴ്ച പുറത്തിറക്കിയിരുന്നു. ആ വീഡിയോ നമ്മുക്കൊന്ന് കാണാം.

You May Also Like

ഇനി സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ നാളുകള്‍

ഇനി സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ നാളുകള്‍ Sabu Jose സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ അഥവാ ഉപഗ്രഹ വാർത്താവിനിമയത്തേക്കുറിച്ച് കേൾക്കാത്തവരായി…

താന്‍ അവരുടെ രണ്ടാം ഭര്‍ത്താവ്, രോഗത്തിന്റെ പേരുപറഞ്ഞ് പണം പിരിച്ചു, ആക്ഷേപിക്കാതിരിക്കാന്‍ അവശ്യപ്പെട്ടത് 3 കോടി ; വിവാഹമോചനത്തിന്റെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ടി. സിദ്ധിഖ്

മുന്‍ ഭാര്യ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖ്.

മെയില്‍ ഷോവെനിസ്റ്റ് മാലാഖമാരും ഈഡിപ്പല്‍ കോംപ്ലെക്സും

മെയില്‍ ഷോവെനിസ്റ്റ് [പുരുഷ മേധാവി] എന്ന പദവും അതിനെ സാധൂകരിക്കുന്നത്‌ എന്ന് വിചാരിക്കപെടുന്ന പെരുമാറ്റവും ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്ന സമൂഹമാണ് മലയാളിയുടെത്. മലയാളിയെ ഒന്നടങ്കം ഈ ലേബലിന്റെ കീഴില്‍ വരുത്തുമ്പോള്‍ ഒന്നുകൂടി പറയാതെ വയ്യ. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രേതങ്ങള്‍ക്കു ശക്തി കൂടും എന്നും, പാല മരത്തിന്റെ ചുവട്ടില്‍ അവര്‍ പൂര്‍വാധികം ശക്തി പ്രാപിക്കും എന്നും പറയുന്നത് പോലെ, അധികാരമോ അന്ഗീകാരമോ കൈവരുംപോഴും; കേരളത്തിനകത്ത്‌ നില്‍ക്കുമ്പോഴും മലയാളിയുടെ ഈ പുരുഷമേധാവിത്വ സംസ്കാരം ഉച്ചസ്ഥായിയില്‍ എത്തുന്നു. കേരളത്തിന്‌ പുറത്തുകടന്നാല്‍, ഈ സ്വയം പ്രഖ്യാപിത മെയില്‍ ഷോവെനിസ്റ്റ് മാലാഖമാര്‍ സ്ത്രീകളുടെ കാലുതിരുമ്മിയും പാവാട കഴുകിയും കാലക്ഷേപം കഴിക്കുന്നതില്‍ ഒരു അപമാനവും കാണുന്നില്ല.

അല്ലെങ്കിൽ… ഇതുപോലുള്ള സിനിമകൾ ഇനിയും മലയാള സിനിമയിൽ ഉണ്ടാകും

അജയ് പള്ളിക്കര എല്ലാവരും മാറി അല്ലെങ്കിൽ മാറി വരുകയാണ് എന്നാണ് എന്റെ വിശ്വാസം അത്‌ സിനിമകൾ…