ചൊവ്വയില്‍ “ട്രാഫിക്ക് സിഗ്നല്‍” കണ്ടെത്തി..!!!

  0
  182

  QWASQQ

  ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി പിടിച്ചു മംഗള്‍യാന്‍ ചൊവ്വ കീഴടക്കിയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയകള്‍ ഒരു ചൊവ്വ താമാശ ആഘോഷിക്കുന്നു..!!! ചൊവ്വയില്‍ നമ്മുടെ നാട്ടില്‍ കാണുന്ന ട്രാഫിക്ക് സിഗ്നല്‍ പോലത്തെ വസ്തു കണ്ടെത്തിയതാണ് ഈ തമാശയ്ക്ക് ആധാരം.

  ചൊവ്വാ പര്യവേഷണത്തിനിടെ നാസയുടെ ക്യൂരിയോസിറ്റി പേടകം പകര്‍ത്തിയ ചിത്രത്തില്‍ നിന്നും നമ്മുടെ  ട്രാഫിക്ക് സിഗ്‌നലിന്റെ സാദൃശ്യത്തിലുളള വസ്തു കണ്ടെത്തിയിരുന്നു. ഇത് കണ്ട ഉടനെ ചൊവ്വയില്‍ “ട്രാഫിക്ക് സിഗ്നല്‍” ഉണ്ട് എന്ന് പറഞ്ഞു  ജോസഫ് വെറ്റ് എന്ന ബ്രിട്ടീഷ്‌ ഗവേഷകന്‍ രംഗത്തെത്തി. അന്യഗ്രഹ ജീവികളേക്കുറിച്ച് വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം.

  ഒരു തമാശ എന്ന നിലയിലാണ് സോഷ്യല്‍ മീഡിയകള്‍ ഈ വാര്‍ത്ത‍ ആഘോഷിക്കുന്നത്. ഇനി ഇതില്‍ എന്തെങ്കിലും സത്യം ഉണ്ടോ ??? ആഹ്.നമുക്ക് കാത്തിരുന്നു കാണാം…