Share The Article

01

ചൊവ്വയില്‍ വെച്ച് മരിക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ? എത്ര പണം തരും എന്ന് പറഞ്ഞാല്‍ പോലും നമ്മളില്‍ പലരും തയ്യാറാവില്ല. എങ്കില്‍ ഫ്ലോറന്‍സ് പോര്‍സല്‍ എന്ന് പേരുള്ള ഈ പാര്‍സി യുവതി അതിനു തയ്യാറായി വന്നിരിക്കുകയാണ്. ചൊവ്വയിലേക്ക് വിനോദ സഞ്ചാരം നടത്തുന്ന പ്രോഗ്രാമുമായി വന്നിരിക്കുന്ന മാര്‍സ് വണ്‍ ടീമിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉദ്യോഗാര്‍ഥികളില്‍ ഈ യുവതിയും ഉണ്ട്.

ചൊവ്വയിലേക്ക് മനുഷ്യനെ കൊണ്ട് പോകുന്ന മാര്‍സ് വണ്‍ പ്രൊജക്റ്റിനു മുന്‍പില്‍ കുറെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും 2024 ല്‍ 24 യാത്രക്കാരുമായാണ് മാര്‍സ് വണ്‍ പുറപ്പെടുവാന്‍ ഒരുങ്ങുന്നത്. അങ്ങിനെ യാത്ര പോകുന്നവര്‍ക്ക് തിരികെ ഭൂമിയിലെത്തും എന്നൊരു ഉറപ്പൊന്നും അവര്‍ നല്‍കുന്നില്ല.