ചൊവ്വാ പര്യവേഷണ വാഹനത്തിനു നേരെ അന്യഗ്രഹജീവികള്‍ കല്ലെറിഞ്ഞു ?

146

01

അമേരിക്കയുടെ ചൊവ്വാ പര്യവേഷണ വാഹനമായ ഓപ്പര്‍ച്യൂണിറ്റി ചൊവ്വയില്‍ എത്തിയിട്ട് ഇന്നേക്ക് 3645 ദിവസം അഥവാ 9 വര്‍ഷവും 11 മാസവും 21 ദിവസവും തികയുകയാണ്. ചൊവ്വയെ കുറിച്ച് ഇതുവരെ ലോകമറിയാത്ത പലതും ഓപ്പര്‍ച്യൂണിറ്റി നമ്മിലേക്ക് എത്തിച്ചു തന്നു. അതിനിടയില്‍ വിചിത്രമായ ഒരു വാര്‍ത്തയുമായാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ വന്നിരിക്കുന്നത്. ഓപ്പര്‍ച്യൂണിറ്റിക്കെതിരെ അനുഗ്രഹജീവികള്‍ കല്ലെറിഞ്ഞു എന്നാണ് ചിത്ര സഹിതം ചിലരുടെ ആരോപണം. അതിനു തെളിവായി രണ്ടു ചിത്രങ്ങളും അവര്‍ ഹാജരാക്കുന്നുണ്ട്.

മുകളിലെ ചിത്രത്തില്‍ ആദ്യത്തേത് ഓപ്പര്‍ച്യൂണിറ്റി ചൊവ്വയിലെത്തി 3528 ദിവസത്തിനു ശേഷം എടുത്തതാണ്. രണ്ടാമത്തേത് അതെ സ്ഥലത്ത് വെച്ച് 12 ചൊവ്വ ദിനങ്ങള്‍ക്ക് ശേഷം എടുത്ത ചിത്രമാണ്. രണ്ടും തമ്മിലുള്ള വിത്യാസം നിങ്ങള്‍ക്ക് പിടികിട്ടിയില്ലേ? രണ്ടാമത്തേതില്‍ ഒരു കഷ്ണം പാറ കഷ്ണം കിടപ്പുണ്ട്. തീര്‍ച്ചയായും അത്ഭുതകരമായ സംഗതി തന്നെ. ആ കല്ലെങ്ങിനെ അവിടെ വന്നു? സംശയങ്ങള്‍ ഉത്തരം കിട്ടാതെ തുടരുകയാണ്.

പല സംശയങ്ങള്‍ മാഴ്സ് റോവറിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളായ ശാസ്ത്രജ്ഞരില്‍ വരുന്നുണ്ട്. ഒന്ന്, അതിനടുത്തായി വന്നു പതിച്ച ഉല്‍ക്കാശില ആയിരിക്കുമെന്നാണ്. മറ്റൊന്ന് മാഴ്സ് റോവറിന്റെ ചക്രങ്ങളില്‍ കുടുങ്ങി അവിടെ എത്തിയത്. മൂന്നാമതായി ഏതോ ജീവികള്‍ വാഹനത്തിനു നേരെ കല്ലെറിഞ്ഞത്.


Advertisements