01

ലോകത്തെ സകല ചോക്ക്ലേറ്റ് കമ്പനിക്കാര്‍ക്കും സന്തോഷം നല്‍കി കൊണ്ട് ഒരു പഠന റിപ്പോര്‍ട്ട്. ചോക്ക്ലേറ്റ് ആരോഗ്യ പരിപലനത്തിനു ഉത്തമമാണെന്നും പ്രമേഹ രോഗികള്‍ക്ക് ചോക്ക്‌ലേറ്റ് ഉത്തമ ഔഷധം ആണെന്നും ആണ് പഠനം. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുട്ടാനും, ബ്ലഡ് ഗ്ലുകോസ് പരിധി വര്‍ധിപ്പിക്കാനും ഒക്കെ ചോക്ക്‌ലേറ്റ് ഉഗ്രന്‍ മരുന്നാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ അവകാശപെടുന്നു.

‘മധുരം കഴിക്കു ആഘോഷിക്കു’ എന്ന് പറയുന്ന ചോക്ക്‌ലേറ്റ് കമ്പനിക്കാര്‍ക്കു ഇനി ‘മധുരം കഴിക്കു ആരോഗ്യം സംരക്ഷിക്കു’ എന്ന് കുടി പറയാം.

എല്ലാ ചോക്ക്‌ലേറ്റ്കളും ഒരുപോലെയല്ല. 6 വര്‍ഷങ്ങള്‍ക്ക് മുന്‍ബ് നടന്ന സര്‍വ്വേ കണക്കുകള്‍ പ്രകാരം ‘ഡാര്‍ക്ക് ചോക്ക്‌ലേറ്റ്’ കഴിക്കുന്നവര്‍ക്ക് മധുരം, ഉപ്പു പുളി എന്നിവയോട് പ്രിയം കുറഞ്ഞതായും, മറിച്ചു ‘ വൈറ്റ് ചോക്ക്‌ലേറ്റ്’ കഴിക്കുന്നവര്‍ക്ക് ഇതിനോടുള്ള പ്രിയം മാറ്റം ഇല്ലാതെ തുടരുന്നതായും കണ്ടെത്തി. ഡാര്‍ക്ക് ചോക്ക്‌ലേറ്റ് അടങ്ങിയിരിക്കുന്ന ഫൈബറിന്റ്‌റെ അംശം മനുഷ്യരില്‍ പക്ഷഘാതം, ഹൃദയാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Advertisements