ചോരപ്പാടു
ട്രാഫിക് സിഗ്നലുകളില്‍ പൂക്കളും കളിപ്പാട്ടവും കൊണ്ട് നടന്നു വില്കുന്ന കുട്ടികളെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് അവന്റെ കുഞ്ഞു കണ്ണുകള്‍ ആണ് .. നെറ്റി പൊട്ടി ഒഴുകുന്ന ചോരയും , തെറിച്ചു വീണ കളിപാട്ടങ്ങളും ..
120 total views, 1 views today

ട്രാഫിക് സിഗ്നലുകളില്‍ പൂക്കളും കളിപ്പാട്ടവും കൊണ്ട് നടന്നു വില്കുന്ന കുട്ടികളെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് അവന്റെ കുഞ്ഞു കണ്ണുകള്‍ ആണ് .. നെറ്റി പൊട്ടി ഒഴുകുന്ന ചോരയും , തെറിച്ചു വീണ കളിപാട്ടങ്ങളും ..
പതിവ് പോലെ സംസാരം വാഗ്വാദത്തിലെക്കും ഒച്ചയിടലിലേക്കും എത്തി നിന്നപ്പോള്‍ പ്രകാശിനെ തനിച്ചാക്കി വീട് വിട്ടിറങ്ങിയതാണ് … അവനോടു ഉണ്ടായ ദേഷ്യം മുഴുവന്‍ അക്സിലേട്ടരില് ആഞ്ഞു പതിച്ചു .. കാലിന്നടിയില്‍ പ്രകാശ് ആണെന്ന ധാരണ. ഓരോ നിമിഷവും ദേഷ്യം കൂടി കൂടി വന്നു … നില വിളി കേട്ടപ്പോള്‍ ആണ് സ്വബോധം വന്നത് .. അപ്പോഴേക്കും എല്ലാം തീര്‍ന്നിരുന്നു .. റോഡ് മുഴുവന്‍ ചുവപ്പ് പടര്‍ന്നു കൊണ്ടിരുന്നു .. തെറിച്ചു വീണ കളിപാട്ടങ്ങളും.. ചോര പുരണ്ടു മുരുകനും !!
മുരുകന് .. എല്ലുന്തി കവിളോട്ടിയ ആ കുഞ്ഞു കണ്ണുകള്‍ക്ക് അതായിരുന്നു പേര് .. നെറ്റിപൊട്ടി ചോര ഒഴുകി മുഖം ചുവന്നിരുന്നു , വേദന കൊണ്ട് കണ്ണുകള്‍ നിറഞ്ഞിരുന്നു .. വല്ലാത്ത ഒരു ഭയം എന്നെ വലയം ചെയ്തിരുന്നു .. കൈകള്‍ വിറച്ചു , വിയര്‍ത്തു വിളര്‍ത്ത മുഖം എന്റെ ഭയം കൂടുതല്‍ വെളിവാക്കി .. ‘ജീവന് രക്ഷിക്കുമെന്ന് ‘ പ്രതിഞ്ഞ ചെയ്താണ് ഡോക്ടര്‍ പഠിത്തം പൂര്‍ത്തിയാക്കിയത് .. ഇപ്പൊ എന്റെ അശ്രദ്ധമൂലം ഒരു കുട്ടി ..
സ്ടിച്ചിട്ട നെറ്റിയും കഴുത്തില്‍ കെട്ടി തൂക്കിയ ഒടിഞ്ഞ കയ്യുമായി രണ്ടാഴ്ച അവന് ആശുപത്രിയില്‍ കഴിഞ്ഞു .. ആ കവിളുകള്‍ തുടുത് വന്നു .. അതില്‍ ചിരി നിറഞ്ഞു .. തെളിഞ്ഞു നിന്ന എല്ലുകള്‍ മറഞ്ഞു പോയി .. അവനു ജീവന് വെച്ചു ..
വര്‍ഷങ്ങള്‍ ഒരു പാട് കഴിഞ്ഞിട്ടും മനസ്സില്‍ ഇന്നും ആ ചോരപ്പാടുകള്‍ ഉണ്ട് .
121 total views, 2 views today

Continue Reading