ഛര്‍ദിക്കും നെഞ്ചെരിച്ചിലിനും ഉപയോഗിക്കുന്ന മരുന്ന് കഴിച്ച അറുപതോളം പേര്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് റിപ്പോര്‍ട്ട്‌ !

0
418

02

ഇന്ത്യക്കാര്‍ ഉള്‍പ്പടെ വ്യാപകമായി ഛര്‍ദിക്കും നെഞ്ചെരിച്ചിലിനും ഉപയോഗിക്കുന്ന മരുന്ന് കഴിച്ച അറുപതോളം പേര്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ ഈ മരുന്ന് ഉപയോഗിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. ഛര്‍ദിയ്ക്കും നെഞ്ചെരിച്ചിലിനും സാധാരണ കഴിക്കാറുള്ള ഡോംപെരിഡോണ്‍ എന്ന മരുന്നാണ് അപകടകാരിയായി മാറിയിരിക്കുന്നത്. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

കടുത്ത പാര്‍ശ്വഫലങ്ങളാണ് ഈ മരുന്ന് കഴിക്കുന്നവരില്‍ ഉണ്ടാകുന്നതെന്നും മുന്നറിയിപ്പില്‍ ഉണ്ട്. ഹൃദയത്തിന്റെ താളത്തെയും പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഈ മരുന്നിന്റെ പ്രവര്‍ത്തനമത്രേ. ഡോംപെരിഡോണ്‍ എന്ന പേര് പലര്‍ക്കും പരിചിതമല്ലെങ്കിലും മോട്ടിലിയം എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരും കാണില്ല. ഹൃദയാഘാതത്തിനു പുറമേ അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഈ മരുന്നുണ്ടാക്കാറുണ്ടെത്രെ.

ഇത്തരം മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്മാറണം എന്നും മറ്റെതെന്തെങ്കിലും മരുന്നുകള്‍ പകരമായി നല്‍കണം എന്നും മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇതിനകം ഇംഗ്ലണ്ടില്‍ തന്നെ ഈ മരുന്ന് കഴിച്ച 342 പേരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

വയറ് സ്തംഭനമുള്‍പ്പെടെ ഗ്യാസുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളെ ഫലപ്രദമായി നേരിടുന്ന ഡോംപെരിഡോണ്‍ ഇംഗ്ലണ്ടില്‍ മാത്രം പ്രതിവര്‍ഷം 20 ലക്ഷത്തോളം പേര്‍ കഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. കുട്ടികളടക്കമുള്ളവര്‍ക്ക് ഡോംപെരിഡോണ്‍ ഡോക്ടര്‍മാര്‍ ഈ മരുന്ന് നിര്‍ദേശിക്കാറുണ്ട്.

റിപ്പോര്‍ട്ട്‌ പുറത്ത് വന്നതോടെ ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദ്ദേശിക്കുന്നത് കുറഞ്ഞു വരുന്നതായാണ് വാര്‍ത്തകള്‍.