maxresdefault

ദുരദര്‍ശന്‍കാണിക്കുന്ന ചിത്രഹാര്‍ കണ്ടില്ലെങ്കില്‍ ജീവിതം വഴിമുട്ടിപോകുമോ എന്ന് വിചാരിച്ചിരുന്നകാലം. അതുകൊണ്ടാണ് വീട്ടിലെ ടി വി പ്രവര്‍ത്തിക്കാത്തതു കാരണം അടുത്തവീട്ടിലേക്ക് പാഞ്ഞത്. ഞാനും അവിടെയുള്ളവരും കൂടി ഒരോപാട്ടുകളും സീനുകളും ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അന്നത്തെ പേരുകേട്ട പാട്ടായ ‘ ഛോളികേപിഛേ. …. മാധുരി ദീക്ഷിത്തിന്റെ പാട്ട്വന്നത്. പാട്ടിന്റെ വരികളും ഡാന്‍സും കണ്ട് അവിടത്തെ ഗൃഹനാഥന്‍ ആമുറിയില്‍ നിന്നും എണീറ്റ് പോയി. ചിത്രഹാര്‍ കണ്ട്‌കൊണ്ടിരിക്കുന്ന ഗൃഹനാഥയെ വിളിച്ച് ടി വി ‘ഓഫ് ‘ ചെയ്യാന്‍ പറയുന്നുണ്ടെങ്കിലും, കണ്ണ്തള്ളി വായ് പൊളിച്ച് ഇരിക്കുന്ന എന്നെയും അവരുടെ കുട്ടികളേയും കണ്ട അവര്‍ക്ക് അത് ‘ഓഫ് ‘ ചെയ്യാന്‍ ഒരുവിഷമം. പിന്നെയും ഭര്‍ത്താവിന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതായപ്പോള്‍, അവര്‍ഞങ്ങളുടെ മുന്‍പില്‍ വെച്ച് തന്നെ പറഞ്ഞു ഇപ്പഴത്തെ കുട്ടികള്‍ക്ക് ഇതൊന്നും സാരമില്ല !’

തിരിച്ച് വീട്ടില്‍ പോകുന്നതിന് മുന്‍പായി എല്ലാവരോടും യാത്ര പറയുന്ന സമയത്താണ്, ഗൃഹനാഥന്‍ അവിടെ ഇല്ലെന്ന് മനസ്സിലായത്. എന്റെ അന്വേഷണത്തിന്റെ ഭാഗമായി മാമന്‍ കഷായം കുടിച്ച മുഖത്തോടുകൂടി പ്രത്യക്ഷപ്പെട്ട്, എന്റെ യാത്ര പറച്ചിലിനെ ശരിവെച്ചെങ്കിലും കുട്ടികളുടെ മുഖത്ത്‌നോക്കാന്‍ ഒരുപ്രയാസം. കൂട്ടത്തില്‍ ഇതൊന്നുമല്ല ജീവിതം നന്നായി പഠിച്ചാലെ ഇന്ന് ജീവിക്കാന്‍ പറ്റുകയുള്ളൂ എന്നഉപദേശവും ഉണ്ടായിരുന്നു. പഴയകാലത്തെ അര്‍ത്ഥവത്തായ സിനിമപാട്ടുകളേയും അത്പാടിയവരെക്കുറിച്ചും അഭിനയിച്ചവരെക്കുറിച്ചും പറഞ്ഞുതന്നു. രണ്ടു മൂന്നു പാട്ടുകള്‍ യാതൊരുവിധ ശ്രുതിയോസംഗതിയോ ഇല്ലാതെ പാടുകയും കൂടി ചെയ്തപ്പോള്‍ .. ഇനി ചിത്രഹാര്‍ കാണാന്‍ ഈവീട്ടിലേക്ക് വരില്ലെന്ന് ഞാന്‍ മനസ്സില്‍ പ്രതിജ്ഞയെടുത്തു.

ദൂരദര്‍ശനു പുറമെ മറ്റ്ചാനലുകളുടെ അരങ്ങേറ്റത്തോടെ, വീട്ടിലുള്ളവരിലെ പലരുടെ മുഖവും കഷായം കുടിച്ചതുപോലെയായി. ദൂരദര്‍ശന്‍ നടത്തിയിരുന്ന സെന്‍സര്‍ (censor) ന്റെ ഭാഗമായിട്ട് കാണിച്ചിരുന്ന പൂവിന്റെയും അരയന്നങ്ങളുടെ ക്ലിപ്പുകള്‍ സ്റ്റാര്‍മൂവീസ് പോലത്തെ ചാനലുകള്‍ കാണിക്കാത്തതായിരുന്നു പ്രധാനകാരണം. ആസീനുകള്‍ കണ്ട്പരിചയിച്ചതോടെ ‘എന്താ, ഛോളികേപീഛേ പാട്ട്കണ്ട ആമാമന്റെ മുഖംപോലെയിരിക്കുന്നത് ‘ എന്ന തമാശചോദ്യം. പിന്നീട് ചമ്മിയ മുഖമായിട്ടിരിക്കുന്ന വീട്ടുകാരോടൊ കൂട്ടുകാരോടോ ‘ എന്താ, ഛോളികേപീഛേ’ ആയിട്ടിരിക്കുന്നേ എന്ന കളിയാക്കലായി മാറി.

വേണ്ടാത്ത സീനുകളിലേക്ക് കത്രിക വെക്കുന്നതുപോലെയായിരുന്നു പരിപാടികള്‍ക്കിടയില്‍ ചാനലുകള്‍ മാറ്റുക എന്നത് ആര്‍ക്കോ തോന്നിയ ഐഡിയയുടെ ഭാഗമായിരുന്നു. അതോടെ പരിപാടികള്‍ കാണാന്‍ കാഴ്ച എത്രആവശ്യമാണോ അത്രയുംപ്രാധാന്യം തന്നെ ‘റിമോട്ടുകള്‍ക്കും ഉണ്ടായിരുന്നു.

ജീവിതത്തില്‍ പുതിയതായി വന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട സമാധനത്തില്‍ ഇരിക്കുമ്പോഴാണ് , ഈ അടുത്തകണ്ട മലയാളസിനിമ എന്നെവീണ്ടും ‘ഛോളികേപീഛേ’ എന്ന പാട്ടും അതിന്റെ പിന്നിലെ ഈകഥകളും ഓര്‍മ്മപ്പെടുത്തുന്നത് അതായിരുന്നു.

കുറെകാലം കഴിഞ്ഞ് തീയറ്ററില്‍ ഇരുന്ന് സിനിമ കാണുന്ന സന്തോഷത്തിലായിരുന്നു ഞാന്‍. പക്ഷെ ‘ലോപോയിന്റ് എന്ന മലയാളസിനിമ, ആദ്യംമുതല്‍, പീഡനത്തിന്റെ ഭാഗമായിട്ടുള്ള ആത്മഹത്യാശ്രമം. അതോടെപീഡനം, റേപ്പ്, മൈനര്‍ പ്രായപൂര്‍ത്തിയാകാത്ത……….ഇവയെകുറിച്ചുള്ള ഡലലോഗുകള്‍ ആയിരുന്നു. ഇതൊക്കെ നായികയുടെ ദു:ഖങ്ങളാണെങ്കില്‍ നായകന് ,സ്വന്തം കരിയറിനെ അത്യന്തം സ്‌നേഹിക്കുന്ന മാതാപിതാക്കന്മാര്‍, അവരുടെ ഇടയിലേക്ക് കടന്നുവരുന്ന അനിയനെയോ/ അനിയത്തിയോ അബോര്‍ഷന്‍ ചെയ്യാനും അല്ലെങ്കില്‍ അതിനായി ‘പ്രീകോഷന്‍ ( precaution) എടുക്കാത്തതിനെപ്പറ്റി തല്ല്കൂടുന്ന അച്ഛ്‌നുംഅമ്മയും. ദ്വായാര്‍തഥങ്ങള്‍ വേറേയും. സിനിമ കഴിഞ്ഞപ്പോള്‍ കൂട്ടിന് കൊണ്ടുവന്ന പിള്ളേര്‍സംഘത്തിന്റെ മുഖത്ത്‌നോക്കാന്‍ എനിക്കാകെ ഒരുവിഷമം. ചരിത്രം ആവര്‍ത്തിക്കുന്നു എന്ന്പറയുന്നത്‌പോലെയായി. എന്തായാലും സിനിമയുടെ അവസാനം ഈ വക ചിന്തളില്‍ നിന്നും വ്യത്യസ്തമാണ് എന്ന ഒരു സമാധാനം.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എറണാകുളത്ത് താമസിക്കുന്ന എന്റെ ഒരു കൂട്ടുകാരിയെ കണ്ടു അവള്‍ക്കും ഒരു ടീനേജ് പ്രായത്തിലെ ഒരു മകളുണ്ട്. അവളെ കണ്ടതും ‘ലോ പോയിന്റ്’ സിനിമയും അതിലെ ഡയലോഗുകളെ ക്കുറിച്ചായിരുന്നു എനിക്ക് പറയാനുള്ളത്. പക്ഷെ അവള്‍ക്ക് അത് കേട്ടിട്ട് വലിയ ഭാവവ്യത്യാസം ഒന്നുമില്ല. അവളുടെ അഭിപ്രായത്തില്‍ ഈ പീഡനവാര്‍ത്തകളൊക്കെ എന്നും പത്രത്തിലുള്ളത് അല്ലെ. ഇന്ന് അഞ്ചു വയസ്സുകാരി ആണെങ്കില്‍ നാളെ അമ്പത്തിയഞ്ചു വയസ്സുകാരി…….വയസ്സില്‍ മാത്രമെ വ്യത്യാസമുള്ളൂ………അതുകാരണം കുട്ടികള്‍ക്ക് ഒക്കെ ഈ കഥകളില്‍ വലിയ പുതുമയില്ല. അവള്‍ എന്നെ ആശ്വസിപ്പിക്കാനായിട്ട് പറഞ്ഞു’ നിനക്ക് ഒരു ട്ടിക്കറ്റിനായി 35, 50 രൂപയല്ലെ ആയുള്ളൂ. ഞങ്ങള്‍ ലുലുമാളിലാണ് സിനിമ കാണാന്‍ പോവുക കൂട്ടത്തില്‍ നിന്ന അവിടെ നിന്ന് കഴിക്കുകയും ചെയ്യും അതും കൂടെ ആവുമ്പോള്‍ ഒരു ആയിരത്തിന്റെ നോട്ട് തീരും. ആ നഷ്ടത്തിന്റെ മുന്‍പില്‍ ഈ വക ഡയലോഗുകള്‍ എത്രേയൊ നിസ്സാരം!

അവളുടെ ആശ്വാസവചനങ്ങള്‍ കേട്ടപ്പോള്‍, രണ്ട് മൈനസ്സുകള്‍ തമ്മില്‍ ഗുണിക്കുമ്പോള്‍ പ്ലസ്സ് ആകുന്ന കണക്കിലെ ചില കളികളെയാണ് ഓര്‍മ്മ വന്നത്. എല്ലാ മൈനസ്സ് ചിന്തകളും രൂപയുടെ മുന്‍പില്‍ പോസിറ്റീവ് ആകുന്നു. അതോടെ ‘ഛോളി കെ പിഛേ…. യുടെ മുഖഭാവത്തിന് വിടപറഞ്ഞ് ……….ഇപ്പഴത്തെ കുട്ടികള്‍ക്ക് ഇതൊന്നും സാരമില്ല …..എന്ന് ഞാന്‍ സ്വയം പറഞ്ഞ് ആശ്വസിച്ചു!!!!! കാലം പോയ പോക്കെ!!!!!!

 

 

You May Also Like

മനുഷ്യക്കുരുതിയ്ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ – ഭാഗം 4

എട്ടു മീറ്റര്‍ നീളം, 2.1 മീറ്റര്‍ വ്യാസം, 27000 കിലോ ഭാരം. ഒരു ഭീമകായനായിരുന്നു, സാര്‍ ബോംബ. അതുവരെ ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ബോംബ്.

ബോളിവുഡ് സുന്ദരിമാര്‍ : പലരും പത്താംക്ലാസ്സ്‌ പോലും പാസായിട്ടില്ല…!

ഈ സുന്ദരിമാര്‍ക്ക് ആര്‍ക്കും പരസ്പരം പിടിക്കത്തില്ല… ഞാന്‍ മാത്രമാണ് സുന്ദരി അലെങ്കില്‍ ഞാന്‍ ആണ് ഏറ്റവും സുന്ദരി എന്ന വിചാരം ഒട്ടുമിക്ക എല്ലാ ബോളിവുഡ് സുന്ദരിമാര്‍ക്കും ഉണ്ട്..!!!

വന്‍ ഉരുള്‍പൊട്ടലില്‍ കഷ്ടിച്ചു രക്ഷപ്പെടുന്ന കാറിന്റെ വീഡിയോ വൈറലായി

വന്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‍ നടുറോഡിലേക്ക് തെറിച്ചു വീണ ഭീമന്‍ പാറക്കല്ലിനടിയില്‍ പെടാതെ അത്ഭുതകരമായ രക്ഷപ്പെടുന്ന കാറും അതിലെ യാത്രക്കാരുടെയും വീഡിയോ ഇപ്പോള്‍ വൈറലായി മാറികൊണ്ടിരിക്കുകയാണ്. കാറിനു പിന്നില്‍ സഞ്ചരിക്കുകയായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയാണ് ഈ ദൃശ്യം റെക്കോര്‍ഡ്‌ ചെയ്തിരിക്കുന്നത്.

ബിയര്‍ ലോറി മറിഞ്ഞു – കുടിയന്മാര്‍ക്ക് കോളടിച്ചു..

വാഹനം മറിഞ്ഞയുടനെ പ്രദേശമാകെ നാട്ടുകാരെക്കൊണ്ട് നിറയുകയും, കയ്യില്‍ കിട്ടിയ അത്രെയും കുപ്പികളുമായി നാട്ടുകാര്‍ സന്തോഷത്തോടെ മറയുകയുമാണ് ഉണ്ടായത്.