ജഗതിയുടെ പാല്‍ക്കാരി പെണ്ണും കടലുകണ്ട കടലയും !

0
1390

1986ല്‍ സിബി മലയില്‍ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ചലച്ചിത്രമാണ് ചേക്കേറാന്‍ ഒരു ചില്ല. 8൦-9൦ കാലഘട്ടത്തില്‍ നായക വേഷത്തില്‍ നിറഞ്ഞു നിന്ന ശങ്കര്‍ നിര്‍മ്മിച്ച്‌ നായകനായി അഭിനയിച്ച ഈ ചിത്രത്തില്‍ അംബിക നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. സുകുമാരി, ഇന്നസന്റ്, ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധയാകര്‍ശിച്ച ഈ ചിത്രത്തിന്റെ പ്രാധാന ആകര്‍ഷണം എന്ന് പറയുന്നത് ജഗതി ശ്രീകുമാര്‍ അവിസ്മരണീയമാക്കിയ കവിത എഴുതി സിനിമയ്ക്ക് കൊടുക്കാന്‍ നടക്കുന്ന അംബികയുടെ മാമന്‍ കഥാപാത്രമായിരുന്നു.

ഇതിലെ ജഗതി ചേട്ടന്‍റെ ചില കവിതകളും അവ അവതരിപ്പിക്കപ്പെട്ട രീതിയും തീയറ്ററുകളില്‍ ചിരിയുടെ മാലപടക്കത്തിന് തന്നെ തിരികൊളുത്തിയിട്ടുണ്ട്.

ചിത്രത്തിലെ ജഗതി ചേട്ടന്‍റെ കടലുകണ്ട കടല എന്നാ കവിത ഒന്ന് വായിച്ചു നോക്കു…

ഒരു പുതിയ അന്തരീക്ഷം തേടി ഇറങ്ങിയതാ, ഇങ്ങോട്ട് വരുന്ന വഴിക്ക് കടലിന്റെ മുമ്പില്‍ ഒരു കട കണ്ടു. ഐഡിയ!! ആ ആശയം ഒരു കവിതയായി രൂപം പ്രാപിച്ചു.

‘കടലു കട കണ്ടു,
കട കടലു കണ്ടു,
കടലു കടയിലെ കടല കണ്ടു,
കടല കണ്ടു കടലു കൊതികൊണ്ടു,
കടം കേട്ടു ആ കടലയെ,
കടമില്ല ‘പോടാ’ എന്നു കട ചൊല്ലി,
കടലു കലികൊണ്ട് കടയിലെ കടല തട്ടിത്തെറിപ്പിച്ചു,
കടയും കടലുമായ് കടിപിടിച്ചു,
കട കടപടോപടപടോന്ന് പോടിഞ്ഞുടഞ്ഞു,
കടല് കറുമുറെകറുമുറെ കടല തിന്നു,
കടപടോ കറുമുറെ, കടപടോ കറുമുറെ,
കറുമുറെ കടപടോ, പടപടോ കറുമുറേ റേ’!!!
എങ്ങനുണ്ട്??

ഇതുപോലെ ചിത്രത്തില്‍ അദ്ദേഹം ഉപയോഗിച്ച മറ്റൊരു കവിതയാണ് പാല്‍ക്കാരി പെണ്ണ്…


ഇതൊക്കെ ജഗതി ചേട്ടനേ പറ്റൊള്ളൂ. മലയാള കവിതയ്ക്ക് കിട്ടിയ വരപ്രസാദം. ഒറ്റ കൃതി കൊണ്ട് മലയാളത്തെ ഞെട്ടിച്ച പെരുന്തച്ചന്‍!!