Featured
ജനങ്ങളുടെ ഏറ്റവും വലിയ ശത്രു സര്‍ക്കാര്‍ ജീവനക്കാരോ?
കഴിഞ്ഞ കുറെ ദിവസ്സങ്ങളായി നടന്നു കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനെതിരെ സാധാരണ ജനങ്ങളുടെ പ്രതിഷേധം അത്യന്തം അത്ഭുതമുളവാക്കുന്നതാണ്. അമ്മയെ കൊന്ന സംഭവങ്ങള്‍ക്ക് പോലും രണ്ടു അഭിപ്രായം ഉണ്ടാകുന്ന നമ്മുടെ നാട്ടില്‍ ഈ സമരത്തിനെതിരെ കക്ഷി, രാഷ്ട്രിയ, മത, ജാതി, സാമ്പത്തിക ഭേദമാന്യേ സകലരും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ നില്‍ക്കുന്നത് വിചിത്രമായ കാഴ്ച തന്നെ! എന്ത് കൊണ്ടാണ് ഇത് സംഭാവിക്കുന്നത്. കേരള ജനതയുടെ ഏറ്റവും വലിയ ശത്രുക്കള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്നു എന്ന് വേണം അനുമാനിക്കാന്‍.അത് കൊണ്ട് തന്നെയാണ് അവര്‍ക്കെതിരെ വരുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പൊതു ജനങ്ങള്‍ ഗവേര്‍ന്മേന്റിനു അനുകൂലമായി നില്‍ക്കുന്നത്…
141 total views, 1 views today

സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളുടെ ശത്രുക്കളായത് കാലകാലങ്ങളായി അവര്‍ നടത്തുന്ന തോന്ന്യവാസങ്ങള്‍ കൊണ്ട് മാത്രമാണ്. എന്ത് നിസ്സാര കാര്യങ്ങള്‍ക്കും അനാവശ്യമായ കാലതാമസം വരുത്തുക, സാധാരനകാരന്റെ നിയമ അജ്ഞാതയെയും, അടിയന്തര ആവശ്യങ്ങളെയും ചൂഷണം ചെയ്തു കൈകൂലി വാങ്ങിക്കുക, സമയത്തിനും കാലത്തിനും ജോലി സ്ഥലത്ത് ഇല്ലാതിരിക്കുക, അനാവശ്യ സമരങ്ങള്‍ നടത്തുക തുടങ്ങി എന്തൊക്കെ വൃതികെടുകാല് കാട്ടികൂട്ടാമോ അത് മുഴുവന്‍ ഇവറ്റകള് ഈ കാലം കൊണ്ട് ചെയ്തു കഴിഞ്ഞു, ചെയ്തുകൊണ്ടേയിരിക്കുന്നു.സത്യത്തില്‍ ആരാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ?
സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന് വെച്ചാല്‍ സര്‍ക്കാരിന്റെ വക്താക്കള്‍ എന്നാണു അര്‍ഥം.സര്‍ക്കാര്‍ എന്ന് വെച്ചാല്‍ ജനങ്ങളുടെ സേവകരാണ്.ജനങ്ങളെ സേവിക്കുക്ക സംരക്ഷിക്കുക എന്നതാണ് ഒരു സര്‍ക്കാരിന്റെ ആത്യന്തികമായ ധര്‍മ്മം.എന്ന് വെച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന് പറഞ്ഞാല്‍ ജനങ്ങളുടെ വെലാക്കാരാണ് എന്നര്‍ത്ഥം.ജനങ്ങള്‍ക്ക് സേവനം കൊടുക്കുക എന്നതാണ് ഇവരുടെ കര്‍മ്മം.അതിനു അര്‍ഹിക്കുന്നതിലും കൂടുതല്‍ ശമ്പളം ഇപ്പോള്‍ തന്നെ ജനങ്ങളുടെ നികുതി പണമുപയോഗിച്ച് ഇവര്‍ക്ക് കിട്ടുന്നുണ്ട്.രാജ്യത്തിനു വേണ്ടി ഒരു അഞ്ചു പൈസയുടെ വരുമാനം ഇവരെ കൊണ്ട് ഉണ്ടാകുന്നില്ല.അതെ സമയം പ്രവാസികളും, മറ്റു തൊഴില്‍ മേഘലയില്‍ നിന്നുള്ളവരും വിദേശത്ത് നിന്ന് പോലും വരുമാനം ഉണ്ടാക്കി നമ്മുടെ രാജ്യത്തേക്ക് സമ്പത്തു എത്തിക്കുകയാണ് ചെയ്യുന്നത്.
തീര്‍ച്ചയായും രാജ്യ വളര്‍ച്ചയ്ക്ക് വേണ്ട സാമ്പത്തിക സ്രോതസായ പൊതുജനങ്ങള്‍ തന്നെയാണ് ഏറ്റവും മുഖ്യാമായ ഘടകം. അങ്ങനെ ഉളവര്‍ക്ക് സേവനം നല്കാന് തയ്യാരായവര് മാത്രം സര്‍ക്കാര്‍ ജോലിക്ക് പോയാല്‍ മതി. ഇന്നത്തെ പല സര്‍ക്കാര്‍ ജീവനക്കാരുടെയും ഭാവം കണ്ടാല്‍ തോന്നും അവാരാണ് രാജ്യത്തിന് വേണ്ട സമ്പത്തു ഉണ്ടാക്കുന്നത് എന്ന്. സര്‍ക്കാര്‍ ജീവനക്കാരന് എന്നാ നിലയില്‍ ആവശ്യമായ സേവനം രാജ്യത്തെ പൊതു ജനങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ അതിനര്‍ത്ഥം അവരെ കൊണ്ട് രാജ്യത്തിന് ഉണ്ടാകുന്നത് വെറും ബാധ്യത മാത്രമാണ്.ഒരു നയാ പൈസയുടെ വരുമാനം തങ്ങളെ കൊണ്ട് രാജ്യത്തു ഉണ്ടാകുന്നില എന്നാ നഗ്നന സത്യം ഇവര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇപ്പോള്‍ ഇവര്‍ നടത്തി കൊണ്ടിരിക്കുന്ന സമരം ജനങ്ങള്‍ക്കും,രാജ്യത്തിനും എതിരെയുള്ള വെല്ലുവിളിയായാണ് നാം കാണേണ്ടത്. രാജ്യ ദ്രോഹികളും, തീവ്രവാദികളും ചെയ്യുന്ന പണിയാണ് ഇവര്‍ ഇന്ന് നടത്തി കൊണ്ടിരിക്കുന്നത്. ഇത് ഇനിയും തുടരുകയാണെങ്കില്‍ ഇവരെ ജനങ്ങള്‍ തെരുവില്‍ നേരിടേണ്ടി വരും.
142 total views, 2 views today