ജനങ്ങള്‍ സെക്സിനെ ഫേസ്ബുക്കിനെക്കാളേറെ ഇഷ്ടപ്പെടുന്നെന്ന് പഠന റിപ്പോര്‍ട്ട്‌

0
389

ഇത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം, കാരണം ഈ അടുത്തൊന്നും ഇങ്ങനെ ഫേസ്ബുക്കിന് മേലെ സെക്സിനെ കുടിയിരുത്തിക്കൊണ്ടുള്ള ഒരു പഠന റിപ്പോര്‍ട്ട്‌ പുറം ലോകം കണ്ടിട്ടില്ല. അത്തരം ഒരു പഠന റിപ്പോര്‍ട്ട്‌ ഇതാ പുറത്തു വന്നിരിക്കുന്നു. ന്യൂസിലന്‍ഡിളെ യൂണിവേഴ്സിറ്റി ഓഫ് കാന്റര്‍ബറിയിലെ ഒരു പറ്റം വിദഗ്ദരാണ് ജനങ്ങള്‍ സെക്സിനെ ഫേസ്ബുക്കിനെക്കാളേറെ ഇഷ്ടപ്പെടുന്നെന്ന് പഠനത്തിലൂടെ കണ്ടെത്തിയത്.

ഈയടുത്ത് വരെ, എന്തിനേറെ യൂണിവേഴ്സിറ്റി ചിക്കാഗോ നടത്തിയ പഠനത്തിലും സിഗരറ്റിനെക്കാളും സെക്സിനെക്കളും അടിമത്തം ഉണ്ടാക്കുന്ന ഒന്നാണ് ഫേസ്ബുക്ക് ഉപയോഗം എന്ന് തെളിഞ്ഞിരുന്നു. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു പുരോഗതിയാണ് സെക്സിന് ലഭിച്ചിരിക്കുന്നത്. ഒരു മനുഷ്യന് ഏറ്റവും സന്തോഷം നല്‍കുന്ന പ്രവര്‍ത്തനം സെക്സ് ആണെന്നാണ്‌ ഇവരുടെ കണ്ടെത്തല്‍ . ഒരു പ്രവര്‍ത്തനത്തിലൂടെ ഒരു മനുഷ്യനില്‍ ഉണ്ടാവുന്ന സന്തോഷം, ഇഴുകി ചേരല്‍, അര്‍ഥങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ പഠനത്തില്‍ പരിഗണിച്ചത്. ഇതെല്ലാം നോക്കിയിട്ടും സെക്സിനെ തോല്‍പ്പിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നാണു അവര്‍ പറയുന്നത്.

അവര്‍ പുറത്തു വിട്ട ആ ലിസ്റ്റൊന്നു നമുക്ക് നോക്കാം

എന്തായാലും മദ്യപാനത്തെക്കാളും മുകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കാണ് സെക്സ് നേടിയെടുത്തത്. അതെ സമയം ഏറ്റവും ചീത്ത റാങ്കിംഗില്‍ രണ്ടാം സ്ഥാനം ആണ് ഫേസ്ബുക്ക് നേടിയെടുത്തത്. ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ആളുകളുടെ മനസ്സില്‍ ഉണ്ടാവുന്ന നെഗറ്റിവ് എനര്‍ജ്ജി വിലയിരുത്തിയാണത്രേ ഇവര്‍ ഈ നിഗമനത്തില്‍ എത്തിയത്.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന സ്വാധീനത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത‍ തന്നെയാണിത്. ഭാര്യയും ഭര്‍ത്താവും ഫേസ്ബുക്ക് വിട്ട് തങ്ങളുടെ കുടുംബ ജീവിതത്തിലേക്ക് മടങ്ങി വരുന്നു എന്നതിന്റെ സൂചനയാണിത് എന്നും വേണമെങ്കില്‍ പറയാം.