ജനപിന്തുണയില്ലാത്ത ഹിന്ദുമഹാസഭയുടെ പ്രസ്താവനകള്‍ക്ക് മാധ്യമങ്ങള്‍ എന്തിനാണ് ഇത്ര പ്രാധാന്യം നല്‍കുന്നത് ?

276

10406797_10152922818312961_5746755193350628605_n

ബിജെപി വീവേഴ്സ് സെല്‍ നാഷണല്‍ എക്സിക്യുട്ടീവ്‌ മെമ്പര്‍ ആയ ശ്രീ സന്ദീപ്‌ വാര്യര്‍, പാലക്കാട്‌ സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലില്‍ ഷെയര്‍ ചെയ്തതാണീ വരികള്‍

ഒരു ഓട്ടോറിക്ഷയില്‍ കയറാന്‍ മാത്രം പോലും ആളില്ലാത്ത, ജനപിന്തുണയില്ലാത്ത ഹിന്ദുമഹാ സഭ എന്ന കടലാസ് സംഘടനയുടെ ഊരും പേരുമില്ലാത്ത നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ എന്തിനാണ് മാധ്യമങ്ങള്‍ ഇത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നത്? നാട്ടില്‍ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വൈരമുണ്ടാവട്ടെ എന്ന ഉദ്ദേശത്തോടെ തന്നെയല്ലേ ഈ പ്രസ്താവനകള്‍ വലിയ പ്രാധാന്യത്തോടെ നല്‍കുന്നത്?

ഒരു സ്ഥലത്ത് മതസംഘര്‍ഷമുണ്ടാകുമ്പോള്‍ പൊതുവേ മാധ്യമങ്ങള്‍, വിഷയം വഷളാകാതിരിക്കാന്‍ വേണ്ടി ഒരു സ്വയം സെന്‍സറിംഗ് നടത്തുന്ന പതിവുണ്ടായിരുന്നു. എന്തേ ഇക്കാര്യത്തില്‍ ഒരു സ്വയം സെന്‍സറിംഗ് നടത്താത്തത്? നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്ന ഒരു പൊതുബോധം സൃഷ്ടിക്കാനുള്ള ആസൂത്രിത്ര ശ്രമം നടക്കുന്നു.

ബിജെപി ഭരിക്കുമ്പോള്‍ ഇന്ത്യയില്‍ ഒരു പൌരനും നിര്‍ബന്ധിത കുടുംബാസൂത്രണം ചെയ്യപ്പെടില്ല. ബിജെപി ഭരിക്കുമ്പോള്‍ ഇന്ത്യയില്‍ ഒരു പൌരന്റെയും വോട്ടവകാശം റദ്ദാവില്ല. ബിജെപി ഭരിക്കൂമ്പോള്‍ ഒരു പൌരനോടും അന്യായം പ്രവര്‍ത്തിക്കില്ല.

ഏവര്‍ക്കും തുല്യനീതി ആരോടുമില്ല പ്രീണനം എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപി ഭരിക്കുന്നത്. ഹിന്ദുമഹാസഭ എന്ന സാധനത്തിനു ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് തുറന്നു പറയാനെങ്കിലും മാധ്യമങ്ങള്‍ തയ്യാറാവണം.