ജനപ്രീതിയില്‍ ലോകകപ്പിനെ കടത്തിവെട്ടി ഇന്ത്യന്‍ സൂപ്പര്‍ലീഗ്.

Indian-Super-League-ISL-Football-Soccer-India-e1403712983378

ജനപ്രീതിയില്‍ ലോകകപ്പിനെ മറികടന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ ആഴ്ചയിലെ മത്സരങ്ങള്‍ ടിവിയിലൂടെ കണ്ടത് 17 കോടിയോളം പേരാണ്. ഉത്ഘാടനമത്സരം ടിവിയില്‍ കൂടി കണ്ടത് എഴരകൊടിയോളം പേര്‍. ലോകകപ്പ്‌ ഉത്ഘാടടനമത്സരം ടെലിവിഷനില്‍ വീക്ഷിച്ച ഇന്ത്യക്കാരുടെ 12ഇരട്ടിയോളമാണിത്.

ക്രിക്കറ്റല്ലാതെ മറ്റൊരു കായികയിനത്തിന് ഇന്ത്യയില്‍ കിട്ടുന്ന ഏറ്റുവും വലിയ ടെലിവിഷന്‍ റേറ്റിംഗാണിത്. ലീഗിന്റെ ഉത്ഘാടന ദിവസം സ്റ്റാര്‍സ്പോട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചത് അരകൊടിയോളംപേരാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് പോലും ഇത്രയും പ്രേക്ഷകര്‍ ഉണ്ടായിട്ടില്ലയെന്നാണ് കണക്കുകള്‍ പറയുന്നത്.

പ്രാദേശിക ഭാഷകളിലുള്‍പടെ 8 ചാനലിലാണ് ഐഎസ്എല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഫെസ്ബുക്ക്‌,ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ സൈറ്റുകളിലും ഐഎസ്എല്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യ ആഴ്ചയില്‍ ഫെസ്ബുക്കില്‍ ലീഗിനെകുറിച്ച് വന്ന പോസ്റ്റുകള്‍ 250 കോടിയോളമാണ്.

ഇന്ത്യക്കാര്‍ ക്രിക്കറ്റിനെ മാത്രമാണ് സ്നേഹിക്കുന്നത് എന്ന് പറയുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് ഈ കണക്കുകള്‍. ഐഎസ്ഏല്‍ വിജയിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്ന സംഘാടകര്‍ക്കും ആരാധകര്‍ക്കും ഈ വാര്‍ത്ത‍ സന്തോഷം പകരുന്നു.