ജനറല്‍ മോട്ടോഴ്‌സ് ബീറ്റ് കാറുകള്‍ തിരിച്ചു വിളിക്കുന്നു.! കാറുകളില്‍ തകരാര്‍ കണ്ടെത്തി.!

    259

    beat-1

    കമ്പനി  2010 ജൂലൈയ്ക്കു മുമ്പു നിര്‍മ്മിച്ച ബീറ്റ് കാറുകള്‍ തിരിച്ചു വിളിക്കുന്നു. ഇന്ധന പൈപ്പ് ലൈനില്‍ ഇലക്‌ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജ് അടിഞ്ഞു കൂടിയുണ്ടാകുന്ന തകരാര്‍ പരിഹരിക്കാന്‍ വേണ്ടിയാണ്  ജനറല്‍ മോട്ടോഴ്‌സ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്.

    ഡീലര്‍മാര്‍ വഴിയും കാറുകളുടെ ഉടമകളെ നേരിട്ടും വിവരം അറിയിക്കാനാണ് ജിഎം കമ്പനി തീരുമാനിചിരിക്കുന്നത്. പ്രശ്‌നമുണ്ടെന്നു കണ്ടെത്തുന്ന കാറുകള്‍ക്ക് കമ്പനി സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നല്‍കുമെന്നാണു വാഗ്ദാനം. പരിശോധനയും അറ്റകുറ്റപ്പണിയുമെല്ലാം രണ്ടു മണിക്കൂറിനകം പൂര്‍ത്തിയാവുമെന്നും ജി എം വ്യക്തമാക്കുന്നു.