ജനശ്രദ്ധ ആകര്‍ഷിച്ച അനീഷ് ലാലിന്റെ “ദി വാള്‍”..

191

Untitled-2

തിരുവനന്തപുരം കേരള ലോ അക്കാഡമി വിദ്യാര്‍ഥി, അനീഷ് ലാല്‍ അണിയിച്ചു ഒരുക്കിയ ‘ദി വാള്‍’ എന്ന ഷോര്‍ട്ട് ഫിലിം ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ന്യൂ ജനറേഷന്‍ കഥകള്‍ സിനിമയാകുന്ന ഈ കാലത്ത്, ന്യൂ ജനറേഷഷന്റെ കഥ പറഞ്ഞു കൊണ്ടാണ് ദി വാള്‍ ജനങ്ങളിലേക്ക് എത്തുന്നത്.

ന്യൂ ജനറേഷന്‍ ബേബീസ് ഉണരുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും ഫേസ്ബുക്കിലാണ്. അവരുടെ ലോകം ഫേസ്ബുക്ക് ‘വാളിന്റെ’ നാല് അതിര്‍ത്തികള്‍ക്ക് ഉള്ളില്‍ അവസാനിക്കുന്നു. ഇത്രെയും മാത്രമാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ആശയമെങ്കിലും, ഇത് ആവിഷ്‌കരിച്ചിരിക്കുന്ന രീതി ചിത്രത്തെ വ്യത്യസ്തമാക്കുന്നു.

ഭരത് കൃഷ്ണന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിലെ നായകന്‍ രാവിലെ ഉണരുന്നത് തന്റെ ഫോണില്‍ വരുന്ന ‘ഫേസ് ബുക്ക് നോട്ടിഫിക്കേഷന്‍’ ശബ്ദം കേട്ടാണ്. പിന്നെ അവന്‍ പോകുന്നത് ലാപ് ടോപ്പിലെക്കാണ്. അവിടെയാണ് പിന്നെ അവന്റെ ചാറ്റിംഗ്,കമന്റിംഗ്, ലൈക്, ഷെയര്‍ എല്ലാം..!!! ഒരു കുളികഴിഞ്ഞു പിന്നെ പുറത്തേക്ക് പോകുന്ന അവന്റെ ലോകം അപ്പോഴും ഉള്ളം കൈയ്യില്‍ അവന്‍ ഒതുക്കി പിടിച്ചിരിക്കുന്ന മൊബൈല്‍ ഫേസ് ബുക്കാണ്. അവന്റെ ചുറ്റുമുള്ള ജീവിതമല്ല അവന്‍ കാണുന്നത്, മറിച്ചു ലോകത്തിന്റെ ഏതോ കോണില്‍ നിന്നും ആരോ പറഞ്ഞ ഒരു കമന്റ് ആണ്..!!! ആരോ ആര്‍ക്കോ ചെയ്ത സഹായത്തിനു ഫേസ്ബുക്കിലൂടി ലൈക്കും ഷെയറും കൊടുക്കുന്ന അവന്‍ തന്റെ മുന്നില്‍ കൈ നീട്ടുന്ന കുരുന്നു കരങ്ങള്‍ കാണാതെ പോകുന്നു…

വ്യത്യസ്ഥമായ ആവിഷ്‌കാരം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ അനീഷ് ലാല്‍ ചിത്രത്തിന് ഇതുവരെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചു കഴിഞ്ഞു. നിരവധി കോളേജ് ഫെസ്റ്റുകളില്‍ മികച്ച ഷോര്‍ട്ട് ഫിലിമിനും മികച്ച സംവിധായകനും ഒക്കെയുള്ള അവാര്‍ഡുകള്‍ “ദി വാള്‍” നേടി