ദൈവത്തിന്‍റെ നാടെന്ന കേരളത്തെയും ഈ രാജ്യത്തെയും ഓര്‍ത്തു വല്ലാത്ത ദുഃഖം തോന്നുന്നു. വിശാലമായ ഈ പ്രപഞ്ചത്തില്‍ മണല്‍ത്തരി പോലെയുള്ള ഭുമിയിലെ ഒരുകുഞ്ഞു പ്രദേശത്ത് ജനിച്ചു ജീവിക്കുമ്പോള്‍ എന്തെന്നില്ലാത്ത വീര്‍പ്പുമുട്ടല്‍. മനുഷ്യന്‍ എന്ന ജീവിയിലെ ചിലരുടെ മാത്രം ആവശ്യങ്ങള്‍ക്കായി ചുറ്റുമുള്ളതിനെയെല്ലാം ചൂഷണം ചെയ്യുന്ന പ്രവര്‍ത്തി കണ്ടു മനം മടുത്തിരിക്കുന്നു. ജനാധിപത്യം, എന്നത് ഭൂരിപക്ഷത്തെ (മതാടിസ്താനത്തിലല്ല), പാവങ്ങളെ ഒതുക്കാനും ഭരിക്കാനും ഇന്ത്യയുടെ ബ്രുഹത്തും സംപുഷടവുമായ സ്രോതസ്സുകളെ സ്വന്തമാക്കി കൊള്ളയടിച്ചു സംപന്നരകാനുമുള്ള ന്യൂനപക്ഷം വരുന്ന അത്യാഗ്രഹികളുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും സഹായകരമാകുന്ന സാഹചര്യം ഒരുക്കുന്ന ഒരു മാര്‍ഗം മാത്രം ആയി മാറിക്കഴിഞ്ഞു.

അടിസ്ഥന ജീവിത സാഹചര്യങ്ങള്‍ പോലുമില്ലാതെ കോടാനുകോടികള്‍ പട്ടിണി കിടക്കുന്ന ഈ രാജ്യത്ത് സമ്പന്നന്മാര്‍ കൂടുതല്‍ സമ്പത്ത് സ്വരൂപിക്കാനുള്ള ഉപാധിയായി ജനങ്ങളെയും അവരുടെ അധ്വാനത്തെയും കാണുന്നു. സാധാരണക്കാരന്‍ സമ്പാദിക്കുന്ന തുച്ഛമായ വരുമാനംപോലും അവനില്‍നിന്നും തട്ടിയെടുക്കാനുള്ള കുത്തകമുതലാളിമാരുടെ ശ്രമത്തിനു ഒത്താശ ചെയ്തു കൊടുക്കുകയാണ് ഭരണാധികാരികള്‍.

ഒരുകാലത്ത് ജനങ്ങള്‍ വിശ്വസിച്ചിരുന്ന എല്ലാ പ്രസ്ഥാനങ്ങളും ഇന്ന് ജനങ്ങളെ കാണുന്നത് അധികാരം നേടാനുള്ള ഉപകരണങ്ങള്‍ മാത്രം ആയിട്ടാകുന്നു. അധികാരത്തിലേറുന്ന എല്ലാ രാഷ്ട്രീയക്കാരും പാവങ്ങളെ മറക്കുന്നു. അവര്‍ ഉടന്‍തന്നെ ഭാഷ മാറ്റുന്നു ശൈലി മാറ്റുന്നു. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ – ആഹാരം, വസ്ത്രം, ഭക്ഷണം, വീട്, വിദ്യാഭ്യാസം, ഒരുക്കുന്നതിണോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കും ലഭിക്കുന്നതും ആകണം വികസനം. മിസൈല്‍ വിടാനും, ചന്ദ്രനിലേക്ക് മനുഷ്യനെ വിടാനും, മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കാനുമായി പാവങ്ങളെ പട്ടിണി കിടതുന്നതല്ല ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ വികസനം. ഇന്ത്യയെക്കാള്‍ ജനസംഖ്യ കുറഞ്ഞ സമ്പന്ന മുതലാളിത രാജ്യങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനാവശ്യം മനസ്സിലാക്കാതെ ഇവിടെ ചെയ്യുമ്പോള്‍, നഷ്ടപ്പെടുന്നത് ഇവിടത്തെ പാവങ്ങല്‍ക്കാണ്. ഇന്ത്യയുടെ സമ്പന്നവും വിശാലവുമായ അടിസ്ഥാന സ്രോതസ്സുകളെ അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ വികസ്സനതിനു ഉപയോഗിക്കാതെ വന്‍കിടക്കാര്‍ക്ക് കൂടുതല്‍ സംപന്നരാകാനും വിദേശ കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കനുമുള്ള ഭരണവര്‍ഗ്ഗ ശ്രമങ്ങള്‍ തടയപ്പെടണം.

ജനങ്ങളുടെ പിച്ച ചട്ടിയില്‍ കൈ ഇട്ടു വാരുന്ന, അതിസമ്പന്ന വര്‍ഗത്തിന് ദാസ്യപ്പണി ചെയ്യുന്ന ഭരണപ്രവീണ ന്‍മാര്‍ ഇവിടെ ജീവിക്കുന്ന കോടാനുകോടി ജനങ്ങളെ വെറും പുഴുക്കള്‍ ആയി കാണുന്നു. ഇന്ത്യയുടെ ഭൂപ്രദേശവും സമ്പത്തും സമ്പന്നന്മാരില്‍ നിക്ഷിപ്തമാക്കി, ബാക്കി മുഴുവന്‍ ജനങ്ങളും എന്തെങ്കിലും വിധത്തില്‍ ചത്ത്‌ കെട്ടുപോകുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയക്കാരും അവരെ വിടുവേലക്ക് വെച്ചിരിക്കുന്ന അതിസമ്പന്ന കുത്തക മുതലാളിമാരും ചേര്‍ന്ന് നടത്തുന്ന കൊള്ളയിലും ചൂഷണത്തിലും പെട്ട് നട്ടംതിരിയുന്ന ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും പ്രതികരണ ശേഷി നഷ്ടപ്പെട്ടു വിറങ്ങലിച്ചു നില്‍ക്കുകയാണ്. അവരുടെ പ്രതീക്ഷ അന്ന ഹസരയിലും അരവിന്ദ് കേസരിവാളിലും പിന്നെ ഭൂമിയില്‍ എവിടെയോക്കെയോ ഉയരുന്ന ഭരണകൂടങ്ങല്‍ക്കെതിരെയുള്ള സമരങ്ങളിലുമാണ്. അവര്‍ ഒരു പ്രവാചകന്‍റെ വരവിനായ്‌ കാത്തിരിക്കുന്നു.

You May Also Like

വലിയ മാറിടവും ചുണ്ടുകളും ഇല്ലാത്തതിനാൽ അനവധി അവസരങ്ങൾ നഷ്ടപ്പെട്ടെന്ന് രാധിക ആപ്‌തെ

ചലച്ചിത്ര – നാടകരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് രാധികാ ആപ്തെ (ജനനം :…

വരുന്നു പൂജപ്പുരയുടെ സ്വന്തം ‘സംരക്ഷ’ ഷര്‍ട്ടുകള്‍

മെഷീന്‍ ചപ്പാത്തിക്കും ത്രീഫോള്‍ഡ് കുടകള്‍ക്കും ശേഷം ഇപ്പോഴിതാ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും എത്തുന്നു ‘സംരക്ഷ’ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍.

ഡബ്‌സ്മാഷ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ വീഡിയോ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം!

പ്രശസ്തി നേടുന്നതിനൊപ്പം പ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യതകള്‍ സൃഷ്ടിച്ച് ഡബ്‌സ്മാഷ്!

കണിക്കൊന്നപ്പൂവിന്റെ കഥ

വിഷുവിനു കൊന്നപ്പൂക്കളെ കണികാണുന്നതെന്തിന് എന്നറിയുമോ കൂട്ടുകാരേ ? അത് ഭഗവാന്‍ ഉണ്ണിക്കണ്ണനും ഒരു ദരിദ്രബാലനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ്. നൂറു കണക്കിന് വര്‍ഷം മുന്‍പ്; ഗുരുവായൂര്‍ കണ്ണന്റെ അമ്പലത്തിനു സമീപം ഉണ്ണി എന്ന ഒരു ദരിദ്രബാലനും; അവന്റെ വിധവയായ അമ്മയും താമസിച്ചിരിന്നു. പാവം ആ കുട്ടിക്ക് നല്ല വസ്ത്രങ്ങളോ, ഭക്ഷണമോ കളിപ്പാട്ടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്തിനു അവനു കളിക്കാന്‍ കൂട്ടുകാര്‍ പോലും ഇല്ലായിരുന്നു.