“ജപ്പാന്റെ ദേശീയഗാനം വളരെ മോശമാണ്” : ചൈന – പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിയുന്നു..

0
161

CHINA-JAPAN

ജപ്പാനെ കുറ്റം പറയാന്‍ കിട്ടുന്ന ഒരു അവസരവും ചൈന കളയാറില്ല.. ഇത്തവണയും മറിച്ച് ഒന്നും സംഭവിച്ചില്ല…!!! ജപ്പാനെ ഇത്തവണയും ചൈന നല്ലവണം കളിയാക്കി…

വേദി കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ്..!!! ചൈനയ്ക്ക് വേണ്ടി “പണി” ഒപ്പിച്ചത് നീന്തല്‍ താരം സന്‍ യങ്…   ജപ്പാന്റെ ദേശീയഗാനം വളരെ മോശമാണ് എന്നാണ്  സന്‍ യങ് പറയുന്നത്…!!! ബുധനാഴ്ച നടന്ന പുരുഷന്മാരുടെ 4 x 100 ഫ്രീസ്‌റ്റൈല്‍ റിലേ വിഭാഗത്തില്‍ ജപ്പാനെ തോല്‍പ്പിച്ച ശേഷം നടത്തിയ വാര്‍ത്ത‍ സമ്മേളനത്തിലാണ് സന്‍ ഈ വിവാദ പരാമര്‍ശം നടത്തിയത്.

എന്തായാലും സന്‍ പറഞ്ഞത് വെറുതെ അങ്ങ് തള്ളികളയാന്‍ ജപ്പാന്‍ തയ്യാറല്ല. ജപ്പാന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും വിഷയം ഏറ്റെടുത്ത് കഴിഞ്ഞു..!!!