ജബോംഗിനെ ആമസോണ്‍ ഏറ്റെടുക്കുന്നു…

221

amazon-jabong

ഫാഷന്‍ ഉത്പന്ന വിപണിയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫാഷന്‍ പോര്‍ട്ടലായ ജബോങ്ങിനെ ഏറ്റെടുക്കാന്‍ ആമസോണ്‍ ഡോട്ട് കോം തീരുമാനിച്ചു. ഇതിനോട് അനുബന്ധിച്ചുള്ള ആദ്യവട്ട ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു എന്ന് സൂചന. ഏകദേശം 3000 കോടി രൂപയാണ് ജബോങ്ങിന് മൂല്യം കണക്കാക്കിയിരിക്കുന്നത്.

നിലവില്‍ ഇഫാഷന്‍ വിപണിയില്‍ ഫ്‌ലൂപ്കാര്‍ട്ട് മിന്‍ട്ര കൂട്ടുകെട്ടിന് 50 ശതമാനം പങ്കാളിത്തമാണുള്ളത്. ജബോങ്ങിന് 25 ശതമാനവും. ജബോങ്ങിന്റെ 73.2 ശതമാനം ഓഹരികള്‍ ബിഗ്ഫുട് ഐ എന്ന കമ്പനിക്കാണ്. ബിഗ്ഫുട് ഐയുടെ 29.2 ശതമാനം ഓഹരികള്‍ ജര്‍മന്‍ കമ്പനിയായ റോക്കറ്റ് ഇന്റര്‍നെറ്റിന്റെ പക്കലും. ജബോങ്ങിന്റെ മറ്റൊരു പ്രധാന പങ്കാളി സ്വീഡിഷ് നിക്ഷേപക കമ്പനിയായ കിന്നെവിക് ആണ്

ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇരു കമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ജബോങ്ങിന്റെ ഏറ്റെടുക്കല്‍ ആമസോണിന് ഏറെ ദുഷ്‌കരമായിരിക്കുമെന്നും സൂചനയുണ്ട്. കാരണം, റോക്കറ്റ് ഇന്റര്‍നെറ്റ്, കിന്നെവിക് കമ്പനികളുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഫാഷന്‍ ഇപോര്‍ട്ടലുകള്‍ യോജിപ്പിച്ച് ആഗോള കമ്പനി രൂപവത്കരിക്കാനുള്ള നടപടിയില്‍ ജബോങ്ങും ഉള്‍പ്പെടുന്നുണ്ട്.