ജയസൂര്യയുടെ ‘കുമ്പസാരം’ കേട്ട പ്രേക്ഷകന്റെ മനസ്സ് നിറഞ്ഞു !

205

new

ജയസൂര്യയുടെ മറ്റൊരു കൊച്ചു നല്ല ചിത്രം. ഇന്നലെ തീയറ്ററുകളില്‍ എത്തിയ കുമ്പസാരം എന്നാ ചിത്രത്തെ നമുക്ക് അങ്ങനെ വര്‍ണ്ണിക്കാം.

നമ്മള്‍ അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റുകള്‍ മനസ്സ് തുറന്നു ആരോടെങ്കിലും പറയുമ്പോള്‍ കിട്ടുന്ന ഒരു സുഖം. അതാണ്‌ കുമ്പസാരം.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇമോഷനല്‍ ഫാമിലി എന്റര്‍ടൈനരാണ്.

കാന്‍സര്‍ ബാധിച്ച മകന്റെ രോഗ ചികിത്സയ്ക്ക് വേണ്ടി അലഞ്ഞു തിരിയുന്ന നിസ്സഹാനയാ ഒരച്ഛനില്‍ നിന്ന്, പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത അപകടകാരിയായി മാറുന്ന ഒരു സാധാരണക്കാരന്റെ കുമ്പസാരം. ഒരുപാട് സസ്പന്‍സും ട്വിസ്റ്റുകളും നിറച്ചുവച്ച് പറയുന്ന ചില കുമ്പസാര രഹസ്യങ്ങള്‍.

അപ്പോത്തിക്കരിയിലൂടെയും ഇയ്യോബിന്റെ പുസ്തകത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച ജയസൂര്യ ഈ വര്‍ഷും മോശമാക്കുന്നില്ല. കുമ്പസാരത്തില്‍  എന്നാ മറ്റൊരു വ്യത്യസ്തമായ റോളില്‍ ജയസൂര്യ തകര്‍ത്ത് അഭിനയിക്കുന്നു.  ജയസൂര്യയുടെ ഭാര്യാവേഷത്തിലെത്തിയ മീര എന്ന കടാപത്രത്തെ ഹണി റോസ് അവതരിപിക്കുന്നു.

സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സംവിധായകന്‍ ഈ ചിത്രത്തില്‍ നൂറു ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട്. തുടക്കം മുതല്‍ പ്രേക്ഷകരുടെ ചിന്തകള്‍ക്ക് അപ്പുറം യാത്ര ചെയ്യുന്ന ചിത്രം മികച്ച അഭിനയം കൊണ്ടും അവതരണം കൊണ്ടും  മുന്നിലാണ്.