രാത്രി കാലങ്ങളില്‍ ആഹാരം കഴിക്കുമ്പോള്‍ ഒന്ന് നിയന്ത്രിക്കുന്നത് നല്ലതാണ്. അതാണ് ആരോഗ്യത്തിന് ഉത്തമം. എന്താ സംഭവം എന്ന് വ്യക്തമായി മനസിലായില്ല അല്ലെ? വിശദമായി തന്നെ പറയാം…
എവിടെയെങ്കിലും ഒക്കെ ചുറ്റി കറങ്ങി..അല്ലെങ്കില്‍ ജോലികളിലും ടിവിയിലും ഒക്കെ മുഴുകിയിരുന്ന ശേഷം രാത്രി വീട്ടില്‍ കയറി വന്നു അമ്മയുടെ അല്ലെങ്കില്‍ ഭാര്യയുടെ വായില്‍ ഇരിക്കുന്ന ഒക്കെ കേട്ട ശേഷം കിട്ടുന്ന എന്തെങ്കിലും വാരി വലിച്ചു കഴിച്ച ശേഷം കട്ടിലിലേക്ക് കമഴ്ന്നു വീഴുന്നവരാണ് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത്.
രാത്രി സമയത്ത് അമിതഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ വിപരീതഫലം ഉണ്ടാക്കും. ഈ ശീലം നമ്മുടെ ഓര്‍മയെയും ബുദ്ധി ശക്തിയെയും ബാധിക്കും. അതുമാത്രമല്ല വൈകിയുള്ള ഭക്ഷണം ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും നമുക്ക് അസുഖങ്ങള്‍ വരികയും ചെയ്യും. തലച്ചോറിന്റെ പ്രവര്‍ത്തനം, ശരീരത്തിന്റെ പ്രതിരോധ സംവിധാനം എന്നിവയെ ഈ രാത്രി വൈകിയുള്ള അമിതഭക്ഷണം ദോഷകരമായി ബാധിക്കും.
അതുകൊണ്ട് തന്നെ കഴിവതും രാത്രി കാലങ്ങളില്‍ എട്ട് മണിക്ക് മുന്‍പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. രാത്രി വയറു നിറച്ച് കഴിക്കുന്നതിനു പകരം വിശപ്പിനു ഒരു ശമനം കിട്ടാന്‍ വേണ്ടി മാത്രം കഴിക്കുക..അതിന്റെ ഒപ്പം, അത്താഴം കഴിഞ്ഞു അല്‍പ്പം നടക്കുക…