‘ജാഡയും മുടിയും’ ടീസര്‍ പുറത്തിറങ്ങി

173

 

 

അഭയ് അശോകന്‍ സംവിധാനം ചെയ്ത് ഇന്‍സൈറ്റ് പിക്ചേര്‍സ് പുറത്തിറക്കുന്ന ഈ ഹ്രസ്വചിത്രത്തില്‍ മലയാള സിനിമാ മേഖലയിലെ ഒരു പാട് പ്രമുഖര്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം കരസ്ഥമാക്കിയ ലിജോ പോള്‍ ആണ് ഈ ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.പ്രശസ്ത സംഗീത സംവിധായകന്‍ ദീപക് ദേവ് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നു.

JM banner

ഹ്യൂമറിന് മുന്‍‌തൂക്കം നല്‍കി അണിയിച്ചൊരുക്കിയ ഈ ഷോര്‍ട്ട് ഫിലിം രണ്ടു സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്.ശാലിന്‍ സോയ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലിജോ പാവറട്ടി ആണ് രചന.മഹിഷ മോഹന്‍ ആണ് ക്യാമറ കൈകാര്യം ചെയ്തത്.

മലയാളി യുവാക്കളുടെ ഇന്നത്തെ ജീവിത ശൈലിയെ കണക്കിന് പരിഹസിക്കുന്ന ഒരു ആക്ഷേപഹാസ്യ ചലച്ചിത്രമാണിത്. സമൂഹത്തിലും വിര്‍ച്വല്‍ ലോകത്തും നമ്മള്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.’സുഭാഷ്‌’ എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ കുറച്ചു നിമിഷങ്ങള്‍ ആണ് ഈ ഹ്രസ്വ ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ പോസ്റ്റ്‌ പ്രോഡക്ഷന്‍ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയായി. അടുത്ത വെള്ളിയാഴ്ച ഈ ഷോര്‍ട്ട് ഫിലിം യൂടൂബിലൂടെ റിലീസ് ചെയ്യും.