ജാതകം
ആരോടും പറയാതെ എങ്ങോട്ടെങ്കിലും പോയാലോ എന്ന് ഗോവര്ദ്ധന് ചിന്തിച്ചു. എവിടെ എപ്പോഴാ വെട്ടു കൊള്ളുന്നതെന്നറിയില്ല. ശത്രുക്കളെന്നു പറയാന്‍ ആരുമില്ല. പക്ഷെ ആരുടെയെങ്കിലും ലിസ്റ്റില്‍ പെട്ടോ എന്നറിയില്ലല്ലോ.
തനിക്ക് രാഷ്ട്രീയം ഇല്ലെങ്കിലും തന്റെ പേരിലെ സനാതന ചുവയും, വില കുറഞ്ഞു കിട്ടുന്നതിനാല്‍ ഉടുക്കുന്ന കാവി മുണ്ടും, തനിക്ക് നാട്ടില്‍ നേടിത്തന്ന സല്‍പ്പേരില്‍ അയാള്‍ ആദ്യമായി വിറകൊണ്ടു.
78 total views, 1 views today

അന്നാദ്യമായി അയാള്‍ അയാളുടെ പേരിനെ വെറുത്തു. കാവി നിറത്തെ ആശങ്കയോടെ നോക്കി. ഓരോ നിറത്തിലും അയാള്‍ ഓരോ മതവും രാഷ്ട്രീയവും കണ്ടു. ഗോവര്ദ്ധന് വസ്ത്രത്തെ ഭയന്നു. അങ്ങനെ അയാള്‍ വസ്ത്രമുപേക്ഷിച്ചു.
തന്റെ പേര് ഇനിമേല്‍ മനുഷ്യന് എന്നായിരിക്കും എന്നയാള്‍ വീടിനു മുന്പില് എഴുതി വെച്ചു. താന്‍ സുരക്ഷിതനായി എന്ന് അയാള്‍ വിശ്വസിച്ചു.
പക്ഷെ വീട്ടുകാര്‍ അകന്നു. നാട്ടുകാര്‍ പലവിധ സംശയങ്ങള്‍ പറഞ്ഞു. മതവിശ്വാസികളും രാഷ്ട്രീയപ്പാര്‍ട്ടികളും സദാചാര പോലീസുകാരും വെവ്വേറെ യോഗം ചേര്‍ന്നു.
യോഗതീരുമാനങ്ങള്‍ പക്ഷെ ഒന്നായിരുന്നു.മതത്തെയും രാഷ്ട്രീയത്തെയും സദാചാരത്തെയും വെല്ലുവിളിക്കുന്ന വിപ്ലവകാരിയായ മനുഷ്യന് മരണയോഗ്യന്‍. മനുഷ്യന്റെ ജാതകം അവിടെ പൂര്‍ണ്ണമായി.
79 total views, 2 views today