ജാലകം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ ബൂലോകവും

257

0nishanth1001

മലയാളത്തിലെ നമ്പര്‍ വണ്‍ ന്യൂസ്‌ റീഡര്‍ അഗ്രിഗേറ്റര്‍ ആയ ജാലകം അഗ്രിഗേറ്റര്‍ അവരുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായി രംഗത്ത്. മലയാളത്തിലെ പ്രമുഖ ന്യൂസ്‌ സൈറ്റുകളെയും മാഗസിനുകളെയും ഉള്‍പ്പെടുത്തി ഒരു ഒന്നാം കിട ന്യൂസ്‌ ആപ്ലിക്കേഷന്‍ ആണ് ജാലകം നിര്‍മ്മിച്ചിരിക്കുന്നത്. ബൂലോകത്തിനു കൂടി അഭിമാനിക്കാവുന്ന ഒരു നിമിഷം കൂടിയാണ് ഇത് എന്ന് പ്രത്യേകം അറിയിക്കട്ടെ. കാരണം ജാലകം ആപ്ലിക്കേഷനില്‍ ഉള്ള പതിനാലോളം മാധ്യമങ്ങളില്‍ ഒന്ന് ബൂലോകം ആണ്.

20130914_222712

ജാലകം അവരുടെ ഫേസ്ബുക്ക് പേജില്‍ സ്റ്റാറ്റിസ്റ്റിക്സ്‌ പ്രകാരം ഏറ്റവും കൂടുതല്‍ സ്ക്രീന്‍ വ്യൂവ്സ് ലഭിച്ചിരിക്കുന്ന മാധ്യമങ്ങളില്‍ ബൂലോകം രണ്ടാം സ്ഥാനത്താണ്‌. ആദ്യ സ്ഥാനം നേടിയിരിക്കുന്നത് M3db ആണ്. വരും നാളുകളില്‍ കൂടുതല്‍ അപ്ഡേറ്റുകളോടെ ഈ ആപ്ലിക്കേഷന്‍ മറ്റു ന്യൂസ്‌ ആപ്ലിക്കേഷനുകളെ കടത്തിവെട്ടുന്ന പെര്‍ഫോമന്‍സ് കാഴ്ച വെയ്ക്കും എന്ന് പ്രതീക്ഷിക്കാം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറി ജാലകം എന്ന് അടിച്ചു സെര്‍ച്ച്‌ ചെയ്താല്‍ തന്നെ ഈ ആപ്ലിക്കേഷനിലേക്ക് എത്തിച്ചേരും. അവിടെ നിന്നും ഗൂഗിള്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.3.3 നോ അതോ അതിനു മുകളില്‍ ഉള്ളവര്‍ക്കും ഈ ആപ്ലിക്കേഷന്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം.

ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക.