Featured
ജാവ സുരക്ഷിതമല്ലെന്ന്; അത് ഉപയോഗിക്കരുതെന്ന് വിദഗ്ദര്‍
കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒറാക്കിളിന്റെ ജാവ സോഫ്റ്റ്വെയറില് വ്യപകമായ സുരക്ഷ പാളിച്ചകള്‍ കണ്ടെത്തിയതായും എത്രയും പെട്ടെന്ന് തന്നെ അത് ഡിസേബ്ള്‍ ചെയ്യണമെന്നും വമ്പിച്ച തോതില്‍ ഹാക്കിംഗ് അറ്റാക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും കാണിച്ചു വിദഗ്ദരുടെ മുന്നറിയിപ്പ്.
101 total views

കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒറാക്കിളിന്റെ ജാവ സോഫ്റ്റ്വെയറില് വ്യപകമായ സുരക്ഷ പാളിച്ചകള്‍ കണ്ടെത്തിയതായും എത്രയും പെട്ടെന്ന് തന്നെ അത് ഡിസേബ്ള്‍ ചെയ്യണമെന്നും വമ്പിച്ച തോതില്‍ ഹാക്കിംഗ് അറ്റാക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും കാണിച്ചു വിദഗ്ദരുടെ മുന്നറിയിപ്പ്.
ജാവ മൊത്തം പ്രശ്നം ആണ്, അത് സുരക്ഷിതമല്ല. ഏലിയന്‍ വോള്‍ട്ടിലെ ലാബ് മാനേജറായ ജൈം ബ്ലാസ്കോ പറയുന്നു. ജാവ എത്രയും പെട്ടെന്ന് ഡിസേബ്ള്‍ ചെയ്യണമെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ നൂറുകണക്കിന് മില്യണ്‍ കമ്പ്യൂട്ടറുകളില്‍ ആണ് ജാവ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നത്. കമ്പ്യൂട്ടറുകളിലും മറ്റും ഉപയോഗിക്കുന്ന വിവിധോദ്ദേശ പ്രോഗ്രാമിങ് ഭാഷയാണ് ജാവ. ജെയിംസ് ഗോസ്ലിങ്ങ്, ബില്‍ ജോയ്മുതലായവരുടെ നേതൃത്വത്തില്‍ സണ്‍ മൈക്രോസിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷയായ ജാവ, ഇന്ന് വെബ് സെര്‍വറുകള്‍, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങി ഒട്ടനവധി ഇലക്ട്രോണിക് ഉപകരണങ്ങളില്ഉപയോഗിക്കപ്പെടുന്നു. വെബ് പ്രോഗ്രാമിങിനാണ് കൂടുതല്‍ ഉപയോഗിക്കുന്നതെങ്കിലും, അതിലേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന വിവിധോദ്ദേശ പ്രോഗ്രാമിങ് ഭാഷയാണിത്. സണ്‍ മൈക്രോസിസ്റ്റംസിനെ 2009 മദ്ധ്യത്തില്‍ ഒറാക്കിള്‍ വാങ്ങിയതോടെ ജാവ ഒറാക്കിളിന്റെ നിയന്ത്രണത്തിലായിട്ടുണ്ട്. ഇപ്പോള്‍ വിന്‍ഡോസ് പിസികളിലും ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകളിലും ജാവ ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടാതെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, ഫയര്‍ഫോക്സ് തുടങ്ങിയ ബ്രൌസറുകള്‍ വഴിയും ജാവ ഉപയോഗിക്കപ്പെടുന്നുണ്ട്.
മുകളില്‍ പറഞ്ഞ ആള്‍ക്ക് പുറമേ മറ്റു 3 പ്രമുഖ സെക്യൂരിറ്റി വിദഗ്ദരും ജാവക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് ജാവ ഡിസേബ്ള്‍ ചെയ്യാന്‍ ഇവര്‍ ആവശ്യപ്പെടുന്നു.
അതെ സമയം ഒറാക്കിള്‍ വക്താവ് ഇതിനെ കുറിച്ച് പ്രതികരിക്കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഇത് ഉപഭോക്താക്കളുടെ മേലെയുള്ള ഒരു ഓപ്പണ്‍ ഹന്ടിംഗ് സീസണ് ആയിട്ടാണ് തനിക്ക് തോന്നുന്നത് എന്ന് സെക്യൂരിറ്റി കമ്പനിയായ റാപിഡ്7 ലെ സെക്യൂരിറ്റി ഓഫീസര്‍ ആയ എച്ച്ഡി മൂര്‍ പറയുന്നു. മൂറിന്റെ അഭിപ്രായത്തില്‍ മാക്, ലിനക്സ്, വിന്‍ഡോസ് തുടങ്ങിയ കമ്പ്യൂട്ടറുകള്‍ ഹാക്കിംഗ് ഭീഷണിയില്‍ ആണ്.
പല കമ്പനികള്‍ക്ക് ഈ സെക്യൂരിറ്റി പാളിച്ച ഒരു ഭീഷണി തന്നെയാണെന്ന് സെക്യൂരിറ്റി കമ്പനിയായ ബിയോണ്ട് ട്രസ്റ്റിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ ആയ മാര്‍ക്ക് മൈഫ്രെറ്റ് പറയുന്നു.
മുകളില്‍ പറഞ്ഞ പ്രമുഖകര്‍ക്ക് പുറമേ പലരും ജാവക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
102 total views, 1 views today