ജിദ്ദയില്‍ നിന്നും പെണ്‍കുട്ടിയോടൊപ്പം യുവാവിന്റെ സെല്‍ഫി വിവാദമായി; യുവാവ് മാപ്പ് പറഞ്ഞു

  275

  Untitled 1

  കഴിഞ്ഞ ദിവസം ജിദ്ദയിലെ ഒരു കുപ്പത്തൊട്ടിയില്‍ വേസ്റ്റുകള്‍ പെറുക്കുന്ന ഒരു ആഫ്രിക്കന്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി ഒരു സൗദി യുവാവ് എടുത്ത സെല്‍ഫിയാണു വിവാദമായത്.

  സൗദിയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ഇത്തിഹാദ് ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞായിരുന്നു ആഫ്രിക്കന്‍ പെണ്‍കുട്ടി കുപ്പത്തൊട്ടിയില്‍ തന്റെ അന്നം തിരഞ്ഞു കൊണ്ടിരുന്നത്.

  താനെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത യുവാവിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിനു മനുഷ്യ സ്‌നേഹികളാണു പ്രതികരിച്ചത്. മനുഷ്യത്തപരമല്ലാത്ത പ്രവൃത്തിയാണൂ യുവാവ് ചെയ്തതെന്നു നിരവധിയാളുകള്‍ പ്രതികരിച്ചു.

  തുടര്‍ന്നു യുവാവ് പെണ്‍കുട്ടിയെ വീണ്ടും പോയി കാണുകയും മാപ്പപേക്ഷിക്കുകയും ചെയ്തു.

  ചിത്രം കണ്ട പ്രമുഖ സൗദി കാര്‍ റാലി ഡ്രവര്‍ യസീദ് അല്‍ റാജ്ഹി പെണ്‍ കുട്ടിയോട് അനുകംബ തോന്നി 50000 സൗദി റിയാലാണു സംഭാവന നല്‍കിയത്. മറ്റു നിരവധിയാലുകളും യുവതിക്ക് സാമ്പത്തിക സഹായവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

  Untitled 11123