Anirudh Vasu
കാഴ്ചയുടെ പുതു ലോകം നൽകുന്ന ജിന്ന്, മുൻ മാതൃകകളില്ലാത്ത എന്റർടൈൻമെന്റ് ഫാക്ടറിൽ വീണ്ടും ഒരു സിദ്ധാർത്ഥ് ഭരതൻ സിനിമ ഞെട്ടിച്ചു.ഈ വർഷത്തിന്റെ ആദ്യ ആഴ്ച തിയേറ്ററിൽ ഒരു സിനിമയ്ക്ക് എടുക്കുമ്പോൾ അതൊരു മികച്ച സിനിമ ആകണമേ എന്ന് മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളൂ, കാരണം ഈ വർഷത്തിന്റെ വിധി ഒരു മോശം സിനിമയിൽ തുടങ്ങരുത് എന്നുണ്ടായിരുന്നു… ജിന്ന് ആ തിരഞ്ഞെടുപ്പിൽ വിജയം കാണുന്നു.സൗബിൻ്റെ പെർഫോമർ എന്ന നിലയിൽ ഗംഭീര തിരിച്ചുവരവ് നൽകുന്ന ചിത്രം നല്ല വിഷ്വലുകൾ കൊണ്ടും സിദ്ധാർത്ഥിൻ്റെ പുതിയ ശൈലി മേക്കിങ് കൊണ്ടും തുടക്കം മുതൽ തീരുന്ന വരെ വ്യത്യസ്ത അനുഭവമാണ് ചിത്രം നൽകുന്നത്.
ലാലപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും നോൺ ലീനിയർ കഥാഖ്യാനവും നല്ലണം ചിരിപ്പിക്കുന്ന കിടിലൻ കോമഡിയും ഒക്കെയായി ജിന്ന് ഒരു രസികൻ ചിത്രം ആകുന്നുണ്ട്, എന്നിരുന്നാലും ടെക്നിക്കൽ കോളിറ്റി കൊണ്ടും സംവിധായകൻ്റെ മുൻ ചിത്രങ്ങളെ പോലെ എഴുത്തിലെ മികവുകൊണ്ട് കലാമൂല്യം ചോർന്നു പോകാതെ ജിന്ന് ഒരു എന്റർടൈനറായി ആദ്യാവസാനം മാറുന്ന കാഴ്ചയാണ് സ്ക്രീനിൽ നൽകിയത്. ഒരുപാട് ചിരിപ്പിച്ച ഒരു സിനിമയിലൂടെ ഈ വർഷം തുടങ്ങാൻ സാധിച്ചു, കുടുംബമായി ചിരിച്ചു കാണാവുന്ന ഒരു ചെറിയ ചിത്രം.. അങ്ങനെ തിയേറ്ററിൽ എത്തുമ്പോൾ പൂർണ്ണതയിൽ തൃപ്തിപ്പെടുത്തുന്ന സിനിമയാകും ജിന്ന്.