fbpx
Connect with us

Featured

ജിബ്രാന്റെ പ്രണയവും റൂമിയുടെ ദാര്‍ശനികതയും

Published

on

സുദാനി എഴുത്ത് കാരന് തയ്യിബ് സലിഹ്, സൗദി എഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ ദാര്‍വിഷ, തൗഫീഖുല്ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.  ജിബ്രാനെയു റൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയും നമുക്ക് മറക്കാന്‍ പറ്റില്ല.

ജിബ്രാന്റെ പ്രണയവും റൂമിയുടെ ദാര്‍ശനികതയും

വൈദേശിക സാഹിത്യവും പുസ്തകങ്ങളും മലയാളത്തില്‍ എത്തിച്ച പലരും ആംഗലേയ ഭാഷ വായിച്ചു വളര്‍ന്നവരാണന്നും എഴുത്തച്ഛന്റെ കിളിപ്പാട്ടും കുഞ്ചന്റെ തുള്ളലും ആശാന്റെ വീണപൂവും വള്ളത്തോളിന്റെ മഞ്ജരിയും അറിയാത്തവരാണന്നും അവര്‍ സാഹിത്യ മീമാംസകള്‍ പഠിച്ചത് വൈദേശിക ഭാഷകളിലാണന്നും, കേരളത്തിന്റെ തനതായ പലകലകളെയും സംസ്കാരത്തെയും പൂര്‍ണമായും ഗ്രഹിക്കാന്‍ പറ്റാത്തവരാണന്ന ആക്ഷേപവും വിമര്‍ശനവും ഏറ്റു വാങ്ങി ക്കൊണ്ട് തന്നെ അവര്‍ മലയാളത്തിലേക്ക് പുസ്തകങ്ങള്‍ പരിഭാഷ പ്പെടുത്തിക്കൊണ്ടിരുന്നു. അത്തരം ആക്ഷേപങ്ങള്‍ മുഖവിലക്കെടുക്കാതെ  വൈദേശിക ഭാഷ സാഹിത്യത്തെ മലയാളികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയും പരിചയപ്പെടുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ എഴുത്തുകാര്‍ക്കും നന്മ നേരുന്നു.

അച്ചടിമഷിയന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് തന്നെ മലയാള സാഹിത്യം കേരളത്തില്‍ വളര്‍ന്നിരുന്നു, എഴുത്തും എഴുതോലകളും പ്രചരിച്ചിരുന്ന കാലം, അച്ചടിമഷിയനും കടലാസും വരുന്നതിനു മുമ്പ് ഓല വാര്‍ന്നു മുറിച്ചു എഴുത്താണി കൊണ്ട് എഴുതിയാണ് നമ്മുടെ പൂര്‍വികന്മാര് സാഹിത്യ സൃഷ്ടികള്‍ മെനനഞ്ഞതും ആശയങ്ങള്‍ പരസ്പരം കൈമാറിയതും, ഇതേ അവസ്ഥ തന്നെ ആയിരുന്നു അറബികളിലും, പാശ്ചാത്യരിലും. അറബികള്‍ ജില്‍ദിലും, പാശ്ചാത്യര്‍ പര്ച്ച്മെന്റിലും അവരുടെ സാഹിത്യ സ്രഷ്ടികള്‍ എഴുതി വെച്ചു. ജീവികളുടെ തൊലിക്കാണ് ജില്‍ദ് എന്ന് പറയുന്നത്, പാശ്ചാത്യര്‍ നമ്മുടെ താളിയോലക്ക് സമാനമായ നിര്‍മിച്ച എഴുത്തോല പര്ച്ചമെന്റു എന്ന പേരിലറിയപ്പെട്ടു. അതും ജീവികളുടെ തോലിതന്നെ. എഴുതോലയില്‍ നിന്ന് വായിച്ചു തുടങ്ങിയ മലയാളി, പാശ്ചാത്യരുടെ പര്ച്ച്മെന്റ സാഹിത്യമുതല്‍ അറബികളുടെ ജില്‍ദുകളില്‍ എഴുതിത്തൂക്കിയ പൌരാണിക സാഹിത്യങ്ങള്‍ വരെ സ്വായത്തമാക്കി, ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോ ടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ ക്ര്തികളും മലയാളത്തില്‍ വായിക്കപ്പെട്ടു.

ടോല്സ്ടോയിയുടെ സാംസ്കാരിക വിപ്ലവവും മാക്സിന്‍ ഗോര്കിയുടെ ചിന്തകളും ലെനിന്റെയും, മാര്‍ക്സിന്റെയും ആദര്‍ശവും ആഴത്തില്‍ വേരോടി.

Advertisementഇതോടൊപ്പം തന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങി, മലയാളി സ്വത്വത്തിലേക്ക്‌ അറബിയുടെ ആത്മാവ്‌ ആന്തരീകരിച്ച്‌ അവര്‍ ഭാഷയും ലിപിയും സംസ്‌കാരവും നെയ്‌തുണ്ടാക്കി. പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാല ഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്‍മാര്ക് സാധിച്ചു, ഇബ്ന്‍ഖല്ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന്‍ നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവ യുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, ഈ വര്‍ഷം നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന്‍ തോമസ്‌ ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു സുപരിചതമായി.

വൈദേശിക ഭാഷാ ഗ്രന്ഥങ്ങള്‍ മലയാളികള്‍ പരിചയിക്കാനുള്ള കാരണം മലയാളിയുടെ സാഹിത്യത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ്.

അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും ഇതിനകം തന്നെ മലയാളികള്‍ പരിചയപ്പെട്ടു, ഇനിയും മലയാളി അറിയേണ്ടതായ എഴുത്തുകാരുണ്ട്‌. മലയാളത്തില്‍ വേണ്ട വിതം വയിക്കപ്പെട്ടിട്ടില്ലാത്ത അറബ് ലോകത്തെ ചില എഴുത്തുകാരെ നമുക്ക് പരിചയപ്പെടാം, സുഡാ൯്‍, ലിബിയ, മോറോക്കോ, ലബനോന്‍, ഫലസ്തീന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ലോകസാഹിത്യത്തിന്‌ അവഗണിക്കാന്‍ കഴിയാത്ത കരുത്തരായ എഴുത്തുകാരുണ്ട്. അറബിഭാഷാ സാംസ്‌കാരിക സാഹിത്യ മണ്ഡലം ഇന്നും പുതുമകളുടെ പരീക്ഷണങ്ങളാല്‍ അനന്യമായിക്കൊണ്ടിരിക്കുന്നു. നജീബ്‌ മഹ്‌ഫൂസിനു ശേഷം അറബിഭാഷയെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സാഹിത്യകാരന്മാരെയും നോവലിസ്റ്റുകളെയും അറിയാന്‍ നമുക്ക് ശ്രമിക്കാം.

റബിഅ്‌ അലാവുദ്ദീന്, തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി, ലൈന ബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ തുടങ്ങിയ ആധുനിക എഴത്തുകാരെ നമുക്ക് പരിചയപ്പെടാം ഫലസ്‌തീനിലെയും ലബനാനിലെയും മൊറോക്കോയിലെയും അള്ജീരിയയിലെയുമൊക്കെ തീയാളുന്ന കവിതകളും നോവലുകളും അറബ്‌ സാഹിത്യലോകത്തു മാത്രമല്ല, ലോക സാഹിത്യത്തില്‍ തന്നെ നല്ലഭാവുകത്വത്തിന്റെ പുതിയ പ്രതിനിധാനങ്ങളാണ്‌. അത്തരം കൃതികള് പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും നമുക്ക് കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

സുദാനി എഴുത്ത് കാരന് തയ്യിബ് സലിഹ്, സൗദി എഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ ദാര്‍വിഷ, തൗഫീഖുല്ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.  ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയും നമുക്ക് മറക്കാന്‍ പറ്റില്ല.

ജിബ്രാനും റൂമിയും

Advertisementഓരോ കലാകാരനും അവരുടെതായ മനസികാവസ്ത്യുണ്ട് പ്രണയത്തിന്റെ വക്താവായിട്ടാണ് ജിബ്രാന്‍ അറിയപ്പെടുന്നത് അദ്ധേഹത്തിന്റെ ജീവിത മണ്ഡലം അയാള്‍ സൃഷ്‌ടിച്ച സാഹചര്യങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു, കഥാ പത്രങ്ങളും കഥയും തമ്മില്‍ അഭേദ്യ ബന്ദം പുലര്‍ത്തി “ഒടിഞ്ഞ ചിറകുകളില്‍” അദ്ദേഹം ആവിഷ്കരിച്ച സല്‍മാ കരാമ അതിനുദാഹരണമാണ്, കവിതകളില്‍ സ്നേഹത്തിന്റെ ഒഴുക്ക് തെളിഞ്ഞ നീരുറവ പോലെയായിരുന്നു.

കവിതാലോകത്തെ കവിതയുടെ സുഗന്ധം കൊണ്ടു നിറച്ച ജിബ്രാന്റെ എല്ലാ കവിതാസമാഹാരങ്ങളും വ്യത്യസ്ത ശൈലികള് ഉള്ക്കൊള്ളുന്നു. ദാര്‍ശനികനും ചിത്രകാരനും അറബി ഭാഷ പണ്ഡിറ്റമായ ജിബ്രാന് ജീവിതത്തിന്റെ മനോഹാരിതയെ ഒരുപാടു വര്‍ണിച്ചു അതിരുകളില്ലാത്ത പ്രേമത്തെ കുറിച് ഒരുപാടു എഴുതി.

1883ല് ലബനോനിനിലെ ബിഷരിലാണ് ജിബ്രാ൯‍ ജനിച്ചത്, പ്രണയകാലം, പ്രവാചക൯, ഒടിഞ്ഞ ചിറകുകള്,  ആത്മാവിന്റെ രോദനം  എന്നീവ ജിബ്രാനെ മറ്റുള്ളവരില് നിന്നും തികച്ചും വ്യത്യസ്തമാക്കിയ രചനകളാണ്. കാവ്യാസ്വാദകര്ക്ക് കിട്ടിയ അമൂല്യരത്നങ്ങളില് ഒന്നായി ജിബ്രാ൯‍ കവിതകള്. തന്റെ തൂലികയുടെ കരുത്തും ലാളിത്യവും അനുവാചക ഹൃദയങ്ങളില്‍ തൂവല് സ്പര്‍ശ േമകുന്നു എന്നതാണ് ജിബ്രാ൯ കവിതകളുടെ ഏറ്റവും വലിയ പ്രത്യകത. കവിതയിലെ വാത്സല്യം തന്നെയായിരുന്നു കവിക്ക് ഭാഷയോടും.തന്റെ കവിതകളിലെല്ലാം ഭാഷാഭംഗികൊണ്ടും പ്രണയ സങ്കല്‍പം കൊണ്ടും സൗന്ദര്യം നിറച്ചു.

അറിവും പകുതി അറിവും – ജിബ്രാന്റെ ചെറിയ ഒരു കഥ

Advertisementനാല് തവളകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു വിറക്‌ മുട്ടിയുടെ മുകളില്‍ കയറിയിരുന്നു മുമ്പില്‍ ഇരുന്ന ഒന്നാമത്തെ തവള പറഞ്ഞു

എന്ത് രസമാണ് ഇതിലൂടെയുള്ള യാത്ര, ഈ വിറക്‌ മുട്ടി നമ്മെയും ചലിപ്പിച്ചു മുമ്പോട്ട്‌ പോകുന്നു. ഇത് കേട്ട രണ്ടാമത്തെ തവള പറഞ്ഞു

താങ്കള്‍ പറഞ്ഞത് ശരിയല്ല

യാത്ര രസം തന്നെ പക്ഷെ നമ്മെ ചലിപ്പിക്കുന്നത് ഈ വിറക്‌ മുട്ടിയല്ല

ഒഴുകുന്ന ഈ നദിയാണ്. ഇത് കേട്ട മൂന്നാമത്തെ തവള പറഞ്ഞു,

Advertisementനിങ്ങള്‍ രണ്ടു പേരും പറഞ്ഞത് ശരിയല്ല

നദിയും വിറകു മുട്ടിയും നമ്മെ ചലിപ്പിക്കുന്നില്ല

യഥാര്‍ത്ഥത്തില്‍ ചലിക്കുന്നത് നമ്മുടെ മനസുകളിലെ ചിന്തയാണ്

മൂന്നു തവളകളും തര്‍ക്കിച്ചു കൊണ്ടേയിരുന്നു

Advertisementഅവരവരുടെ ന്യായത്തില്‍ അവര്‍ ഉറച്ചു നിന്നു

ഒടുവില്‍ അവര്‍ മൂന്നു പേരും ഒന്നും മിണ്ടാതെ ശാന്തമായി ഇതല്ലാം കേട്ടുകൊണ്ടിരിക്കുന്ന

നാലാമത്തെ തവളയുടെ അഭിപ്രായം ആരാഞ്ഞു,

നാലാമത്തെ തവള പറഞ്ഞു

Advertisementകൂട്ടുകാരെ നിങ്ങള്‍ക്ക് ആര്‍ക്കും തെറ്റിയിട്ടില്ല

നിങ്ങള്‍ മൂന്നു പേര്‍ പറഞ്ഞതും ശരിയാണ്

ഒരേ സമയത്ത് തന്നെ നദിയിലും വിറക് മുട്ടിയിലും നമ്മുടെ ചിന്തയിലും ചലനമുണ്ട്

മൂന്നു തവളകള്‍ക്കും ഈ വാക്ക് രസിച്ചില്ല

Advertisementഓരോരുത്തരും താന്‍ പറയുന്നത് മാത്രമാണ് സത്യമെന്നും

മറ്റുള്ളവര്‍ പറയുന്നത് ശരിയല്ല എന്നും ഉറച്ചു വിശ്വസിക്കുന്നവരായിരുന്നു

പക്ഷെ പിന്നീട് സംഭവിച്ചത് വളരെ വിചിത്രമായിരുന്നു, പരസ്പരം ശത്രുക്കളായിരുന്ന മൂന്നു തവളകളും സഖ്യം ചെയ്യുകയും

കൂട്ടം ചേര്‍ന്ന് നാലാമത്തെ തവളയെ വിറക്‌ മുട്ടിയില്‍ നിന്നും നദിയിലേക്ക് വലിച്ചറിഞ്ഞു.

Advertisementജിബ്രാന്റെ പല ക്ര്തികളും പല ഭാഷകളിലും പരിഭാഷ്പ്പെടുതിയുട്ടുണ്ട്. നമ്മുടെ മലയാളത്തിലും. അക്കൂട്ടത്തില്‍ എന്റെ അയല്‍വാസിയും ഗുരുനാഥനും യുവ കവിയുമായ കെ ടി സൂപിയുമുണ്ട് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്, ജിബ്രാന്റെ പ്രണയ കവിതയെക്കുറിച്ച് സൂപി പറയുന്നത്, പ്രണയത്തിന്റെ പൊള്ളുന്ന കുളിരിലൂടെ ഒരിക്കലെങ്കിലും കടന്നുപോയവര്ക്ക് ഹൃദയത്തോടു ചേര്ത്തു പിടിക്കാനുള്ള ഒരു സമാഹാരമാണ് ജിബ്രാന്റെ പ്രണയകാലം, ഇത് ജിബ്രാന്റെ രചനകളുടെ അമൂല്യശേഖരമാണ്.

കെ ടി സൂപി

കവി മനോഹരമായ ഒരു പ്രണയ ഗീതമെഴുതി, കൊപികള്‍ പകര്‍ത്തി സുഹ്ര്തുക്കള്‍ക്കും പരിചയക്കര്കും അയച്ചു കൊടുത്തു കൂടത്തില്‍ കുന്നുകല്‍കപ്പുരം താമസിക്കുന്ന ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അയാള്‍ കണ്ടു മുട്ടിയ യുവതിക്കും അയച്ചുകൊടുത്തു രണ്ടു നാള്‍ കഴിഞ്ഞു യുവതിയില്‍ നിന്നും ഒരു കത്തുമായി ഒരാള്‍ കവിയുടെ അടുത്ത വന്നു കത്തില്‍ അവള്‍ പറഞ്ഞിതിങ്ങനെ നിങ്ങള്‍ എഴുതിയ പ്രണയ ഗീതം എന്നെ വല്ലാതെ സ്പര്ഷിചിരിക്കുന്നു ഇങ്ങോട്ട് വന്നു എന്റെ മാതാപിതാക്കളെ കണ്ടു വിവാഹം ഉറപ്പിക്കുക.

കവി മറുപടി ആയി എഴുതി

പ്രിയ സുഹ്ര്തെ എന്റെ ഗീതം ഒരു കവി ഹ്രദയത്തില്‍ നിന്നും വന്ന വരികളാണ് ഓരോ കമിതാക്കളും ഏറ്റു ചൊല്ലുന്നു.

പിന്നീടവള്‍ എഴുതി വാക്കുകളില്‍ കപടനും കള്ളനുമാണ് താങ്കള്‍ ഇനി മരണം വരെ സകല കവികളെയും ഞാന്‍ വെറുക്കുന്നു.

Advertisementഒരിക്കല് പോലും നേരില് കാണാതെ, അന്യോന്യം ശബ്‌ദം കേള്ക്കാതെ, അന്തരാത്മാവില് നിറഞ്ഞുകത്തിയ ദിവ്യമായ പ്രണയമായിരുന്നു ജിബ്രാന്റെയും മേസിയാദയുടെയും. ഇരുവരും ലെബനോനില് വേരുകളുള്ളവര്, ജിബ്രാ൯ അമേരിക്കയിലെ ബോസ്‌റ്റണിലെത്തി, മേസിയാദ ഈജിപ്‌തിലും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളില് അറബി സാഹിത്യലോകത്ത് ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായിരുന്നു മേസിയാദ. ബോസ്റ്റണില് നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം. എന്നിട്ടും അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു. അവരുടെ പ്രണയം ആത്മാവിലായിരുന്നു. ഒരിക്കലും ശരീരങ്ങള് കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും അവര് ആശയവിനിമയം നടത്തി.

ഒരിക്കല് മേസിയാദ ജിബ്രാന് എഴുതി: ദൂരെ ചക്രവാളത്തിനു താഴെ സൂര്യ൯ മുങ്ങാ൯ പോകുന്നു. രൂപത്തില് ആശ്ചര്യം ധ്വനിപ്പിക്കും വ൪ണമേഘങ്ങള്. അകലെ ഒരു നക്ഷത്രം മാത്രം ഉദിച്ചുയരുന്നു. അതിന്റെ പേര് വീനസ്. അത് വിശുദ്ധ പ്രണയത്തിന്റെ ദേവത. ആ താരഭൂവിലും നമ്മെപ്പോലെ പ്രണയാത്മാക്കള് കാണുമോ? അല്ലെങ്കില്, വീനസ് എന്നെപ്പോലെ മറ്റൊരു ജിബ്രാന്റെ സാന്നിധ്യം ആത്മാവില് അനുഭവിക്കുകയാണോ?

മലയാളത്തില് ജിബ്രാന്റെ ചില പുസ്തകങ്ങള്

  • ഖലില് ്‍ ജിബ്രാ൯ അനശ്വരതയുടെ രഹസ്യം
  • പ്രവാചകന്റെ ഉദ്യാനം
  • ജിബ്രാ൯ നൂറു കഥകള്
  • സാത്താന്‍
  • മണലും പതയും
  • ഭ്രാന്തന്‍
  • പ്രതിഷേദിക്കുന്ന ആത്മാവുകള്‍
  • ഖലില് ്‍ ജിബ്രാ൯ ഏകാകിയായ കവി
  • ഖലില്‍ ജിബ്രാന്റെ പ്രണയ േലഖനങ്ങള്


പതിമൂന്നാം നൂറ്റാണ്ടില് ജീവിച്ചിരുന്ന കവി ജലാലുദീന്‍ മുഹമ്മദ് റൂമിയുടെ ജീവിതവും ദര്ശനവും അനുപമ കാവ്യസൌന്ദര്യവും നിഗൂഡാര്‍ഥങ്ങളും നിറഞ്ഞ ഏതാനും കവിതകള്‍ പാശ്ചാത്യഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. അടുത്ത കാലത്തായാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. വളരെ മനോഹരമായി KT സൂപി “റൂമിയുടെ ആകാശം”എന്ന പുസ്തകത്തിലൂടെ റൂമിയുടെ ജീവിതവും ദര്ശനവും മലയാളിക്ക് പരിചയപ്പെടുത്തി.

“ജ്ഞാനതോടുള്ള തീഷ്ണമായ ദാഹത്താല് റൂമിയുടെ പിതാവ് തന്റെ കുടുംബത്തെ സുരക്ഷിതമായ് ഒരിടത്തേക്ക് കൂടികൊണ്ട് പോവുകയായിരുന്നു. ബാല്കില്്‍നിന്നും സമര്കണ്ടിലെക് എത്തിച്ചേ൪‍ന്ന ബഹാവുദിന്‍ വലാദ് കുറച്ചു കാലം അവിടെ കഴിഞ്ഞിരിക്കാം അക്കാലത്തെ ഏറ്റവും പ്രശസ്തനായ ഒരു മത പണ്ഡിത൯ കൂടി ആയിരുന്നു റൂമിയുടെ പിതാവ് പണ്ഡിതന്മാരുടെ ചക്രവര്‍ത്തി എന്ന ഖ്യാതി അദ്ദേഹത്തിനുണ്ടായിരുന്നു”

Advertisementദൈവത്തെ അന്വേഷിക്കുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്റെ അവസ്ഥ അഗ്നിയില്‍ വേവുന്ന ഓര്‍ ഇഷ്ടികയായി ചിത്രപ്പെടുതുന്നു, തീ അതിനെ ചൂടാക്കുമ്പോള് തുടക്കത്തി ല് ചുവന്നു തുടിക്കും പിന്നെ കറുത് കരിവളിക്കും, ക്രമേണ അത് വെള്ള നിറത്തിലേക്ക് മാറും ദൈവനുരഗത്തിന്റെ തീ ഒരാളുടെ തുടക്കത്തില്‍ ചുവന്നു തുടുക്കുന്ന ഉണ്മാതിയാക്കുന്നു പിന്നെ വിരഹതാല്‍ കറുത്ത് പോകും അതും കഴിഞ്ഞു യഥാര്‍ത്ഥ ജ്ഞാനതിന്റെ തിളക്കത്തില് പ്രകാശപൂര്‍ണമായ തെജ്വസിയായി തിളങ്ങും

ഇങ്ങനെ റൂമിയുടെ ചരിത്രവും ദര്ഷിനകതയും “റൂമിയുടെ ആകാശം” ത്തിലൂടെ KT സൂപി വിവരിക്കുന്നു

ബസറയിലെ ഒരു ദരിദ്രകുടുംബത്തില് ജനിച്ചു റാബിഅ ബസ്‌രി. അടിമയായി ജീവിക്കേണ്ടി വന്ന ഈ വിശുദ്ധയുടെ ആദ്യകാല ജീവിതം വേദനയും ത്യാഗവും ദുരിതവും നിറഞ്ഞതായിരുന്നു. എന്നാല് അവരുടെ ജീവിതം പ്രകാശവും സുഗന്ധവുമായി ചുറ്റും നിറഞ്ഞു. വൈകാതെ ഒരു സമൂഹത്തിന്റെ മുഴുവ൯ ആത്മീയമായ ആശ്രയവും ആലംബവുമായി റാബിഅ മാറി. റാബിഅ യുടെ ജീവചരിത്രം, ഇന്ന് മലയാളത്തില്്‍ ലഭ്യമാണ്.

 675 total views,  3 views today

AdvertisementAdvertisement
International3 mins ago

പുരുഷനെ സ്ത്രീ പീഡിപ്പിച്ചാൽ ചോദിക്കാൻ ആളില്ല, ഒരു പുരുഷപീഡന വീഡിയോ

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment12 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment12 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment16 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment16 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment16 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment16 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment16 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment16 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment19 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment21 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement