Featured
ജിമെയിലില്‍ ഇമെയില്‍ ട്രാക്കിംഗ് & ഷെഡ്യൂളിങ്ങ്
ഒരു സുഹൃത്തിന് പിറന്നാളിനു ഇമെയില്‍ അയക്കണം എന്ന ലക്ഷ്യത്തോടെ ആണ് ജിമെയില്‍ തുറന്നത്. മറന്ന് പോകാന്‍ സാധ്യത ഉള്ളത് കൊണ്ട് ഇമെയില്‍ ഷെഡ്യൂള്‍ ചെയ്തു വച്ചേക്കാം എന്ന് കരുതി ജിമെയില്‍ തുറന്നപ്പോള്‍ അതില്‍ ഷെഡ്യൂള്‍ കാണുന്നില്ല, ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് ഗുരുവായ ഗൂഗിളിനോട് ചോദിച്ചു അപ്പോള്‍ മൂപ്പര് കുറച്ച് വഴികള്‍ പറഞ്ഞ് തന്നു. അങ്ങനെ ഷെഡ്യൂളിങ്ങ് അന്വേഷിച്ച് ഇറങ്ങിയ എന്റെ കാലില്‍ തേടിയ വള്ളി മാത്രം അല്ല കൂടാതെ വേറെ ചില വള്ളികള്‍ കൂടി ചുറ്റി. ഷെഡ്യൂളിങ്ങ് അന്വേഷിച്ചു നടന്ന എനിക്ക് നമ്മള് അയച്ച ഇമെയില്‍ ട്രാക്ക് ചെയ്യുന്നുള്ള വഴിയും കിട്ടി എന്ന് സാരം, അവ ഇവിടെ പരിചയപ്പെടുത്തുന്നു.
151 total views, 1 views today

ഇത് ഗൂഗിള്‍ ക്രോമിനു വേണ്ടി ഉള്ള എക്സ്റ്റന്‍ഷന്‍ ആണ് ,ഇത് ലഭിക്കുന്നതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്‍സ്റ്റോള്‍ ക്ലിക്ക് ചെയ്ത് എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക
ജിമെയില്‍ പേജ് റീ-ഓപ്പണ്‍ ചെയ്യുക ,എന്നിട്ട് കണ്ടിന്യൂ ക്ലിക്ക് ചെയ്യുക
ഇനി ഗ്രാന്റ് അക്സസ് ക്ലിക്ക് ചെയ്യുക
ഇനി ഇമെയില്‍ ചെയ്യുമ്പോള്‍ SENDന് അടുത്ത് ഉള്ള ട്രാക്ക് എന്ന ചെക്ക്ബോക്സ് ക്ലിക്ക് ചെയ്യ്താല്‍ നിങ്ങളുടെ ഇമെയില്‍ ട്രാക്ക് ചെയ്യാന്‍ പറ്റും, നിങ്ങളുടെ ഇമെയില്‍ സുഹൃത്ത് വായിച്ച ഉടനെ നിങ്ങള്‍ക്ക് ഒരു ഇമെയില്‍ ലഭിക്കുന്നതായിരിക്കും.
ഇമെയില്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് SEND LATER ക്ലിക്ക് ചെയ്ത ശേഷം ടൈം സെറ്റ് ചെയ്തു കൊടുത്താല്‍ മതി.
152 total views, 2 views today