നമ്മള് ഇന്റെര്‍നെറ്റ് ഉപയോക്ത്താക്കളെല്ലാം ദിനേന എന്തിനും ഏതിനും ഗൂഗിളിന്റെ സഹായം തേടുന്നവരാണ്, അത് പോലെ തന്നെ നമ്മളില്‍ ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസ് ആയ ജിമെയില്‍ ഉപഴോഗിക്കാത്തവരും വളരെ അപൂര്‍വ്വമായിരിക്കും .
2004 ഏപ്രില്‍ ഒന്നിന് അവതരിപ്പിച്ച ജിമെയില്‍ ഈ വരുന്ന 2014 ഏപ്രില്‍ ഒന്നിന് പത്താം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്, അതിന് മുന്നോടിയായി അടുത്തിടെ ജിമെയിലില്‍ ഒരു പാട് പരിഷ്കരണങ്ങള്‍ ഗൂഗിള്‍ നടപ്പാക്കുകയുണ്ടായി.
തുടക്കത്തിലെല്ലാം ഒരു ജിമെയില്‍ ഉപയോക്താവ് അക്കൗണ്ട് തുടങ്ങാനായി ക്ഷണിച്ചാല്‍ മാത്രമേ പുതിയ ഒരു ഉപയോക്താവിന് ജിമെയിലിലേക്കു പ്രവേശനമുണ്ടയിരുന്നുള്ളൂ , പിന്നീട് 2007 ല്‍ ഗൂഗിള്‍ ഇത് നിര്‍ത്തലാക്കി ആര്‍ക്ക് വേണമെങ്കിലും അക്കൗണ്ട് തുടങ്ങനായുള്ള സജ്ജീകരണങ്ങള്‍ ചെയ്തു.
2012 ജൂണിലെ കണക്കു പ്രകാരം 425 മില്യന്‍ ഉപയോക്താക്കളാണ് ജിമൈലിനുള്ളത് ഇപ്പോള്‍ അത് വീണ്ടും എത്രയോ മില്യന്‍ അധികമായി ഉയര്‍ന്ന് കാണും.
നമ്മളെല്ലാം ജിമെയില്‍ ഉപഴോഗിക്കുന്നു എന്നല്ലാതെ എങ്ങനെയാണ് ഈ ഇമെയില്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്ന് എപ്പോയെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ചിലരെങ്കിലും ചിന്തിക്കാതിരുന്നിട്ടുണ്ടാവില്ലല്ലോ അല്ലേ, എന്നാല്‍ നമ്മള് ഒരു ഇമെയില്‍ അയക്കുമ്പോള്‍ എന്തെല്ലാമാണ് പിന്നണിയില്‍ നടക്കുന്നത് എന്നറിയാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ ഉണ്ടെങ്കില്‍ അത് ആനിമേഷന്‍ സഹിതം വിവരിക്കുന്ന ഒരു വെബ്സൈറ്റ് ആണ് elgoog.im. പ്രസ്തുത വെബ്സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ നിന്നും Start the story എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് Send ബട്ടണ്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് ഓരോ പ്രവര്‍ത്തികളും കണ്ടു മനസിലാക്കിയ ശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്തു കൊണ്ട് മുന്നോട്ട് പോകുക.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ