‘ജിഹാദ്’- തെറ്റിദ്ധരിച്ചവരോടും തെറ്റിദ്ധരിപ്പിക്കുന്നവരോടും
ഇത് ആധുനിക യുഗം തന്നെ വേണമെങ്കില്‍ മാവിനേയും പ്ലാവിനെയും സങ്കരയിപ്പിച്ചു “പ്ലാങ്ങ ” എന്ന പുതിയ പഴ വര്‍ഗം തന്നെ ഉണ്ടാക്കുന്ന രീതിയില്‍ നമ്മുടെ ശാസ്ത്രം വളര്‍ന്നിരിക്കാം പക്ഷെ ….??
72 total views
ഇത് ആധുനിക യുഗം തന്നെ വേണമെങ്കില്‍ മാവിനേയും പ്ലാവിനെയും സങ്കരയിപ്പിച്ചു ‘പ്ലാങ്ങ’ എന്ന പുതിയ പഴ വര്‍ഗം തന്നെ ഉണ്ടാക്കുന്ന രീതിയില്‍ നമ്മുടെ ശാസ്ത്രം വളര്‍ന്നിരിക്കാം പക്ഷെ ….??
ജിഹാദ് കേട്ടത് :
താടിയും തലപ്പാവും വെച്ച് AK 47 തോക്കും കയ്യിലേന്തി കണ്ണില്‍ കണ്ട ഇസ്ലാം വിശ്വസിക്കാത്തവരെ (കാഫിറുകളെ) ഒക്കെ വെടിവെച്ചും ബോംബിട്ടും കഴുത്ത് അറുത്തു കൊല്ലുന്ന പക്രിയയാണ് ജിഹാദ്!
അതുമല്ലെങ്കില്‍ തീരെ ഒരു അര്‍ത്ഥത്തിലും യോജിക്കാത്ത രണ്ടു മേഖലയില്‍ നില്ക്കുന്ന രണ്ടു വാചകങ്ങളെ സങ്കരയിപ്പിച്ചു നമ്മുടെ മാധ്യമങ്ങള്‍ കൊണ്ടാടിയ ഒരു വാക്ക് ‘ലവ് ജിഹാദ്‘.
ഏതോ വൃത്തിക്കെട്ട തലച്ചോറുകളുടെ ഉടമകള്‍ക്ക് മാത്രമേ ഇത്തരം സങ്കരവാക്കുകള് ഉണ്ടാക്കാന്‍ പറ്റുകയുള്ളു .
ഇങ്ങനെയും ഒരു കഥ ഉണ്ടാക്കാം…
മുസ്ലിം നാമദാരികള്‍ ആയ കുറച്ചു ചെറുപ്പക്കാര്‍ ഒരു കള്ള് ഷാപ്പ് തുടങ്ങുന്നു എന്നിട്ട് അവിടെ കള്ളുകുടിക്കാന്‍ വരുന്നവരെ കള്ളുകൊടുത്തു പ്രലോഭിപ്പിച്ചു ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു എന്നിട്ട് ആധുനിക മാധ്യമങ്ങള്‍ ഏറ്റു പാടുന്നു ‘കള്ള് ജിഹാദ് ‘ ! ഈ വാക്കുകള്‍ എത്രത്തോളം പരസ്പരം ചേരും ? അത്ത്രത്തോളം മാത്രമേ ‘ലവ് ജിഹാദ്‘ എന്ന വാക്കുകളും ചേരും. ഒരിക്കലും ചേരാത്ത വാക്കുകള്‍ ഉണ്ടാക്കാനും ഒരു സുന്ദരമായ ആശയവും അര്‍ത്ഥവുമുള്ള പരിശുദ്ദമായ ഒരു വാക്കിനെ ഇങ്ങനെ സങ്കര യിപ്പിക്കാനും കഴിവുള്ളവരെ “വൃത്തികെട്ട തലച്ചോറിന്റെ” ഉടമ എന്ന് പറയാനേ പറ്റുകയുള്ളു! (കടപ്പാട് :എം എം അക്ബര്‍).
ജിഹാദ് കേള്‍ക്കേണ്ടത്:
പരിശുദ്ധ ഖുറാനില്‍ നാല്പത്തി ഒന്ന് തവണ പരിചയ പെടുത്തിയ ഒരു വാജകമാണ് ‘ജിഹാദ്‘. ഒന്നിലേറെ അര്‍ത്ഥങ്ങള്‍ ഉള്ള ഒരു അറബി പദമാണ് ‘ജിഹാദ് ‘. ‘പ്രയാസങ്ങളോട് മല്ലിടുക‘ എന്നാണ് ജിഹാദിന്റെ അറബി പദത്തിന്റെ അര്‍ത്ഥം! (യുദ്ധം എന്ന വാക്കിനു അറബിയില്‍ കാത്തില് (كآتثيلو ) എന്നാണ് പറയുക).
ഇസ്ലാമില്‍ പറയുന്ന ഏറ്റവും വലിയ ജിഹാദ് , ‘ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ ഏറ്റവും വലിയ ജിഹാദായി കണക്കാക്കുന്നു‘!
സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമർത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയും ജിഹാദിന്റെ അര്‍ത്ഥത്തില്‍ പെടും.
മനസ്സിലാക്കാന്‍ വേണ്ടി:
സ്വന്തം രാജ്യത്ത് തലചായ്ക്കാനും സ്വതന്ത്രമായി ജീവിക്കാനും അനുവദിക്കാത്ത ഇസ്രായേല്‍ ഭീകരതക്കെതിരെ പലസ്തീനികള്‍ നടത്തുന്ന സമരത്തെ ‘ജിഹാദ്’ എന്ന് പറയാം – അനീതിക്കും അടിച്ചമര്‍ത്തലിനും എതിരെ നടത്തുന്ന പരിശ്രമങ്ങള്‍.
പക്ഷെ:
പക്ഷെ ഇന്ത്യ പോലുള്ള രാജ്യത്ത് ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസി നടത്തേണ്ട ‘ജിഹാദ്’ സ്വന്തം ദേഹച്ചകളോട് നടത്തുന്ന സമരം മാത്രമാണ്. ലഹരികളില്‍ നിന്നും മറ്റു ദുര് പ്രവര്‍ത്തികളില്‍ നിന്നുമുള്ള’ജിഹാദ് ‘, ആത്മ ശുദ്ധീകരണത്തിന് വേണ്ടി സ്വന്തം ദേഹേച്ഛകലോടുള്ള ജിഹാദ്.
മത രാഷ്ട്രവാദികളും സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചില്ല എന്ന് മുറ വിളി കൂട്ടുന്നവര്‍ ആദ്യം ചെയ്യേണ്ടേ ജിഹാദ് സ്വന്തം ശരീരത്തോടാണ്.
73 total views, 1 views today
