ജി എസ് പ്രദീപിന് സന്തോഷ്‌ പണ്ഡിറ്റിന്റെ വക എട്ടിന്റെ പണി !

343

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ‘അശ്വമേധം’ പരിപാടിയില്‍ ജി എസ് പ്രദീപിനോട് മത്സരിക്കാന്‍ എത്തിയത് നമ്മുടെ സ്വന്തം സന്തോഷ് പണ്ഡിറ്റ്. മുന്നില്‍ ഇരുത്തി വല്ലാതെ കളിയാക്കുന്നത് കണ്ടപ്പോള്‍ ശെരിക്കും ആര്‍ക്കും വല്ലാതെ പാവം തോന്നിപ്പോകും. പണ്ഡിറ്റ് മനസ്സില്‍ വിചാരിച്ച ഒരു വിഖ്യാതസംഭവം കണ്ടുപിടിക്കാന്‍ പ്രദീപ് ഓരോ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി, ഇടയില്‍ നന്നായി കളിയാക്കുന്നുമുണ്ടായിരുന്നു.

അവസാനം ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു, ‘താങ്കള്‍ ആലോചിച്ച സംഭവം നല്ലതാണോ ചീത്തയാണോ’ എന്നായിരുന്നു. ഇതിനു മറുപടിയായി പണ്ഡിറ്റ് പറഞ്ഞു ‘അത് ഓരോരുത്തരുടെയും കാഴ്ചപാട് അനുസരിച്ചാണ്, ചിലര്ക്ക് നല്ലത് എന്ന് തോന്നും, ചിലര്ക്ക് ചീത്തത് എന്നും.’

കിട്ടിയ അവസരം മുതലെടുത്ത് പ്രദീപ് പറഞ്ഞു, ‘അങ്ങനെ ഒരിക്കലും പറയാന്‍ പറ്റില്ല.. ഉദാഹരണത്തിനു കൊലപാതകം എപ്പോഴും ചീത്തയാണ്, ഒരിക്കലും കൊലപാതകം നല്ലത് എന്ന് ആരും പറയില്ല.’ ഇത് കേട്ട പണ്ഡിറ്റ് പറഞ്ഞ മറുപടി ഇതായിരുന്നു.

‘കംസനെ കൃഷ്ണന്‍ കൊന്നത് മോശമായി പോയി’ എന്ന് ആരും പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല.

പ്രദീപ് പ്ലിംഗ്!!!

Advertisements