3

ജിമെയില്‍ ഐഡിയും കുത്തുകളും (Dots) തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ..? ഉണ്ട് എന്നാണെന്റെ പക്ഷം നിങ്ങളുടെയോ ?

അതെന്താ ജിമെയില്‍ ഐഡിയും കുത്തുകളും തമ്മില്‍ ഇത്ര വലിയ ബന്ധമെന്നയിരിക്കും നിങ്ങളുടെ മനസ്സില്‍ , അത്രയ്ക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ലെങ്കിലും ചെറിയ ചില ബന്ധങ്ങള്‍ ഉണ്ട്, അത് എന്താണെന്നു നമുക്കൊന്ന് നോക്കാം.

ഉദാഹരണമായി നമുക്ക് example@gmail.com എന്ന ഇമെയില്‍ വിലാസം എടുക്കാം ഈ ഇമെയില്‍ ഐഡിയുടെ പാസ്സ്‌വേര്‍ഡ് 12345678 ആണ് എന്ന് ഇരിക്കട്ടെ അപ്പോള്‍ തീര്‍ച്ചയായും നമുക്ക് example@gmail.com എന്ന ഇമെയില്‍ വിലാസം 12345678 എന്ന പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാകും. ഇതേ അക്കൗണ്ട് വേറെ ഏതെങ്കിലും പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാവുമോ, തീര്‍ച്ചയായും ഇല്ല എന്ന് തന്നെ പറയാം.

അപ്പോള്‍ ഈ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് വേറെ ഏതെങ്കിലും ഇമെയില്‍ ഐഡിയില്‍ ലോഗിന്‍ ചെയ്യാനാവുമോ, അതും ഇല്ല എന്ന് തന്നെ പറയാം.

ഇവിടെയാണ് നമ്മുടെ കുത്തിന്‍റെ (.) പ്രസക്തി, നമുക്ക് ഇനി നമ്മുടെ ഈ ഇമെയില്‍ വിലാസത്തിനിടയില്‍ example@gmail.com എവിടെയെങ്കിലും ഒരു കുത്തിട്ടു നോക്കിയാലോ  ഉദാ: e.xample@gmail.com (ഇവിടെ നമ്മള്‍ “e” യ്ക്ക് ശേഷം ഒരു കുത്ത് (.) ഉപഴോഗിച്ചു ) ഇനി ഈ കുത്തിട്ട പുതിയ ഇമെയില്‍ വിലാസത്തില്‍ നമ്മുടെ പഴയ പാസ്സ്‌വേര്‍ഡ്‌ 12345678 ഉപഴോഗിച്ചു ഒന്ന് കയറി നോക്കിയാലോ , അതെങ്ങനെ സാധിക്കുമെന്നായിരിക്കും, ഒന്ന് ശ്രമിച്ചു നോക്കൂ സാധിക്കുമോ ഇല്ലയോ എന്ന് അപ്പോള്‍ അറിയാമല്ലോ…!

ഇനിയും മനസിലാകാത്തവര്‍ക്ക് ഒന്ന് കൂടെ ലളിതമായി പറഞ്ഞു തരാം.

നിങ്ങളുടെ ജി-മെയില്‍ വിലാസം example@gmail.com ആണെന്നും അതിന്‍റെ പാസ്സ്‌വേര്‍ഡ്‌  12345678 ആണെന്നും വിചാരിക്കുക.

നിങ്ങളുടെ ഈ ഇമെയില്‍ ഐഡി താഴെ പറയുന്ന വിധം മാറ്റം വരുത്തിയാലും (കുത്ത് ചേര്‍ത്താല്‍) നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ പാസ്സ്‌വേര്‍ഡ്‌ 12345678 തന്നെ ഉപഴോഗിച്ചു ലോഗിന്‍ ചെയ്യാനാകും), ഒന്ന് ശ്രമിച്ചു നോക്കൂ ..!

ഉദാ:-

  1. e.xample@gmail.com
  2. ex.ample@gmail.com
  3. exa.mple@gmail.com
  4. exam.ple@gmail.com
  5. examp.le@gmail.com
  6. exampl.e@gmail.com

Password: 12345678

പിന്നെ ഒരു കാര്യം ഇവിടെ നമ്മള്‍ ഉദാഹരണമായി ഉപയോഗിച്ച ഇമെയില്‍ ഐഡി തികച്ചും സാങ്കല്‍പ്പികം മാത്രമാണ് അത് കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ജിമെയില്‍ ഐഡി ഉപയോഗിച്ച് പരീക്ഷിക്കാം.

ഇത് ജിമെയിലിനു അറിയാതെ പറ്റിയ ഒരു അബദ്ധമാണോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം പറ്റിയ ഒരു അമളിയാണോ എന്നാര്‍ക്കറിയാം…!

You May Also Like

ഒരു ദിവസം കൊണ്ട് കോടികള്‍ ഉണ്ടാക്കുന്ന താരങ്ങള്‍

ലോകത്തിലെ ഏത് കോണിലിരുന്നാലും ഇന്ത്യയിലെ സെലിബ്രേറ്റികള്‍ ഒരു ദിവസം കോടികള്‍ സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

ഉള്ളിലെരിഞ്ഞ വേനലിന്റെ തീക്ഷ്ണതയുമായി രാജേഷ് കെ രാമൻ

രാജേഷ് കെ രാമൻ എന്ന പേര് മലയാള സിനിമയിൽ പതിഞ്ഞിട്ടു കാലമേറെ ആയി. പ്രേക്ഷകപ്രീതി നേടിയ സാരഥി, ഷേസ്പിയർ എംഎ മലയാളം എന്നീ രണ്ടു സിനിമകളുടെ തിരക്കഥകൾ രചിക്കുകയും നിരവധി നാടകങ്ങൾ സംവിധാനം

പറന്നുയര്‍ന്ന വിമാനം കാണാതായി – എയര്‍ ഏഷ്യാ വിമാനമാണ് കാണാതായത്..

സിംഗപ്പൂരിനും ഇന്തോനേഷ്യയിലെ സുരബായക്കും ഇടയിലുള്ള ജാവ കടലിടുക്കിന് മുകളില്‍ വെച്ചാണ് ബന്ധം വിച്ഛേദിക്കപ്പെട്ടതെന്നും വിമാനം കാണാതാകുന്നതിന് മുമ്പ് വഴി മാറി പറന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ പേടി വേണ്ട, വിലക്കുറവു നേടാം.

കണ്ടും സ്പര്ശിച്ചും പരിശോധിച്ച് ഉത്പന്നങ്ങള്‍ വാങ്ങുന്ന ശീലം അത്ര പെട്ടന്നൊന്നും നമുക്ക് മാറ്റാന്‍ ആകില്ല. ഇതു തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പ്രചാരത്തിന് തടസം. എന്നാല്‍ യുവ തലമുറ ഇന്നു ഇതിന്റെ ആരാധകര്‍ ആയി മാറിയിരിക്കുന്നു. റെയില്‍വേ വിമാന ടിക്കറ്റ്‌ ബൂക്കിംഗ് നേരത്തെ തന്നെ ഓണ്‍ലൈന്‍ ആയെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിന് അടുത്ത കാലത്താണ് ജനപ്രീതി വര്‍ധിച്ചത്. ഇന്നു വസ്ത്രങ്ങളും സ്വര്‍ണവും മരുന്നും സ്വ്ന്തര്യ വര്‍ദ്ധക ഉല്പന്നങ്ങളും ഉള്‍പെടെ എന്തും ഓണ്‍ലൈന്‍ ആയി വന്നുന്നവരുടെ എണ്ണം കൂടുകയാണ്.