Auto
ജീപ്പോടിക്കാന്‍ തയ്യാറായിക്കോളൂ
ജീപ്പെന്ന് കേള്‍ക്കുമ്പോള്‍ അയ്യേ എന്ന് പറയാന്‍ വരട്ടെ, ജീപ്പില്‍ കയറുന്നത് മാനക്കേടാണ് എന്നും പറയാന്‍ വരട്ടെ, ഈ മാസം തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് കേള്‍ക്കുന്ന ഈ ജീപ്പ് ഒരു സംഭവം ആണെന്നാണ് കേള്‍ക്കുന്നത്. ഫിയറ്റിന്റെ എസ്യുവി ബ്രാന്‍ഡ് ക്രൈസ്ലര് ജീപ്പിനെ കുറിച്ചാണ് നമ്മള് പറയുന്നത്. ഇന്ത്യയുടെ വിപണിയില്‍ എസ്യുവികള്‍ക്കുള്ള പ്രാധാന്യം ഫിയറ്റ് തിരിച്ചറിഞ്ഞതാണ് ജീപ്പിന്റെ വരവ് വേഗത്തിലാക്കുന്നത്.
135 total views

കുറെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പലരും ഈ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇപ്പോഴാണ് ഫിയറ്റില്‍ ഒരു അനുകൂല വാര്‍ത്ത വരുന്നത്. ജീപ്പ് വരുന്നത് സംബന്ധിച്ച് ഡിസംബറില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.
ഫിയറ്റും ക്രൈസ്ലറും സംയുക്തമായാണ് ജീപ്പിറക്കുന്നത്. ക്രൈസ്ലറിന്റെ കീഴിലുള്ള ബ്രാന്‍ഡുകളിലൊന്നായാണ് ജീപ്പ് അറിയപ്പെടുന്നതും. ക്രൈസ്ലറിന്റെ മിക്ക ഓഹരികളും ഇപ്പോള്‍ ഫിയറ്റിന്റെ കൈകളില്‍ ആണുള്ളത്. ഫിയറ്റ് വളരെ നേരത്തെ തന്നെ ജീപ്പിനെ ഇന്ത്യയിലെത്തിക്കാനുള്ള ആഗ്രഹം ക്രൈസ്ലറുമായി പങ്കുവെച്ചിരുന്നു എന്നാണ് മനസ്സിലാക്കാനാവുന്നത്.
ജീപ്പിന്റെ ചരിത്രം
ലോകയുദ്ധകാലത്ത് പരുക്കന്‍ ഇടങ്ങളില്‍ ഉപയോഗിച്ചുവന്നിരുന്ന ‘ജനറല്‍ പര്‍പസ് വെഹിക്കിളു’കളാണ് പിന്നീട് ജീപ്പ് ആയി മാറുന്നത്. ജിപി എന്നായിരുന്നു ആര്‍മി ഈ വാഹനത്തെ ചുരുക്കി വിളിച്ചത്. ക്രൈസ്ലര് ജിപി എന്നതിനെ ജീപ്പ് എന്നാക്കിമാറ്റി ഉപയോഗിക്കാന്‍ തുടങ്ങി.
ഇന്ത്യയിലും പണ്ടൊരു ജീപ്പുണ്ടായിരുന്നു. എന്നാലത് മഹീന്ദ്ര ഇടക്കാലത്ത് ക്രൈസ്ലറില് നിന്ന് ജീപ്പ് ബ്രാന്‍ഡ് നാമത്തിന്റെ ലൈസന്‍സ് എടുത്ത് ഇന്ത്യയില്‍ ഒരു അനുകരണം പുറത്തിറക്കിയതായിരുന്നു. ഈ ജീപ്പ് ഇപ്പോള്‍ വിപണിയില്‍ ഇല്ല.
നമുക്ക് കാത്തിരിക്കാം, ജീപ്പ് എന്ന നാമത്തിന്റെ മടങ്ങി വരവിനായി.
136 total views, 1 views today