ജീവനുള്ളയാളെ ശവമാക്കി മോര്‍ച്ചറിയില്‍ കിടത്തിയത് മൂന്ന് ദിവസം..!!!

264

QWE

അലിഗഢിലാണ് ജീവനുള്ളയാളെ മരിച്ചുവെന്ന് വിധിയെഴുതി ‘ശവമാക്കി’ മോര്‍ച്ചറിയില്‍ കിടത്തിയത്..!!! കഴിഞ്ഞ ദിവസം അലിഗഢിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ട് ഇരു കാലുകളും ഒടിഞ്ഞ ഒരു രോഗിയെ ചികിത്സയ്ക്കായി കൊണ്ട് വന്നു. സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ കൊണ്ട് വന്ന രോഗിയെ ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മരിച്ചുവെന്ന് വിധി എഴുതി, ബോഡി മോര്‍ച്ചറിയിലേക്ക് മാറ്റി..!!!

[one_half][ads2][/one_half]

അലിഗഢിലെബന്നാദേവി പൊലീസ് സ്റ്റേഷനില്‍ ഈ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ഈ ആരും ഏറ്റെടുക്കാന്‍ ഇല്ലാത്ത ബോഡി മറവുചെയ്യാന്‍ എത്തിയ പോലീസ് കാണുന്നത്, മോര്‍ച്ചറിയില്‍ തണുത്ത് വിറച്ചു ഇരിക്കുന്ന ഒരു മനുഷ്യനെയാണ്…!!!

ആശുപത്രി അധികൃതരുടെ കൈപിഴവ് ജീവനുള്ളയാളെ കൊന്നു..!!! പിന്നീട് പോലീസ് ഇയാളെ പുറത്തേക്ക് കൊണ്ട് പോവുകയും കുടുതല്‍ വൈദ്യ സഹായങ്ങള്‍ നല്‍കുകയും ഒക്കെ ചെയ്തു. മാനസിക രോഗിയായ ഇയാളുടെ പേരും മറ്റു വിവരങ്ങളും ആശുപത്രി അതികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Advertisements