ജീവനോടെ ആദരാഞ്ജലി സ്വീകരിക്കുന്നവര്‍
ഞാന്‍ മരിച്ചു.
നീണ്ടു നിവര്‍ന്നിങ്ങനെ കിടക്കുവാന് ഇനി കുറച്ചു സമയം കൂടി മാത്രം. കണ്ണുകള്‍ അടഞ്ഞ് ആണെങ്കിലും ഇപ്പോള്‍ എനിക്കെല്ലാം കാണാം.
ഈ ലോകത്തിന്റെ അരികുപറ്റി ആരും അറിയാതെ ജീവിച്ചു മരിച്ചവനാണ് ഞാന്‍. എന്നെക്കാണാന്‍ അധികമാരും വരില്ല എന്നെനിക്ക് ഉറപ്പാണ്. കാരണം ഞാന്‍ എനിക്കുവേണ്ടി മാത്രം ജീവിച്ചു മരിച്ചവനാണ്.
പക്ഷെ തിരക്കേറി വരുന്നത് എന്നെ അത്ഭുതപ്പെടുത്തി. ആരൊക്കെയോ വരുന്നുണ്ട്. എനിക്കൊട്ടും പരിചയം ഇല്ലാത്തവര്‍…… ഒരുപക്ഷെ ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍….. ചിലര്‍ മുഖത്ത് വിഷമം വരുത്തി നില്ക്കുന്നു. ചിലര്‍ നിര്‍വികാര ഭാവവുമായി നില്ക്കുന്നു. മറ്റു ചിലര്‍ മുറ്റത്ത് കൂട്ടം കൂടി നിന്ന് കുശലാന്വേഷണങ്ങള്‍ നടത്തുന്നു. സ്ഥലം മറന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന വിഡ്ഢികളുടെ കൂട്ടങ്ങളും ഉണ്ട്.
126 total views, 1 views today

എന്റെ മക്കള്‍ വരുന്നവരെ സ്വീകരിക്കുന്ന തിരക്കിലാണ്. അവരുടെ പരിചയക്കാരകാം ഈ വരുന്നവരൊക്കെ.
ഒരു ഈച്ച എന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. വിഷമിച്ചിരിക്കുന്ന ഭാര്യയോ, പരിചയക്കാരെ സ്വീകരിക്കുന്ന മക്കളോ എന്നെ ശല്യപ്പെടുത്തുന്ന ഈച്ചയെ കാണുന്നില്ല.
കുറച്ചാളുകള്‍ ചേര്‍ന്ന് എന്നെ ഒരു പെട്ടിയിലേക്ക് എടുത്തുവെച്ചു. ഇനി കുറച്ചു സമയം കൂടി മാത്രം. ചത്ത എന്റെ ഹൃദയം ചെറുതായി ഒന്ന് മിടിച്ചു.
തിരക്ക് കൂടി വന്നു. ഞാനറിയാത്തവരും എന്നെ അറിയാത്തവരും ആയ ആളുകള്‍ മരവിച്ച എന്റെ മാറത്തു പുഷ്പചക്രങ്ങള്‍ വെച്ചുകൊണ്ടേയിരുന്നു. മരവിച്ച എന്റെ ദേഹത്ത് പതിക്കുന്ന ഓരോ പുഷ്പചക്രവും എനിക്കുള്ളതല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ എന്റെ മക്കളോടുള്ള ആദരവുകളാണ് അവയെല്ലാം.
ചില പൂക്കളില്‍ ഒളിച്ചിരുന്ന ഉറുമ്പുകള്‍ എന്നെ അരിച്ചു തുടങ്ങി.ഈച്ച വീണ്ടും എന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഈ ഈച്ചയെ ഓടിക്കുവാന്‍ ആരുമില്ലേ. ഉറുമ്പിന്റെ ശല്യവും കൂടി വന്നു. മരവിച്ച എന്റെ മുഖം യാതൊന്നും പ്രതിഫലിപ്പിച്ചില്ലെങ്കിലും എന്റെ അസ്വസ്ഥത കൂടി വന്നു.
എന്നെ ശ്രദ്ധിക്കാന്‍ ആരുമില്ലായിരുന്നു. എന്റെ വിഷമം രക്തത്തുള്ളികളായി മൂക്കില്‍ നിന്നും പുറത്തേക്ക് വന്നു തുടങ്ങി.
എന്റെ മക്കളോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ വന്ന ഒരു സൂക്ഷ്മദൃക്ക് ശവത്തിന്റെ മൂക്കില്‍ നിന്നും ഡിസ്ചാര്‍ജ് ഉണ്ടാകുന്ന കാര്യം എന്റെ മക്കളെ അറിയിച്ചു.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. പ്രാര്‍ത്ഥനകളുടെ ശബ്ദം കൂടി വന്നു. എന്നെ ഒരു പരിചയവും ഇല്ലാത്ത ഒരു വൈദികന് എന്നെ പുകഴ്ത്തി എന്തൊക്കെയോ പറഞ്ഞു. എന്റെ മുഖം തുണി കൊണ്ട് മൂടി. ഞാന്‍ കിടന്ന പെട്ടിയും അടഞ്ഞു. പെട്ടിയുടെ മുകളില്‍ കല്ലും മണ്ണും വീഴുന്ന ശബ്ദം.
ഞാന്‍ കണ്ണുകള്‍ തുറന്നു. ഇപ്പോള്‍ ഞാന്‍ പുറത്ത് നില്‍ക്കുകയാണ്. എന്റെ കാലുകള്‍ നിലത്ത് തൊടുന്നില്ലായിരുന്നു. എല്ലാവരും തിരിഞ്ഞു നടന്നു പോകുന്നു. എന്റെ ഖബര്‍ അടച്ചു ഭദ്രമാക്കുന്ന തിരക്കിലാണ് പണിക്കാര്. വന്നവരെല്ലാം ചായ കുടിക്കുവാനും പരസ്പരം കുശലം പറയുവാനും തുടങ്ങി.
ഒരു ഇളം കാറ്റില്‍ ഞാന്‍ മുകളിലേക്ക് ഉയര്‍ന്നു. അപ്പോഴും മക്കള്‍ ആദരാഞ്ജലികള്‍ സ്വീകരിക്കുന്ന തിരക്കിലായിരുന്നു.
127 total views, 2 views today