ജീവന്‍ തുടിക്കുന്ന ഹൃദയവുമായി ബംഗളുരുവില്‍ നിന്ന് ചെന്നൈയിലേക്ക് മൂന്നര മണിക്കൂര്‍കൊണ്ടൊരു യാത്ര !!!

  214

  heart1

  ഒരു ഹൃദയം ശസ്ത്രക്രിയയിലൂടെ മറ്റൊരു ശരീരത്തില്‍ വെക്കണമെങ്കില്‍ കഴിവതും 6 മണിക്കൂറിനുള്ളിലെങ്കിലും എത്തിക്കണം . ‘ട്രാഫിക്’ സിനിമയിലൂടെ അത്തരം രംഗങ്ങള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ് . ബാംഗ്ലൂരിലെ ബിജിഎസ് ആശുപത്രിയില്‍ നിന്നും ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയലേക്കുള്ള ഒരു യാത്രയിലൂടെ രക്ഷിക്കാനായത് ഒരു വിലപ്പെട്ട ജീവനാണ്.

  യാത്ര വിമാനത്തിലാണെങ്കിലും ആശുപത്രി മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള ട്രാഫിക് തന്നെയാണ് ഇവിടെയും പ്രശ്‌നമായത് . എന്നാല്‍ രണ്ട് നഗരങ്ങളിലെയും ട്രാഫിക് പൊലീസിന്റെ പൂര്‍ണ സഹകരണത്തോടെ മൂന്നര മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ബാംഗ്ലൂരിലെ ബിജിഎസ് ആശുപത്രിയില്‍ മസ്തിഷ്‌കമരണം സംഭവിച്ച 37 കാരിയുടെ ഹൃദയമാണ് കിലോമീറ്ററുകള്‍ക്കകലെ ചെന്നൈയില്‍ ഒരു ജീവന്‍ രക്ഷിച്ചത്.

  മിടിക്കുന്ന ഹൃദയവുമായി ബിജിഎസ് ആശുപത്രിയില്‍ നിന്ന് ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയലേക്കുള്ള 350 കലോമീറ്റര്‍ ദൂരം പിന്നിട്ടത് വെറും മൂന്നരമണിക്കൂര്‍ കൊണ്ട്. ഉച്ചക്ക് ഒന്നേ മുക്കാലിനാണ് ബിജിഎസ് ആശുപത്രിയില്‍ നിന്ന് ഹൃദയവുമായി മെഡിക്കല്‍ സംഘം വിമാനത്താവളത്തലേക്ക് യാത്ര തിരിച്ചത്.ഗ്രീന്‍ സിഗ്‌നല്‍ കോറിഡോര്‍ ഒരുക്കി ബംഗളുരു ട്രാഫിക് പോലീസ്. ഇതോടെ 42 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധാരണ ഒന്നരമണിക്കൂര്‍ വേണ്ടിവരുന്നിടത്ത് 40 മിനിട്ട് കൊണ്ട് വിമാനത്താവളത്തിലെത്തി.

  2.35ന് പുറപ്പെട്ട വിമാനം 4.25ന് ചെന്നൈയില്‍. പിന്നീട് സഹായവുമായി ചെന്നൈ ട്രാഫിക് പൊലീസ്. ഫോര്‍ട്ടിസ് ആശുപത്രിയിലേക്കുള്ള വഴിയിലെ മുഴുവന്‍ സിഗ്‌നലുകളെയും നിശ്ചലമാക്കി മറ്റ് വാഹനങ്ങളെ പരമാവധി നിയന്ത്രിച്ചതോടെ 12 കലോമീറ്റര്‍ ദൂരം 10 മിനിട്ട് കൊണ്ട് പിന്നിട്ട് ഓപ്പറേഷന്‍ തിയറ്ററിലെത്തി. പിന്നീട്  നടന്ന ശസ്ത്രക്രിയയും വിജയമായിരുന്നു  എങ്കിലും ഹൃദയം സ്വീകരിച്ചയാളുടെ വിശാദംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ദാതാവിന്റെ ശരീരത്തില്‍ നിന്ന് മാറ്റി 6 മണിക്കൂറിനകം ശസ്ത്രക്രിയ പൂര്‍ത്തിയാക്കണമായിരുന്നുവെന്നും രണ്ട് നഗരങ്ങളിലെയും ട്രാഫിക് പോലീസിന്റെ സഹകരണമാണ് തുണയായതെന്നും ഡോകടര്‍മാര്‍ പറഞ്ഞു.