ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രത്തിന്റെ ശബ്ദം കാരണം യുവാവിനെ തിയറ്ററില്‍ നിന്നും ഇറക്കി വിട്ടു.!

0
227

Untitled-2

ഈ യുവാവിന്റെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കു…ഇദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത് ശരീരത്തില്‍ വച്ചുപിടിപ്പിച്ചിരിക്കുന്ന വെന്റ്റിലേറ്ററിന്റെ സഹായത്തോട് കൂടിയാണ്. പക്ഷെ ഈ യന്ത്രത്തിന്റെ ശബ്ദം അസഹനീയമാണ് എന്ന് ആരോപ്പിച്ചു ഈ യുവാവിനെ തിയറ്ററില്‍ നിന്നും ഇറക്കി വിട്ടു.!

റിച്ചാര്‍ഡ്‌ ബ്രിഗ്ഗര്‍ എന്ന 40 കാരനനെയാണ് സിനിമ തുടങ്ങി 40 മിനിട്ടിനു ശേഷം തിയറ്ററില്‍ നിന്നും ഇറക്കി വിട്ടത്. അദ്ദേഹത്തിന്റെ  വെന്റ്റിലേറ്ററിന്റെ ശബ്ദം കാരണം സിനിമ ആസ്വദിക്കാന്‍ സാധിക്കുന്നില്ലയെന്ന മറ്റു പ്രേക്ഷകരുടെ പരാതി കാരണമാണ് റിച്ചാര്‍ഡിനെ ഇറക്കിവിട്ടത്. പക്ഷെ തിയറ്ററില്‍ ഇരുന്നു ഒരാള്‍ പോപ്‌കോണ്‍ കഴിക്കുന്ന ശബ്ദം പോലും റിച്ചാര്‍ഡിന്റെ  വെന്റ്റിലേറ്റര്‍ ഉണ്ടാക്കില്ലായെന്ന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ പറയുന്നു.

ടെക്കന്‍ 3 എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ നിന്നുമാണ് യുവാവിനെ ഇറക്കിവിട്ടത്. മസ്ക്കുലാര്‍ ഡിസ്ട്രോഫി എന്ന അസുഖമാണ് റിച്ചാര്‍ഡിനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നത്.

കാത്ത് കാത്തിരുന്നു ഒരു സിനിമയ്ക്ക് പോയത് ഇങ്ങനെയായത്തില്‍ റിച്ചാര്‍ഡ്‌ ഒരുപാട് വിഷണനാണ്. പക്ഷെ ഈ കാര്യം അറിഞ്ഞ തിയറ്റര്‍ പ്രത്യേക ഷോ സംഘാടക സമതി മേധാവി ജേസന്‍ സ്റ്റാന്‍ഡോണ്‍ റിച്ചാര്‍ഡിന് വേണ്ടി പ്രത്യേക ഷോ നടത്താനുള്ള ഏര്‍പ്പാട് ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്, താനും റിച്ചാര്‍ഡിന്‍റെ ഒപ്പം ഇരുന്നു സിനിമ കാണുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.