fbpx
Connect with us

ജീവിക്കാനുള്ള സമരങ്ങള്‍ – ഷാജഹാന്‍ നന്മണ്ട

പുറമ്പോക്കില്‍ നഗരം പുറംതള്ളിയ മാലിന്യക്കൂമ്പാരത്തിലേക്ക് ആരോ വലിച്ചെറിഞ്ഞ സിഗരറ്റ്കുറ്റി എരിഞ്ഞ് ഉയര്‍ന്ന പുകപടലത്തിലേക്കും, നഗരസഭയൊരുക്കുന്ന വമ്പന്‍ താരനിശയുടെ പ്രചരണത്തിനായി ഉച്ചഭാഷിണിവാഹനം പറത്തിവിട്ട കടലാസു നോട്ടീസ്സുകളിലേക്കും പെയ്ത മഴ പതിവ് ദുര്‍ഗന്ധത്തിനു മുകളില്‍ മറ്റൊരു അസഹ്യമായ ഗന്ധം അന്തരീക്ഷത്തില്‍ ലയിപ്പിച്ചു.

 61 total views

Published

on

എഴുതിയത് ഷാജഹാന്‍ നന്മണ്ട

പുറമ്പോക്കില്‍ നഗരം പുറംതള്ളിയ മാലിന്യക്കൂമ്പാരത്തിലേക്ക് ആരോ വലിച്ചെറിഞ്ഞ സിഗരറ്റ്കുറ്റി എരിഞ്ഞ് ഉയര്‍ന്ന പുകപടലത്തിലേക്കും, നഗരസഭയൊരുക്കുന്ന വമ്പന്‍ താരനിശയുടെ പ്രചരണത്തിനായി ഉച്ചഭാഷിണിവാഹനം പറത്തിവിട്ട കടലാസു നോട്ടീസ്സുകളിലേക്കും പെയ്ത മഴ പതിവ് ദുര്‍ഗന്ധത്തിനു മുകളില്‍ മറ്റൊരു അസഹ്യമായ ഗന്ധം അന്തരീക്ഷത്തില്‍ ലയിപ്പിച്ചു.

മകളുടെ നിദ്രയിലെ ഞരക്കവും കഫത്തിന്റെ കുറുകലുകളും അല്പം ശമിച്ചപ്പോള്‍ അവളുടെ പൊള്ളുന്ന നെറ്റിയിലേക്ക് ഒരു തുണ്ടുതുണി നനച്ചിട്ട് അവള്‍ ഈ രാവ് ഉടനെ അവസാനിച്ചെങ്കില്‍ എന്ന് വൃഥാ മോഹിച്ച്‌ പ്രാര്‍ഥനയോടെ മയക്കം കാത്തു കിടന്നു.

നഗരമാലിന്യങ്ങള്‍ പുറന്തള്ളുന്ന പുറമ്പോക്കിലെ നിസ്സഹായരായ താമസക്കാരുടെ ദുര്‍ബ്ബലമായ മുദ്രാവാക്യങ്ങളുയര്‍ന്ന സമരപ്പന്തലും പിന്നിട്ട്, രോഗ പീഡയില്‍ വാടിത്തളര്‍ന്ന മകളെയും തോളിലേറ്റി അവള്‍ വേഗത്തില്‍ സര്‍ക്കാരാശുപത്രി ലക്‌ഷ്യം വെച്ചുനടന്നു.

ആശുപത്രിയിലെ നീണ്ടനിരയിലെ അവസാനക്കാരിയായി അവളും ചേരുമ്പോള്‍ കാലുകള്‍ വേച്ചുപോയിത്തുടങ്ങിയിരുന്നു

Advertisementഅത്യാസന്നരോഗികളെ അഡ്മിറ്റ് ചെയ്യുന്ന എട്ടാംവാര്‍ഡില്‍ മരണം പതുങ്ങി നില്‍ക്കുന്നത്പോലെ തോന്നി .രോഗികളുടെ ആധിക്യത്താല്‍ മരണത്തിനു കീഴടങ്ങുന്ന ഓരോ കട്ടിലിനു താഴെയും മറ്റുരോഗികള്‍ തങ്ങളുടെ ഊഴംകാത്തു കിടന്നു.

ചുരുക്കം ചിലര്‍മാത്രം മരണത്തെ അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചുവന്നു .പുലര്‍ച്ചെ കൃത്യം അഞ്ചുമണിക്കായിരുന്നു തന്റെ മകള്കിടന്ന ഭാഗത്തെ കട്ടിലില്‍ കിടന്ന അഞ്ചുവയസ്സ് പ്രായംവരുന്ന ബാലനെ അന്ത്യമൊഴികളുടെ സത്യവാചകം ചൊല്ലിക്കൊടുത്തു അവന്റെ പതിമൂന്നു വയസ്സോളംവരുന്ന സഹോദരനും പിതാവുംകൂടി മരണത്തിലേക്ക് യാത്രയാക്കിയത്.

ഒഴിഞ്ഞ കട്ടിലിലേക്ക് കയറിക്കിടക്കാന്‍ ശാഠ്യംപിടിച്ച മകളെ അനുനയിപ്പിക്കാന്‍ അവള്പാടുപെട്ടു.തങ്ങളുടെ ഊഴമാണെന്ന് നഴ്സ് ഓര്‍മ്മിപ്പിച്ചപ്പോള്‍ ‍ തറയില്‍ തന്നെ കിടന്നോളാമെന്നു അറിയിച്ചു അവള്‍ ,പുറത്ത്‌ പുലരിമഞ്ഞില്‍ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ, കൊടിയടയാളങ്ങളില്‍ വേര്തിരിക്കപ്പെടാത്ത മാനുഷികപരിഗണന മാത്രംലക്ഷ്യംവെച്ചു ആശുപത്രി പരിസരം വൃത്തിയാക്കുന്ന ഏതോ പേരറിയാത്ത മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തകരുടെ ശുചീകരണപ്രവൃത്തികളിലേക്ക് കണ്ണു നട്ടു കിടന്നു.

തൂപ്പുകാരി വൃത്തിയാക്കിപ്പോയ തറയില്‍നിന്നും ഉയര്‍ന്ന ഡറ്റോളും പലതരം മരുന്നുകളും കുഴഞ്ഞ ഗന്ധം അവളെ ആലോസരപ്പെടുത്താതിരുന്നത് പുറമ്പോക്കിലെ ജീവിതമായിരുന്നു.മാറിവരുന്ന ഭരണത്തിന്റെ പ്രതിനിധികള്‍ക്ക് പുറമ്പോക്കില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങളാല്‍ ‍ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളായിരുന്നില്ല പ്രധാനമെന്ന് അവളോര്‍ത്തു.
കുബേരജന്മങ്ങളുടെ ആഘോഷരാവുകള്‍ക്ക്‌ കൊഴുപ്പേകി വന്‍ താരനിശകളും ഗസല്‍സന്ധ്യകളുമൊക്കെയായി അവര്‍ ജനങ്ങളെ സേവിച്ചു.

Advertisementഒഴിഞ്ഞകട്ടിലില്‍ പകരം കിടത്തിയ വൃദ്ധന്റെ ശ്വാസത്തിന്റെ നേര്‍ത്ത കുറുകല്‍മാത്രം അന്തരീക്ഷത്തില്‍ ഉയര്‍ന്നപ്പോള്‍ മകള്‍ വീണ്ടും മയക്കം തുടങ്ങിയിരുന്നു.

വേനല്‍മഴ പെയ്തു വൃത്തിയായ പാത ഒരു കറുത്ത പുഴപോലെയൊഴുകി.ആദിമുതല്‍ ജന്മാന്തരങ്ങള്‍തേടി പ്രയാണമാരംഭിച്ച കാറ്റിന്റെ ശകലങ്ങള്‍ പലയിടത്തും പതുങ്ങിയും,മറ്റൊരിടത്ത് അലസമായും,ചിലയിടങ്ങളില്‍ ദുരന്തങ്ങള്‍ക്ക് മുന്നോടിയായി എല്ലാം സംഹരിക്കാനെന്ന വണ്ണം ഘോരമായും വീശിക്കൊണ്ടിരുന്നു.

ശ്വാസത്തിന്റെ നേര്‍ത്ത കുറുകല്‍മാത്രം അന്തരീക്ഷത്തില്‍ ഉപേക്ഷിച്ചു മരണത്തിന്റെ നിശ്ശബ്ദതീരങ്ങളിലേക്ക് യാത്രയായ വൃദ്ധന്‍ കിടന്ന ശൂന്യമായ കട്ടിലിലേക്ക് നോക്കാന്‍ ശേഷിയില്ലാതെ മകളെയുമെടുത്തു ആശുപത്രി പടവുകളിറങ്ങുമ്പോള്‍ ,പുറത്ത്‌ ഉറച്ച മുദ്രാവാക്യങ്ങളോടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രകടനം പുറമ്പോക്കിലെ സമരപ്പന്തലിലേക്ക് നീങ്ങുന്നുണ്ടായിരുന്നു.

നഗരസഭയൊരുക്കുന്ന താരനിശയുടെ അലങ്കരിച്ച പ്രചരണവാഹനം മറി കടന്നു പ്രകടനത്തിലെ ഒരംഗമാകുമ്പോള്‍ അവളുടെ മുദ്രാവാക്യങ്ങള്‍ക്കും കരുത്തേറിയിരുന്നു..

Advertisement 62 total views,  1 views today

Advertisement
Uncategorized4 mins ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history52 mins ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment3 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment3 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment3 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science5 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment6 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy6 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING6 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy6 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment23 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement