ജീവിക്കാന്‍ വേണ്ടി ഒരു എഴുപത്തേഴുകാരാന്‍ ദിനവും നൂറ്റിയെഴുപത് കി.മി സഞ്ചരിക്കുന്നു..!!!

133

maxresdefault

ഒരു മനുഷ്യന്റെ വിജയവും തോല്‍വിയും തമ്മിലുള്ള വ്യത്യാസം അവന്റെ പരിശ്രമത്തിന്റെ പരിണിതഫലമാണ്.

ഇത് ഒരു കഥയല്ല, ഒരു ജീവിതമാണ്, ഉപ ജീവനത്തിന് വേണ്ടി ദിനവും പി.വി സാര്‍യെന്ന എഴുപത്തേഴുകാരന്‍ നൂറ്റിയെഴുപത് കി.മി സഞ്ചരിക്കുന്നു…ഹരിയാനയില്‍ നിന്നും ദിനവും ഡല്‍ഹിയിലെത്തി കച്ചവടം ചെയ്താണ് അദ്ദേഹം ജീവിക്കുന്നത്.

ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു സാര്‍. പക്ഷെ പിന്നീട് ആ ബാങ്ക് പൂട്ടി. സ്വകാര്യ ബാങ്കായത് കൊണ്ട് അദ്ദേഹത്തിന് പെന്‍ഷന്‍ ഒന്നുമില്ല, ബാങ്കിലെ സേവനം അവസാനിപ്പിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണ് തന്റെ മൂന്ന് പെണ്മക്കളുടെ വിവാഹം അദ്ദേഹം നടത്തിയത്..!!!

ഇന്ന് അദ്ദേഹം ഡെല്‍ഹി തെരുവുകളില്‍ കളിപ്പാട്ടം വിറ്റു ജീവിക്കുന്നു. ഒരുപാട് വേദനകളിലൂടെയും ദുരിതങ്ങളിലൂടെയും അദ്ദേഹം കടന്നുപോയി, വിധി പലപ്പോഴും അദ്ദേഹത്തെ തോല്‍പ്പിച്ചു, പക്ഷെ ജീവിതത്തെ അദ്ദേഹം സധൈര്യം നേരിട്ടു. ഈ പ്രായത്തില്‍ നടക്കുന്നത് അത്ര എളുപ്പം അല്ലെങ്കിലും, ജീവിതത്തില്‍ സംഭവിച്ച പല ദുരന്തങ്ങളും അദ്ദേഹത്തിന്റെ ഈ കാലുകള്‍ ചാടി കടന്നിട്ടുണ്ട്.

മകന് വേണ്ടിയാണ് അദ്ദേഹം ജീവിതം മുഴുവന്‍ ഒഴിഞ്ഞു വച്ചത്, ആ മകന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഈ വേദനകളില്‍ ഒരു കൈതാങ്ങകാന്‍ പലരും അദ്ദേഹത്തില്‍ നിന്നും പല കളിപ്പാട്ടങ്ങളും വാങ്ങുന്നു, ഇടയ്ക്ക് ഒരാള്‍ സാറിന്റെ മൊത്തം കളിപ്പാട്ടങ്ങളും വാങ്ങി, നിറഞ്ഞ കണ്ണുകളുമായി സാര്‍ ആ കളിപ്പാട്ടങ്ങളുടെ പൈസ വാങ്ങുന്ന കാഴ്ച ഹൃദയസ്പര്‍ശ്ശിയാണ്..

ഫേസ് ബുക്കില്‍ സാര്‍ ഒരു താരമാണ്, വിവിധ സോഷ്യല്‍ മീഡിയകള്‍ വഴി അദ്ദേഹത്തിന്റെ കഥയറിഞ്ഞ പലരും അദ്ദേഹത്തെ ആദരിക്കുകയാണ്,അംഗീകരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് ഫേസ് ബുക്കില്‍ ദൈനം ദിനം ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. പക്ഷെ സാര്‍ ഇതുവരെ ഫേസ്ബുക്ക് എന്ന സാധനം കണ്ടിട്ടില്ല..!!!

ഇന്ന് ഇന്ത്യ മുഴുവന്‍ ഡല്‍ഹിക്ക് കുതിക്കുകയാണ്, ഡല്‍ഹിയിലെ ‘എ സ്ട്രീറ്റ്’ പരിസരത്ത് കച്ചവടം നടത്തുന്ന സാറിനെ കണ്ടു ഒരു കളിപ്പാട്ടം വാങ്ങാന്‍, ഒരിക്കലും തോല്‍ക്കാന്‍ തയ്യാറാകാത്ത ആ മനസ്സിന് ഒരു കൈ താങ്ങാകാന്‍..!!!