ജീവിതം ആഘോഷിക്കാന്‍ ഉള്ളതല്ല – ചെറുകഥ
അമേരിക്കയിലുള്ള കൊച്ചു മകള്‍ ഷിമ വന്നപ്പോള്‍ മുതല്‍ ശാരദക്ക് അതൊരു കടുത്ത തല വേദനയായി മാറി.
ഒരനുസരണയുമില്ലാത്ത ഈ കൊച്ചിനെ ആണോ ഭഗവാനെ എന്റെ മോളും മരുമകനും എന്റെയടുത്തേക്ക് അയച്ചത്? എന്ന കടുത്ത വ്യാധിയോടെ അന്നും അവര്‍ അവള്‍ക്ക് വേണ്ടി കാത്തിരുന്നു
150 total views

അമേരിക്കയിലുള്ള കൊച്ചു മകള്‍ ഷിമ വന്നപ്പോള്‍ മുതല്‍ ശാരദക്ക് അതൊരു കടുത്ത തല വേദനയായി മാറി.
ഒരനുസരണയുമില്ലാത്ത ഈ കൊച്ചിനെ ആണോ ഭഗവാനെ എന്റെ മോളും മരുമകനും എന്റെയടുത്തേക്ക് അയച്ചത്? എന്ന കടുത്ത വ്യാധിയോടെ അന്നും അവര്‍ അവള്‍ക്ക് വേണ്ടി കാത്തിരുന്നു
രാത്രി അല്‍പ്പം വൈകി ഒരു ബൈക്ക് മുറ്റത്ത് വന്നു നിന്നപ്പോള്‍ അവര്‍ അങ്ങോട്ട് നോക്കി മങ്ങിയ വെളിച്ചത്തില്‍ ആ ചെറുക്കന്റെ മുഖം കാണാനുണ്ട് പരസ്പം മുത്തം കൊടുത്താണ് അവര്‍ അന്നത്തേക്ക് പിരിഞ്ഞതും. നിസ്സംതയോടെ അവര്‍ മുഖം തിരിച്ചു. ഓടി ചാടി കയറി വന്ന കൊച്ചു മകളെ ശാരദ രൂക്ഷമായി നോക്കി.’ഇതെന്തു കൂത്താട്ടമാണ് നീ കാണിക്കുന്നത് ഇവിടെയിതൊന്നും ഞാന്‍ സമ്മതിക്കില്ല്യാ’ എന്ന്! ഗൗരവത്തോടെ പറഞ്ഞു . വളരെ തണുപ്പന്‍ മട്ടോടെയാണ് ഷിമ മറുപടി പറഞ്ഞത് ‘നിങ്ങളുടെ സമ്മതം എനിക്കാവിശ്യല്ല്യ, മാത്രമല്ല ജീവിതം ആഘോഷിക്കാന്‍ ഉള്ളതാണ്’ ഇതും പറഞ്ഞു അവള് കിടപ്പുമുറിയില്‍ കയറി വാതിലടച്ചു.
പിറ്റേന്ന് രാവിലെ ഷിമയുടെ അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ ശാരദ മകളോട് എല്ലാം പറഞ്ഞു . പ്രതീക്ഷിക്കാത്തതായിരുന്നു ഷിമയുടെ അമ്മയുടെ പ്രധികരണം . ഒട്ടും അതിശയോക്തിയില്ലാതെ അവള് പറഞ്ഞു ‘അതവളുടെ ബോയ്ഫ്രണ്ട് ആണ് അമ്മേ, പിന്നെ നമ്മളൊക്കെ പഴയ കണ്ണുകൊണ്ട് നോക്കുന്നത് കൊണ്ടാ,അവരൊക്കെ ചെറുപ്പമല്ലേ ജീവിതം ആഘോഷിക്കാന്‍ ഉള്ളതല്ലേ ?’ പിന്നെ ശാരദ ഒന്നും മിണ്ടിയില്ല തെല്ല് പരിഹാസത്തോടെ തന്നോട് കൈ വീശി പോകുന്ന കൊച്ച്ചുമകളെ നോക്കി നെടുവീര്‍പ്പിട്ടു.
അന്നും പതിവുപോലെ ആ പാര്‍ക്കിന്റെ മൂലയില്‍ ഷിമയും പ്രവീണും ഒത്തൊരുമിച്ച് കൊഞ്ചികൊണ്ടിരുന്നു
തന്റെ മടിയില്‍ കിടക്കുന്ന കിടക്കുന്ന പ്രവീണിന്റെ നെറുകില്‍ തലോടി കൊണ്ട് ഷിമ പറഞ്ഞു ‘ നോക്ക് പ്രവീണ്‍ താനല്പ്പം സന്തോഷിക്കാന്‍ സമയമായിരിക്കുന്നു’
എന്തെ? എന്നര്‍ത്ഥത്തില്‍ പ്രവീണ്‍ ഷിമയെ നോക്കി
ഷിമ അല്‍പ്പം ചമ്മലോടെ പറഞ്ഞു ‘ ഞാന്‍ ഗര്‍ഭിണിയാണ്’
പ്രവീണ്‍ തെല്ല് പുഞ്ചിരി യോടെ ചോദിച്ചു ‘ തനപ്പോ ആ ടാബ്ലെറ്റ് കഴിച്ചില്ല??’ ഇല്ലെന്ന്! ഷിമ തലയാട്ടി . പ്രവീണ്‍ വീണ്ടും പറഞ്ഞു ‘ എന്നാല്‍ താന്‍ വേഗം അബോര്ഷന് ചെയ്യാന്‍ പ്രിപ്പെയര്‍ ആകു നമുക്ക് നാളെത്തന്നെ പോകാം’
ഷിമ അത്ഭുതത്തോടെ പറഞ്ഞു ‘നമ്മള് !കല്യാണം കഴിക്കാന്‍ പോകുകയല്ലേ പിന്നെന്താ?’
പ്രവീണ്‍ തെല്ല് പുച്ഛത്തോടെ പറഞ്ഞു ‘ കല്യാണമോ നിന്നെയോ?,എടൊ ജീവിതം ആഘോഷിക്കാന്‍ ഉള്ളതല്ലേ ? മാത്രമല്ല ഭാര്യ എന്നൊക്കെ പറഞ്ഞാല്‍ ഒരു നാടന്‍ പെണ്ണാ നല്ലത് നമ്മള് എന്നും നല്ല കൂട്ടുകാര്‍ ആയിരിക്കും നമ്മുക്ക് അടിച്ചു പോളിക്കാടാ’
ഷിമ നടുക്കത്തോടെ ഇരിക്കുമ്പോള്‍ പ്രവീണ്‍ ചോദിച്ചു ‘തന്നെ ഞാന്‍ ഡ്രോപ്പ് ചെയ്യണോ?’ നിറകണ്ണുകളോടെ ഷിമ വേണ്ടെന്നു തലയാട്ടി.
പ്രവീണ്‍ നടന്നകലുന്നതും നോക്കി ഷിമ അവിടെയിരുന്നു അവന്റെ വാക്കുകള്‍ അപ്പോഴും ചെവിയില്‍ അലയടിക്കുന്നുണ്ടായിരുന്നു ‘ജീവിതം ആഘോഷിക്കാന്‍ ഉള്ളതല്ലേ?’
151 total views, 1 views today
